- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അധ്യക്ഷന്റെ മൗനം ദുരൂഹം; പുകമറ സൃഷ്ടിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും; ബാബുവിന്റെ വീട്ടിലെ റെയ്ഡിൽ സുധീരൻ നിശബ്ദത ഭഞ്ജിച്ച് ഉത്തരവാദിത്വം കാട്ടണം: മുതിർന്ന നേതാവ് സിഎൻ ബാലകൃഷ്ണൻ മറുനാടനോട്
ആലപ്പുഴ : കെ ബാബുവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ വി എം സുധീരന്റെതാണ്. ഇക്കാര്യത്തിൽ ആര് എന്തു പറഞ്ഞാലും സുധീരൻ പറയുന്നതുപോലാകില്ല. സുധീരന്റെ ഇപ്പോഴത്തെ മൗനം ദുരൂഹമാണ്. കെ ബാബുവിനോടുള്ള വിയോജിപ്പ അയാൾ ഇപ്പോഴും നിലനിർത്തുന്നുണ്ട്. ബാബുവിന്റെ വിഷയത്തിൽ പുകമറ സൃഷ്ടിച്ച് സുധീരൻ നിശബ്ദത പാലിക്കുന്നതു ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് തന്റെ അഭിപ്രായമെന്ന് കോൺഗ്രസ് നേതാവും മുൻ സഹകരണ മന്ത്രിയുമായിരുന്ന സി എൻ ബാലകൃഷ്ണൻ പറഞ്ഞു. മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിക്കും അതിൽ നിലകൊള്ളുന്ന നേതാക്കൾക്കും പ്രവർത്തകർക്കും പ്രശ്നങ്ങൾ ഉണ്ടായാൽ അതിന് പരിഹാരം നിർദേശിക്കേണ്ടതും പ്രതികരിക്കേണ്ടതും ഉത്തരവാദിത്വമുള്ളവരാണ്. ഇവിടെ പക്ഷേ സുധീരന്റെ മൗനം പാർട്ടിയെ കൂടുതൽ പരുങ്ങലിലാക്കുകയാണ്. റെയ്ഡിനുശേഷം കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ പ്രതികരിക്കാതിരുന്നത് മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണ്. സുധീരന്റെ മൗനം ബാബു കുറ്റക്കാരനാണെന്ന് അംഗീകരിക്
ആലപ്പുഴ : കെ ബാബുവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ വി എം സുധീരന്റെതാണ്. ഇക്കാര്യത്തിൽ ആര് എന്തു പറഞ്ഞാലും സുധീരൻ പറയുന്നതുപോലാകില്ല. സുധീരന്റെ ഇപ്പോഴത്തെ മൗനം ദുരൂഹമാണ്. കെ ബാബുവിനോടുള്ള വിയോജിപ്പ അയാൾ ഇപ്പോഴും നിലനിർത്തുന്നുണ്ട്. ബാബുവിന്റെ വിഷയത്തിൽ പുകമറ സൃഷ്ടിച്ച് സുധീരൻ നിശബ്ദത പാലിക്കുന്നതു ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് തന്റെ അഭിപ്രായമെന്ന് കോൺഗ്രസ് നേതാവും മുൻ സഹകരണ മന്ത്രിയുമായിരുന്ന സി എൻ ബാലകൃഷ്ണൻ പറഞ്ഞു. മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാർട്ടിക്കും അതിൽ നിലകൊള്ളുന്ന നേതാക്കൾക്കും പ്രവർത്തകർക്കും പ്രശ്നങ്ങൾ ഉണ്ടായാൽ അതിന് പരിഹാരം നിർദേശിക്കേണ്ടതും പ്രതികരിക്കേണ്ടതും ഉത്തരവാദിത്വമുള്ളവരാണ്. ഇവിടെ പക്ഷേ സുധീരന്റെ മൗനം പാർട്ടിയെ കൂടുതൽ പരുങ്ങലിലാക്കുകയാണ്. റെയ്ഡിനുശേഷം കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ പ്രതികരിക്കാതിരുന്നത് മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണ്. സുധീരന്റെ മൗനം ബാബു കുറ്റക്കാരനാണെന്ന് അംഗീകരിക്കുന്നതായി വരെ മാദ്ധ്യമങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞു.
പാർട്ടിയെ ഇത്രകണ്ട് പ്രതിസന്ധിയിലാക്കുന്ന നിലപാട് സുധീരൻ എടുക്കരുതായിരുന്നു. മറിച്ച് അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. എന്നാൽ കുറ്റം തെളിയിക്കപ്പെടാത്തിടത്തോളം അയാളെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന നീക്കങ്ങൾ ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്ന നേതാവ് കാട്ടരുതായിരുന്നു. ഏതായാലും കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പ് സുധീരൻ ഉണർന്നു പ്രവർത്തിക്കുന്നതായിരിക്കും ഉചിതം. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവും മുന്മുഖ്യമന്ത്രിയും പ്രതികരിച്ചു കഴിഞ്ഞു. എങ്കിലും സുധീരന്റെ മറുപടിക്കായാണ് കേരളം കാത്തിരിക്കുകയാണ്. ഇത്തരത്തിൽ മൗനവ്രതം നടത്തുന്ന സുധീരൻ കാര്യങ്ങൾ തുറന്ന് പറയുന്നതായിരിക്കും നല്ലത.
