കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെ ഏറെ വിദേശികൾ ജോലി ചെയ്യുന്ന കുവൈത്തിൽ കോപ്പറേറ്റിവ് സ്റ്റോറുകളിൽ വിദേശികൾക്ക് തൊഴിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനം. സർക്കാർ സബ്സിഡിയോടെ പ്രവർത്തിക്കുന്ന അർദ്ധസർക്കാർ സ്ഥാപനങ്ങളായ കോപ്പറേറ്റിവ് സൊസൈറ്റികൾക്ക് കുവൈത്തിലെ എല്ലാ ഏരിയകളിലും ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളുമുണ്ട്. ഇവിടെ മലയാളികളുൾപ്പെടെ നിരവധി വിദേശികൾ ജോലി ചെയ്യുന്നുമുണ്ട്.

കുവൈത്തിന്റെ ഭക്ഷ്യപൊതുവിതരണ സംവിധാനം പ്രവർത്തിക്കുന്നതും കോപ്പറേറ്റിവ് സൊസൈറ്റി മുഖേനയാണ്. ആയിരക്കണക്കിന് വിദേശികൾ വിവിധ തസ്തികകളിലായി ഈ മേഖലയിലും ജോലി നോക്കുന്നുണ്ട്. പുതിയ തീരുമാനം ഒന്നോ രണ്ടോ വർഷംകൊണ്ട് മാത്രമേ പ്രാവർത്തികമാകൂ എങ്കിലും വിദേശികൾക്ക് ഇതും ഒരു തൊഴിൽ ഭീഷണി തന്നെയാണ് .

സ്വദേശികളെ നിയമിക്കുമ്പോൾ അവർക്ക് നൽകേണ്ട ശമ്പളം മറ്റു ആനുകൂല്യങ്ങൾ , ആവശ്യമായ പരിശീലനം തുടങ്ങിയ കാര്യങ്ങൾ പഠിക്കാനായി ഹൈലെവൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് ,