- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവിന്റെ ഔഷധശേഷി പ്രയോജനപ്പെടുത്തി പുതിയ പാനീയം വിപണിയിലെത്തിക്കാൻ കൊക്കക്കോള ! ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്ന ചേരുവ ചേർന്ന പാനീയമാണ് വിപണിയിലെത്തിക്കുന്നതെന്നും റിപ്പോർട്ട് ; ഹാനീകരമായ ചേരുവകൾ കോളയിലുണ്ടെന്ന വിശദീകരണം നിലനിന്നിട്ടും പുത്തൻ പരീക്ഷണത്തിനൊരുങ്ങി കമ്പനി
ന്യൂയോർക്ക്: വർഷങ്ങളായി പാനീയ ഉത്പാദന വിപണി കീഴടക്കിയിരിക്കുന്ന കൊക്കക്കോള പുത്തൻ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. മനുഷ്യ ശരീരത്തിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന കഞ്ചാവ് ചേരുവകൾ ചേർത്താണ് ഉത്പന്നം വിപണിയിലെത്തിക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചർച്ച നടത്തി. ഔഷധ നിർമ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാനബിസ്. അറോറയുമായി കൈകോർത്ത് പാനീയ വിപണിയിൽ തങ്ങളുടെ ആധിപത്യം ഒന്നു കൂടി ഉറപ്പിക്കാനൊരുങ്ങുകയാണ് കൊക്കകോള. മാനസികോത്തേജനം നൽകുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പാനീയത്തിലുപയോഗപ്പെടുത്തുക. കഠിനമായ വേദന, ഉത്കണ്ഠ, നാഡീരോഗങ്ങൾ ഇവയുടെ ചികിത്സക്കായി കഞ്ചാവ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിനും കഞ്ചാവ് ഉപയോഗിക്കാൻ പലയിടത്തും അനുമതിയുണ്ട്. ഇക്കാര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ലാഭം കൊയ്യാനാണ് കൊക്കകോളയുടെ നീക്കം. നിലവിൽ കോളയുടെ അനാരോഗ്യപരമായ ഘ
ന്യൂയോർക്ക്: വർഷങ്ങളായി പാനീയ ഉത്പാദന വിപണി കീഴടക്കിയിരിക്കുന്ന കൊക്കക്കോള പുത്തൻ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. മനുഷ്യ ശരീരത്തിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന കഞ്ചാവ് ചേരുവകൾ ചേർത്താണ് ഉത്പന്നം വിപണിയിലെത്തിക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചർച്ച നടത്തി. ഔഷധ നിർമ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാനബിസ്. അറോറയുമായി കൈകോർത്ത് പാനീയ വിപണിയിൽ തങ്ങളുടെ ആധിപത്യം ഒന്നു കൂടി ഉറപ്പിക്കാനൊരുങ്ങുകയാണ് കൊക്കകോള.
മാനസികോത്തേജനം നൽകുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പാനീയത്തിലുപയോഗപ്പെടുത്തുക. കഠിനമായ വേദന, ഉത്കണ്ഠ, നാഡീരോഗങ്ങൾ ഇവയുടെ ചികിത്സക്കായി കഞ്ചാവ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിനും കഞ്ചാവ് ഉപയോഗിക്കാൻ പലയിടത്തും അനുമതിയുണ്ട്. ഇക്കാര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ലാഭം കൊയ്യാനാണ് കൊക്കകോളയുടെ നീക്കം.
നിലവിൽ കോളയുടെ അനാരോഗ്യപരമായ ഘടകങ്ങൾ കൊക്കകോളയുടെ ആഗോള വിൽപനയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉയർന്നതോതിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതുകൊണ്ട് പലരും കോള ഒഴിവാക്കുന്നു. ഉന്മേഷം പകരാനായുള്ള ചേരുവകൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്ത്രീയ വിശദീകരണമുള്ളതു കൊണ്ട് കോളയുടെ ഉപയോഗത്തിൽ ഇടിവ് വന്നിട്ടുണ്ട്. പുതിയ ഉത്പന്നത്തിലൂടെ പാനീയ വിപണിയിലെ കുത്തക വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് കൊക്കകോള.