- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 266,000 പേർക്ക് കൂടി തൊഴിൽ: തൊഴിലില്ലായ്മ ആറു ശതമാനത്തിൽ താഴെ കൊണ്ടുവരാൻ നടപടികളുമായി സർക്കാർ
ഡബ്ലിൻ: 2020-ഓടെ 266,000 പേർക്കു കൂടി തൊഴിൽ നൽകുന്ന രീതിയിൽ രാജ്യത്തെ നിക്ഷേപസംരംഭങ്ങൾ വികസിപ്പിക്കാൻ പദ്ധതി. നിലവിലുള്ള തൊഴിലില്ലായ്മ നിരക്ക് അഞ്ചു വർഷത്തിനുള്ളിൽ ആറു ശതമാനത്തിൽ താഴെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്ന് പ്രധാനമന്ത്രി എൻഡ കെന്നി വ്യക്തമാക്കി. രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്
ഡബ്ലിൻ: 2020-ഓടെ 266,000 പേർക്കു കൂടി തൊഴിൽ നൽകുന്ന രീതിയിൽ രാജ്യത്തെ നിക്ഷേപസംരംഭങ്ങൾ വികസിപ്പിക്കാൻ പദ്ധതി. നിലവിലുള്ള തൊഴിലില്ലായ്മ നിരക്ക് അഞ്ചു വർഷത്തിനുള്ളിൽ ആറു ശതമാനത്തിൽ താഴെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്ന് പ്രധാനമന്ത്രി എൻഡ കെന്നി വ്യക്തമാക്കി.
രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന രീതിയിൽ നിക്ഷേപകരേയും മറ്റും ആകർഷിക്കാനുള്ള പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകുക. രാജ്യത്തേക്ക് സ്‌കിൽഡ് വർക്കർമാരെ ആകർഷിക്കുന്നതിനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രധാനമായിട്ടുള്ളത് ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്നതാണെന്നും പദ്ധതി വിലയിരുത്തി. ബിസിനസ് സംരംഭങ്ങൾ തുടങ്ങാനുള്ള മെച്ചപ്പെട്ട സ്ഥലമായി അയർലണ്ടിനെ പരിഗണിക്കണമെങ്കിൽ ഇവിടുത്ത ജീവിത സാഹചര്യവും നിലവാരവും മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിലവസരങ്ങൾ വർധിക്കുമ്പോൾ അത് രാജ്യത്തെ എല്ലാ മേഖലകളിലുള്ളവർക്കും ഗുണകരമായിരിക്കണമെന്നും ഇവിടങ്ങളിലെല്ലാം തന്നെ തൊഴിലില്ലായ്മ ഒരു ശതമാനത്തിൽ താഴെ കുറയണമെന്നുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുഎസ് ടെക്‌നോളജി ഭീമനായ ആപ്പിൾ, കോർക്ക് പ്ലാന്റ് വികസിപ്പിക്കുന്നുവെന്ന വാർത്തയ്ക്കു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന എത്തിയിരിക്കുന്നത്. ആപ്പിൾ കോർക്ക് പ്ലാന്റ് വികസിപ്പിക്കുന്നതോടെ പുതുതായി ആയിരം പേർക്കു കൂടി തൊഴിൽ ലഭിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് വെളിപ്പെടുത്തി. 1980 ലാണ് ആപ്പിളിന്റെ കോർക്ക് കാംപസ് പ്രവർത്തനമാരംഭിച്ചത്. രാജ്യത്ത് ആപ്പിളിന്റെ കീഴിൽ 18000 പേർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 5000 പേർ ആപ്പിളിന്റെ നേരിട്ടുള്ള ജീവനക്കാരാണ്.