ന്യൂയോർക്ക്: കൊക്കൊക്കോളയുടെ റസിപ്പിയിൽ മാറ്റം. നാല് വർഷത്തിനിടെ രണ്ടാം തവണയാണ് കൊക്കൊക്കോള ഷുഗർലെസ് പാനിയം പുറത്തിറക്കുന്നത്. കലോറി രഹിത പാനിയമായ പുതിയ ഉൽപ്പന്നം പഞ്ചസാര ഉള്ള കൊക്കൊക്കോളയുമായി യാതൊരു വ്യത്യാസവും ഉണ്ടായിരക്കില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.

റസിപ്പിയിൽ ഉണ്ടായ മാറ്റമെന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ പാചകക്കുറിപ്പ് 'കൂടുതൽ ഉന്മേഷദായകവും രുചികരവുമായിരിക്കും എന്ന് കോക്ക് അറിയിച്ചു.

ക്ലാസിക് കോക്കിന് അനുസൃതമായി റിബ്രാൻഡിങിനും കമ്പനി അധികൃതർ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി കാനിന് പുനർരൂപകൽപ്പന നൽകുമെന്നാണ് റിപ്പോർട്ടുകൾ. ചുവപ്പും കറുപ്പും ഇടകലർന്ന പശ്ചാത്തലത്തിന് പകരം ചുവപ്പ് പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങൾ ഉപയോഗിച്ച് പുനർരൂപകൽപ്പന നടത്താനാണ് കമ്പനിയുടെ തീരുമാനം.

പുതിയ തരത്തിലുള്ള കോക്ക് ഈ മാസം യുഎസിലും സെപ്റ്റംബറിൽ കാനഡയിലും പുറത്തിറങ്ങും, ഇതിനകം ചില അന്താരാഷ്ട്ര വിപണികളിൽ ഇവ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.