അത് ബാബുവിന് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും ജനങ്ങളെയും മാദ്ധ്യമങ്ങളെയും മുൾമുനയിൽ നിർത്തേണ്ടതില്ല. ഏത് തരത്തിൽ കാര്യങ്ങൾ നീങ്ങിയാലും രാഷ്്ട്രീയമായ പകപോക്കലാണെന്ന ഉമ്മൻ ചാണ്ടിയുടെ നിലപാടിനോടാണ് തനിക്ക് യോജിപ്പുള്ളത്. ഇക്കാര്യത്തിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിലും നേതൃനിരയിലുള്ള ആളെന്ന നിലിയിലും താൻ ബാബുവിനും ഉമ്മൻ ചാണ്ടിക്കുമൊപ്പമാണ്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടേണ്ട വിഷയമാണ്. അതേസമയം പാർട്ടിക്ക് ഒരു പ്രതിസന്ധി നേരിട്ടപ്പോൾ സുധീരൻ നിലപാടറിയിക്കാതെ മാറി നിൽക്കുന്നത് ശരിയാണോയെന്ന ചോദ്യത്തിന് തികച്ചു തെറ്റാണെന്ന മറുപടിയാണ് സി എൻ നൽകിയത്. സുധീരൻ ഹൈക്കമാന്റ് പ്രതിനിധിയായി കെ പി സി സി പ്രസിഡന്റായതുമൂലമാണോ ഇത്ര നിസംഗമായി പ്രവർത്തിക്കുന്നതെന്ന ചോദിച്ചപ്പോൾ അയാളെ എവിടെനിന്നും ആര് കൊണ്ടുവന്നു എന്നു ഞാൻ അറിയേണ്ട കാര്യമില്ല. അതിന് തൽക്കാലം മറുപടിയും പറയുന്നില്ല.
സുധീരനെതിരെ ബാബു വിഷയത്തിൽ നിലപാടെടുക്കാത്തതിൽ ഹൈക്കമാന്റിൽ പരാതി നൽകുമോയെന്ന ചോദ്യത്തിൽനിന്നും സി എൻ ഒഴിഞ്ഞുമാറി. അതേസമയം സുധീരനോടുള്ള കടുത്ത അമർഷം സി എന്നിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. നേരത്തെ സഹകരണ മേഖലയിലുണ്ടായ ചില അഴിമതിയുമായി ബന്ധപ്പെട്ട് സി എൻ കുടുങ്ങിയപ്പോൾ ഇതേ നിലപാട് തന്നെയാണ് സുധീരൻ എടുത്തത്. പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ സുധീരൻ പ്രതികരിക്കാതിരുന്നതും ഉമ്മൻ ചാണ്ടി പ്രതികരിച്ചതും കടുത്ത ഗ്രൂപ്പ് തർക്കത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരുന്നു. യു ഡി എഫ് അധികാരത്തിൽ തുടരുമ്പോൾ തന്നെ സഹകരണമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം നടന്നുവെന്നുള്ളതാണ് സി എൻ ബാലകൃഷ്ണന് തിരിച്ചടിയായത്. ഇത് പിന്നീട് ഒരിക്കലും സി എൻ ബാലകൃഷ്ണൻ പാർലമെന്ററി ജനാധിപത്യത്തിലേക്ക് എത്തരുതെന്ന മുൻവിധിയോടെയാണ് സുധീരൻ കരുക്കൾ നീക്കിയതെന്നാണ് ആരോപണം.
അതേസമയം കോൺഗ്രസ് നേതാക്കളിലേക്ക് ഭയം വളരുകയാണ്. കെ പി സി സി പ്രസിഡന്റ് പ്രതികരിക്കാതെയും എന്തിനും ഏതിനും ചാടിക്കയറി ഉത്തരം പറയുന്ന ഉപാധ്യക്ഷൻ വി ഡി സതീശൻ തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മാറിനിൽക്കുമ്പോൾ പാർട്ടി കൂടുതൽ കുരുക്കിലേക്ക് നീങ്ങുകയാണ്. ഒപ്പം നേതാക്കളുടെ ഭയത്തിന്റെ വ്യാപ്തിയും വർദ്ധിക്കുന്നുണ്ട്. അതേസമയം കോൺഗ്രസിൽ മറുപക്ഷവും രൂപപ്പെടുന്നുണ്ട്. ബാർക്കോഴയിൽ കുരുങ്ങിയ ബാബുവിനെ ഇത്രയധികം പീഡിപ്പിക്കേണ്ടെന്ന പക്ഷമാണ് കോൺഗ്രസിൽ രൂപപ്പെടുന്നത്. എന്നാൽ ആറോളം കേസുകളിൽ അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുകയും ബാർക്കോഴയിലെ മുഖ്യസൂത്രധാരനുമായ കെ എം മാണി ഇപ്പോൾ സ്വതന്ത്രനായി നടക്കുകയും ചെയ്യുന്നതിലാണ് കോൺഗ്രസിലെ ചിലർക്ക് അമർഷം.