- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ ഓണാഘോഷം ഈമാസം 26ന്
മിസിസ്സാഗാ: കാനഡയിലെ നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ സിഎംഎൻഎയുടെ ഓണാഘോഷം ഈമാസം 26ന് ശനിയാഴ്ച വൈവിധ്യമാർന്ന കലാപരിപാടികളോടെ മിസിസ്സാഗായിലെ സെന്റ് ഗ്രിഗോറിയസ് ഓഫ് പരുമല ഹാളിൽ വച്ച് നടക്കും. ഈ വർഷത്തെ ഓണാഘോഷത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗം ബ്രിട്ടിഷ് കൊളംബിയയിലെ കാട്ടുതീ മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി വിനിയോഗിക്കും. കേരളത്തിലെ നേഴ്സുമാർ നടത്തിയ ഐതിഹാസിക സമരത്തിനു പിൻതുണ നൽകുവാനും എറണാകുളം, തൃശൂർ ജില്ലകളിലെ സമര പന്തലുകളിൽ റിഫ്രഷ്മെന്റ് പ്രൊവൈഡ് ചെയ്യാൻ സാധിച്ചതിൽ ഇങചഅ ഭാരവാഹികൾ അതീവ സന്തുഷ്ടരാണ്. അവകാശങ്ങൾ നേടിയെടുക്കാൻ പോരാടുകയും വിജയത്തിൽ എത്തിച്ചേരാൻ പൊരുതുകയും ചെയ്ത നേഴ്സുമാരോടും അതിനു നേതൃത്വം നൽകിയവരേയും സിഎംഎൻഎയുടെ അഭിനന്ദനം അറിയിക്കുന്നു. പുതുതായി എത്തിച്ചേരുന്ന നേഴ്സുമാർക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം ഉദ്യോഗാർത്ഥികളായ നഴ്സുമാർക്കു വേണ്ടി ടിപ്സ് ഫോർ സക്സസ് ഇൻ ഇന്റർവ്യൂസ് എന്ന പരിപാടിയും നടത്തിവരുന്നു. ഇന്റർനാഷണൽ സ്റ്റു
മിസിസ്സാഗാ: കാനഡയിലെ നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ സിഎംഎൻഎയുടെ ഓണാഘോഷം ഈമാസം 26ന് ശനിയാഴ്ച വൈവിധ്യമാർന്ന കലാപരിപാടികളോടെ മിസിസ്സാഗായിലെ സെന്റ് ഗ്രിഗോറിയസ് ഓഫ് പരുമല ഹാളിൽ വച്ച് നടക്കും.
ഈ വർഷത്തെ ഓണാഘോഷത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗം ബ്രിട്ടിഷ് കൊളംബിയയിലെ കാട്ടുതീ മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി വിനിയോഗിക്കും. കേരളത്തിലെ നേഴ്സുമാർ നടത്തിയ ഐതിഹാസിക സമരത്തിനു പിൻതുണ നൽകുവാനും എറണാകുളം, തൃശൂർ ജില്ലകളിലെ സമര പന്തലുകളിൽ റിഫ്രഷ്മെന്റ് പ്രൊവൈഡ് ചെയ്യാൻ സാധിച്ചതിൽ ഇങചഅ ഭാരവാഹികൾ അതീവ സന്തുഷ്ടരാണ്. അവകാശങ്ങൾ നേടിയെടുക്കാൻ പോരാടുകയും വിജയത്തിൽ എത്തിച്ചേരാൻ പൊരുതുകയും ചെയ്ത നേഴ്സുമാരോടും അതിനു നേതൃത്വം നൽകിയവരേയും സിഎംഎൻഎയുടെ അഭിനന്ദനം അറിയിക്കുന്നു.
പുതുതായി എത്തിച്ചേരുന്ന നേഴ്സുമാർക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം ഉദ്യോഗാർത്ഥികളായ നഴ്സുമാർക്കു വേണ്ടി ടിപ്സ് ഫോർ സക്സസ് ഇൻ ഇന്റർവ്യൂസ് എന്ന പരിപാടിയും നടത്തിവരുന്നു. ഇന്റർനാഷണൽ സ്റ്റുഡന്റ്സിന്റെ പെർമാനെന്റ് റെസിഡന്റ്സ് ആപ്ലിക്കേഷൻസ് മാനദണ്ഡങ്ങളിൽ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് kn-FwF³Fയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാംപെയിൻ വിജയം കാണുകയും കനേഡിയൻ ഗവൺമെന്റ് അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളുകയും ഉണ്ടായി.
ഈ വർഷത്തെ കേരളത്തിലേക്കുള്ള ചാരിറ്റി ഡൊണേഷൻ സിഎംഎൻഎയുടെ ബോർഡ് ഓഫ് എക്സിക്യൂട്ടീവും ചാരിറ്റി പ്രൊമോഷൻ ഡയറക്ടറുമായ സിനി തോമസ് ഏറ്റുവാങ്ങി. സിഎംഎൻഎയുടെ മാൾട്ടൺ റീജിയൻ വിപി അൻഷാ രവീന്ദ്രനാഥ് പിള്ളയിൽ നിന്നും ഏറ്റു വാങ്ങി പാലക്കാട് ജില്ലയിൽ നിരാലംബർക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനയായ ചിതൽ (CHITHAL) കൈമാറി.
വൈകിട്ട് 5 മണിക്കാരംഭിക്കുന്ന ചടങ്ങിൽ വച്ച് പരമ്പരാഗത കേരളത്തനിമയിൽ വസ്ത്രധാരണം ചെയ്യുന്നവരിൽ നിന്നും ഓണസമ്മാനങ്ങൾ കൈമാറുകയും ചെയ്യും. പൊതുസമൂഹത്തിനു വേണ്ടി Stroke Early Detection and Treatment എന്ന വിഷയത്തെപ്പറ്റി ആസ്പദമാക്കി ഡോ. ജോബിൻ വർഗീസ് നയിക്കുന്ന ക്ലാസ്സ് ഈ വർഷത്തെ ഓണാഘോഷത്തിനു മാറ്റുകൂട്ടും. ഓണസദ്യയോട് ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീഴും.
സ്ഥലത്തിന്റെ വിലാസം
St. Gregories of PArumala Parish Hall-6890 Professional Court, Mississagua, L4-VIX6
For Tickets Please Contact:-
Annie Stephen - 4166163248
Sheela John - 4165625845
Susan Dean - 4162306347
Ansha Ravindra Pillai - 6479891769
Jyothis Ambadi - 2266002935
Hari Karthikeyan - 416-9303247
Mahesh Mohan - 6477034283
Bobby Abraham - 6478572723
Sini Thomas - 6475052720
Loozy Mathew - 4168054062