- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവന്തിയോളം പണിയെടുക്കുന്ന കണ്ടക്ടർമാരെയും ഡ്രൈവർമാരെയും നന്നാക്കും മുൻപ് ഇവറ്റകളെ പിണ്ഡംവച്ച് കെഎസ്ആർടിസിയെ രക്ഷിക്കാൻ തച്ചങ്കരിക്ക് നട്ടെല്ലുണ്ടോ?
തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ രണ്ടും കൽപിച്ച് ഇറങ്ങിയ എംഡി ടോമിൻ ജെ തച്ചങ്കരി ആദ്യം നന്നാക്കേണ്ടത് പാവപ്പെട്ട കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമല്ല. അവർ രാവന്തിയോളം പണിയെടുത്താൽ കൈയിൽ കിട്ടുന്നത് നക്കാപ്പിച്ച മാത്രമാണ്. 16 വർഷം സർവീസുള്ള ഒരു കണ്ടക്ടർക്കും ഡ്രൈവർക്കും കട്ടിങ്ങുകൾ എല്ലാം കഴിഞ്ഞ് 20,000 രൂപ പോലും വീട്ടിൽ കൊണ്ടു പോകാൻ കഴിയില്ല. എങ്ങനെയെങ്കിലും അന്നംതരുന്ന ഈ പ്രസ്ഥാനം നന്നാക്കണമെന്നും അതിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാമെന്നും പറയുന്ന സത്യസന്ധരാണ് ഇവരിൽ 90 ശതമാനം പേരും. കെഎസ്ആർടിസിയെ നന്നാക്കാൻ തച്ചങ്കരി തൽക്കാലം തിരുവനന്തപുരം വിട്ടു പോകേണ്ടതുമില്ല. എംഡി ഇരിക്കുന്ന ഓഫീസിൽ കുത്തിയിരുന്ന് ഏഷണി പറയുന്ന മിനിസ്റ്റീരിയൽ ജീവനക്കാരേയും ഇൻസ്‌പെക്ടർ മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽവരെ ഇരുന്ന്, പണിയെടുക്കാതെ കെഎസ്ആർടിസിയെ മുച്ചൂടും മുടിപ്പിക്കുന്ന മാനേജർമാരെയുമാണ് തച്ചങ്കരി ആദ്യം നേരിടേണ്ടത്. ഏത് പരിഷ്‌കാരവും അട്ടിമറിക്കുന്നത് അവരാണ്. സാധാരണക്കാരനായ ജീവിക്കാരെ ഇറക്കിവി
തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ രണ്ടും കൽപിച്ച് ഇറങ്ങിയ എംഡി ടോമിൻ ജെ തച്ചങ്കരി ആദ്യം നന്നാക്കേണ്ടത് പാവപ്പെട്ട കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമല്ല. അവർ രാവന്തിയോളം പണിയെടുത്താൽ കൈയിൽ കിട്ടുന്നത് നക്കാപ്പിച്ച മാത്രമാണ്. 16 വർഷം സർവീസുള്ള ഒരു കണ്ടക്ടർക്കും ഡ്രൈവർക്കും കട്ടിങ്ങുകൾ എല്ലാം കഴിഞ്ഞ് 20,000 രൂപ പോലും വീട്ടിൽ കൊണ്ടു പോകാൻ കഴിയില്ല. എങ്ങനെയെങ്കിലും അന്നംതരുന്ന ഈ പ്രസ്ഥാനം നന്നാക്കണമെന്നും അതിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാമെന്നും പറയുന്ന സത്യസന്ധരാണ് ഇവരിൽ 90 ശതമാനം പേരും.
കെഎസ്ആർടിസിയെ നന്നാക്കാൻ തച്ചങ്കരി തൽക്കാലം തിരുവനന്തപുരം വിട്ടു പോകേണ്ടതുമില്ല. എംഡി ഇരിക്കുന്ന ഓഫീസിൽ കുത്തിയിരുന്ന് ഏഷണി പറയുന്ന മിനിസ്റ്റീരിയൽ ജീവനക്കാരേയും ഇൻസ്‌പെക്ടർ മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽവരെ ഇരുന്ന്, പണിയെടുക്കാതെ കെഎസ്ആർടിസിയെ മുച്ചൂടും മുടിപ്പിക്കുന്ന മാനേജർമാരെയുമാണ് തച്ചങ്കരി ആദ്യം നേരിടേണ്ടത്. ഏത് പരിഷ്‌കാരവും അട്ടിമറിക്കുന്നത് അവരാണ്. സാധാരണക്കാരനായ ജീവിക്കാരെ ഇറക്കിവിട്ട് ഏത് പരിഷ്‌കാരത്തെയും അട്ടിമറിക്കുന്നത് കെഎസ്ആർടിസി ഇല്ലെങ്കിലും കഞ്ഞി മുട്ടാത്ത കുറെ നിഷ്‌ക്രിയജീവികളാണ്. ഇവരാണ് എല്ലാ പരിഷ്‌കാരങ്ങളും അട്ടിമറിക്കുന്നത്. ഇവരാണ് യൂണിയൻ നേതാക്കളുമായി ചേർന്ന് പാവങ്ങളുടെ പേരിൽ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നത്.
കെഎസ്ആർടി എല്ലാക്കാലത്തും സർക്കാർ പണം തിന്നുതീർക്കുന്ന വെള്ളാനയായി തുടരുന്നത് എന്തുകൊണ്ടാണ് എന്ന മറുനാടന്റെ അന്വേഷണം പുറത്തുകൊണ്ടുവരുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. കോർപ്പറേഷനെ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീഴിക്കുന്നതിന് പ്രധാന കാരണം നിയമനത്തിന്റെയും സ്ഥാനക്കയറ്റത്തിന്റേയും മറവിൽ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളാണെന്ന് പകൽപോലെ തെളിഞ്ഞുനിൽക്കുന്ന കണക്കുകൾ മാത്രം പരിശോധിച്ചാൽ വ്യക്തമാകും. എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികമുതൽ യൂണിറ്റധികാരികളും സൂപ്രണ്ടുമാരും ജൂനിയർ അസിസ്റ്റന്റുമാരും വരെയുള്ള തസ്തികളിൽ വരെ ആശ്രിത നിയമനത്തിന്റെ മറവിൽ നുഴഞ്ഞുകയറിയവരാണ് ഇന്ന് വിലസുന്നതിൽ ഭൂരിഭാഗവും.