ന്യൂജേഴ്സി: കേരളത്തിലെ ആദ്യ കോളേജായ സി.എം.എസ് കോളേജ് കോട്ടയം അലുംമ്നി അസോസിയേഷൻ യു.എസ് ചാപ്റ്ററിന്റെ ഗെറ്റ്റ്റുഗദർ ഈ മാസം 20ന് എഡിസണിലെ റോയൽ ആൽബർട്ട് പാലസിൽ (1050 കിങ് ജോർജസ് പോസ്റ്റ് റോഡ്) നടക്കും. വൈകുന്നേരം നാല് മണിമുതൽ ഒൻപത് മണിവരെയാണ് വിവിധ പരിപാടികളോടെയുള്ള കൂട്ടായ്മ അരങ്ങേറുന്നത്. മുഖ്യ പ്രഭാഷണം, കോക്റ്റെയ്ൽ അവർ, ബിസിനസ് മീറ്റിങ്, എന്റർടെയ്ന്മെന്റ്സ്, ഡിന്നർ എന്നിവയാണ് കാര്യ പരിപാടികൾ.

അന്താരാഷ്ട്ര പ്രശസ്തനും സ്‌കോളറും കോളേജ് അദ്ധ്യാപകനും 'പരിവാർ ഇന്റർനാഷണൽ ആൻഡ് ഗ്ലോബൽ കാറ്റലിസ്റ്റ് ഫോർ ദ ലൊസേൻ മൂവ്മെന്റി'ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സാം ജോർജ് (ഷിക്കാഗോ) ആണ് മുഖ്യ പ്രഭാഷകൻ. ഇന്ത്യയിലും അമേരിക്കയിലും നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ ബോർഡിലുള്ള ഇദ്ദേഹം ലോകത്തെ വിവിധ കോളേജുകളിലും സർവകലാശാലകളിലും അദ്ധ്യാപനം നടത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലും വൈറ്റ് ഹൗസിലും നിരവധി സാമൂഹിക സംഘടനകളിലും പ്രഭാഷണം നടത്തിയിട്ടുള്ള ഡോ. സാം ജോർജ് ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി സർവ്വകലാശാലക്കു കീഴിലാണ് സി.എം.എസ് കോളേജ്. 1817ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ കോളേജാണ്. കോട്ടയം നഗരാതിർത്തിയിൽ ബേക്കർ ജങ്ഷനു സമീപം ചാലുകുന്നിലാണ് കോളേജ്. കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് 1813ൽ കോളേജ് കെട്ടിടത്തിന്റെ പണിതുടങ്ങി. മൂന്ന് വർഷം കഴിഞ്ഞ് 25 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗിക രേഖകളിൽ 1817 ആണ് സ്ഥാപിക്കപ്പെട്ട കൊല്ലമായി കാണിച്ചിരിക്കുന്നത്. കൽക്കത്താ പ്രസിഡൻസി കോളേജിനു മുമ്പ് പ്രവർത്തനം ആരംഭിച്ച കലാലയമാണിത്. ബെഞ്ചമിൻ ബെയ്ലിയാണ് ആദ്യത്തെ പ്രിൻസിപ്പൽ.

കൂടുതൽ വിവരങ്ങൾക്ക്: പ്രൊഫ. സണ്ണി എ മാത്യൂസ് (പ്രസിഡന്റ്) 201 736 8767, ഡോ. ഈശോ മാത്യു (വൈസ് പ്രസിഡന്റ്) 914 376 2858, ഡോ. ബെഞ്ചമിൻ ജോർജ് (വൈസ് പ്രസിഡന്റ്) 917 826 5983, ഡോ. കോശി ജോർജ് (സെക്രട്ടറി) 718 314 8171, ഡോ. റ്റി.വി ജോൺ (ട്രഷറാർ) 732 829 9283.