ദുബൈ: നാടും വീടും വിട്ട് ജിവിത സന്ധാരണത്തിനായി കാതങ്ങൾ ദൂരത്ത് പ്രവാസം നയിക്കുമ്പോഴും തങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന പണത്തിൽ നിന്ന് ഒരു വിഹിതം നാട്ടിൽ അവശത അനുഭവിക്കുന്നവർക്കായി നീക്കിവെക്കുകയും നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക വഴി പ്രവാസികൾ സ്വന്തം ദേശത്തിന് സാന്ത്വനം പകർന്ന് നൽകുന്നുവെന്ന് കാസർകോട് ജില്ലാ സമസ്ത മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ഹാജി സി അഹമ്മദ് മുസ്ല്യാർ ചെർക്കള അഭിപ്രായപെട്ടു.

സന്ദർശനാർത്ഥം ദുബായിലെത്തിയ അഹമ്മദ് മുസ്ല്യാർക്ക് ചെർക്കള സ്വദേശികളുടെ പ്രവാസീ കൂട്ടായ്മയായ ദുബൈ ചെർക്കള മുസ്ലിം വെൽഫയർ സെന്റർ(CMWC) ദുബൈ ദേര മൗണ്ട് റോയൽ ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

ചെർക്കള മുസ്ലിം വെൽഫയർ സെന്റർ പ്രസിഡന്റ് മുനീർ പി ചെർക്കളം അദ്ധ്യക്ഷത വഹിച്ചു,കെഎംസിസി നേതാവ് ഹനീഫ ചെർക്കളം ഉദ്ഘാടനം ചെയ്തു, ജനറൽ സെക്രട്ടറി അസീസ് കമാലിയ സ്വാഗതം പറഞ്ഞു.

എസ്‌കെഎസ്എസ്എഫ് ദുബൈ കാസർകോട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് കനിയടുക്കം,ദുബൈ കെഎംസിസി വളണ്ടിയർ വിംഗിലെ സ്തുത്യർഹ സേവനത്തിന് ഷാഫി ഖാളിവളപ്പിൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.മുഹമ്മദ് ദുബൈ,ബഷീർ കമാലിയ,നാസർ മല്ലം, റിയാസ് ബാലടുക്കം,അനുചെർക്കള,ഉപഹാരം കൈമാറി.

സിദ്ദീഖ് കനിയടുക്കം,ഷാഫി ഖാളിവളപ്പിൽ,മുനീർ കനിയടുക്കം, ഇസ്മയിൽ ചെർക്കള, ഇല്യാസ് ചെർക്കളം,ഖാദർ ദോഹ, സലാം കമാലിയ, പ്രസംഗിച്ചു.ചെർക്കള മുസ്ലിം വെൽഫയർ കമ്മിറ്റി ട്രഷറർ സിദ്ധീഖ് സിഎംസി നന്ദി പറഞ്ഞു.