നേഡിയൻ നാഷണൽ റയിൽവേ ഇന്ന് മുതൽ നടത്താനിരുന്ന സമരം ഒത്തുതീർപ്പിലെത്തി. റെയിൽവേ 3000 ജീവനക്കാരെ പ്രതീനിധികരിച്ചുള്ള യൂണിയൻ പ്രതിനിധികളുമായി നടത്തി ചർച്ചക്കൊടുവിലാണ് സമരം പിൻവലിച്ചത്.

ഇന്ന് രാവിലെ മുതൽ 72 മണിക്കൂർ സമരത്തിനായിരുന്നു റെയിൽവേ ജിവനക്കാർ പദ്ധയിട്ടിരുന്നത്. എന്നാൽ ചർച്ചയ്‌ക്കൊടുവിൽ ഉണ്ടായ കരാറിന്റെ അടിസ്ഥാനത്തിൽ ഒരു ഉടമ്പടിയിലെത്തി. എന്നാൽ കരാർ വിശദാശംസങ്ങൾ പുറത്ത് വന്നിട്ടില്ല. ഇത് പിന്നീട് മാത്രമേ പുറത്തു വരൂ. എന്നാൽ യൂണിയൻ അംഗങ്ങൾ ഒരു പുതിയ കരാർ തുടർന്നും അംഗീകരി ക്കേണ്ടതുണ്ട്.