- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനിൽ പോയി കോളയടിച്ചാൽ രണ്ടുണ്ട് കാര്യം; ജപ്പാനിൽ കൊക്കക്കോള ഇനി വെറും കോളയല്ല; മദ്യം ചേർത്ത ചൂഹി ഡ്രിങ്ക്
ജപ്പാനിൽ ചെന്ന് കൊക്കക്കോള കുടിച്ചാൽ രണ്ടുണ്ട് കാര്യം. ക്ഷീണവും മാറ്റാം ഒപ്പം പൂസാവുകയും ചെയ്യാം. ആൽക്കഹോൾ ചേർത്ത സോഫ്റ്റ് ഡ്രിങ്കുമായി കൊക്കക്കോളയുടെ പുത്തൻ പരീക്ഷണം. ചൂഹി ഡ്രിങ്ക് എന്നാണ് കൊക്കക്കോളയുടെ ഈ ആൽക്കഹോൾ വേർഷന് പേരിട്ടിരിക്കുന്നത്. ജപ്പാനിലെ ചു-ഹി എന്ന വിഭാഗത്തിൽപ്പെട്ട പാനീയങ്ങളുടെ കൂട്ടത്തിലാണ് ഇതും ഉൾപ്പെടുത്തുക. ഇതുവരെയും കുറഞ്ഞ അളവിൽ മദ്യം ചേർത്ത ഒരു ഉത്്പന്നവും കൊക്കക്കോള കമ്പനി നിർമ്മിച്ചിട്ടില്ല. ആ കാരണം കൊണ്ടു തന്നെ 130 വർഷത്തെ കൊക്കക്കോളയുടെ പാരമ്പര്യത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കം കുറിക്കുന്നതാകും ഈ ഉത്പന്നം. എന്നാൽ സോഡാ വ്യവസായത്തിനു തന്നെ വലിയൊരു ഇടിവു സംഭവിച്ചിരിക്കുന്ന അവസരത്തിലാണ് പുതിയൊരു ഉത്പന്നത്തിനു തുടക്കമിടുന്നത്. 2016-ൽ യു എസിൽ സോഡ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. ജനങ്ങൾ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചതിന്റെ ഫലമായിരുന്നു അത്. ജപ്പാനിൽ ലഭിക്കുന്ന ടിന്നിലാക്കിയ തരത്തിലുള്ള പാനീയമാണ് ചു-ഹി. 3-8 ശതമാനം വരെ അളവിൽ മദ്യമാണ് അതിൽ ച
ജപ്പാനിൽ ചെന്ന് കൊക്കക്കോള കുടിച്ചാൽ രണ്ടുണ്ട് കാര്യം. ക്ഷീണവും മാറ്റാം ഒപ്പം പൂസാവുകയും ചെയ്യാം. ആൽക്കഹോൾ ചേർത്ത സോഫ്റ്റ് ഡ്രിങ്കുമായി കൊക്കക്കോളയുടെ പുത്തൻ പരീക്ഷണം. ചൂഹി ഡ്രിങ്ക് എന്നാണ് കൊക്കക്കോളയുടെ ഈ ആൽക്കഹോൾ വേർഷന് പേരിട്ടിരിക്കുന്നത്.
ജപ്പാനിലെ ചു-ഹി എന്ന വിഭാഗത്തിൽപ്പെട്ട പാനീയങ്ങളുടെ കൂട്ടത്തിലാണ് ഇതും ഉൾപ്പെടുത്തുക. ഇതുവരെയും കുറഞ്ഞ അളവിൽ മദ്യം ചേർത്ത ഒരു ഉത്്പന്നവും കൊക്കക്കോള കമ്പനി നിർമ്മിച്ചിട്ടില്ല. ആ കാരണം കൊണ്ടു തന്നെ 130 വർഷത്തെ കൊക്കക്കോളയുടെ പാരമ്പര്യത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കം കുറിക്കുന്നതാകും ഈ ഉത്പന്നം.
എന്നാൽ സോഡാ വ്യവസായത്തിനു തന്നെ വലിയൊരു ഇടിവു സംഭവിച്ചിരിക്കുന്ന അവസരത്തിലാണ് പുതിയൊരു ഉത്പന്നത്തിനു തുടക്കമിടുന്നത്. 2016-ൽ യു എസിൽ സോഡ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. ജനങ്ങൾ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചതിന്റെ ഫലമായിരുന്നു അത്.
ജപ്പാനിൽ ലഭിക്കുന്ന ടിന്നിലാക്കിയ തരത്തിലുള്ള പാനീയമാണ് ചു-ഹി. 3-8 ശതമാനം വരെ അളവിൽ മദ്യമാണ് അതിൽ ചേർത്തിരിക്കുന്നത്. പീച്ച് മുതൽ പുളിയുള്ള മുന്തിരി അടക്കം നൂറുകണക്കിനു രൂചികളിൽ ഇത് ലഭ്യമാണ്. ജപ്പാനിൽ ആരംഭിക്കുന്ന ഈ പാനീയം ഉടനൊന്നും ലോകത്താകമാനം എത്താൻ സാധ്യമല്ല.
വ്യത്യസ്തമായതും ലഹരി അടങ്ങിയിട്ടുള്ളതുമായ ഒരു പാനീയം ഇറങ്ങുന്നതിനെക്കുറിച്ച്്് ആരും പ്രതീക്ഷിക്കുന്നുണ്ടാകില്ലെന്നും ജപ്പാൻ യൂണിറ്റ് പ്രസിഡന്റ് ഗാർടുണോ പറഞ്ഞു. ജപ്പാനിൽ ആരംഭിച്ച മിക്ക ഉത്പന്നങ്ങളും ഇപ്പോഴും അവിടുത്തെ വിപണിയിൽ നിലനിൽക്കുന്നുണ്ടെന്നത് പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.