- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റർ സ്‌ക്വയർ മാളിൽ ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി; താരങ്ങളായി ഹൈബി ഈഡനും അജുവർഗീസും
കൊച്ചി: സെന്റർ സ്‌ക്വയർ മാളിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലിന് വർണാഭമായ തുടക്കം. മലയാളത്തിന്റെ പുതുമുഖതാരം ആന്റണി വർഗീസ് ഫെസ്റ്റവലിന്റെ ഗ്രാൻഡ് ലോഞ്ച് നിർവഹിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ഐ ലവ് കൊച്ചി ഇൻസ്റ്റലേഷൻ സിനിമാ താരം അജുവർഗീസും ഹൈബി ഈഡൻ എംഎൽഎയും ചേർന്ന് പ്രകാശനം ചെയ്തു. പരിപാടിയുടെഭാഗമായി സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിന്റെ വിജയാഘോഷവുംനടന്നു.കേരളം ഇതുവരെ കാണാത്ത ഷോപ്പിങ് മാമാങ്കമാണ് ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലെന്ന് സംഘാടകർ പറഞ്ഞു. ജൂൺ 15 വരെ നടക്കുന്ന ഷോപ്പിങ്ഫെസ്റ്റിൽ ഉപഭോക്താക്കൾക്കായി 50 ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണ്ഒരുക്കിയിരിക്കുന്നത്. കൂടാതെ മലയാളത്തിലെ പ്രശസ്ത സിനിമ താരങ്ങളോടൊപ്പംഷോപ്പ് ചെയ്യാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും കൈ നിറയെ സമ്മാനങ്ങൾനേടാനും അവസരമുണ്ടാകും. ഏപ്രിൽ 15-ന് നടൻ ഫഹദ് ഫാസിൽ പുതിയ ലോഗോ പ്രകാശനം ചെയ്യുന്നതോടെരണ്ടാംഘട്ട പരിപാടികൾക്ക് തുടക്കമാകും. കേരളത്തിലാദ്യമായി സെലബ്രിറ്റിഹണ്ടിലൂടെ പ്രശസ്ത താരം മിയയുടെ അ
കൊച്ചി: സെന്റർ സ്‌ക്വയർ മാളിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലിന് വർണാഭമായ തുടക്കം. മലയാളത്തിന്റെ പുതുമുഖതാരം ആന്റണി വർഗീസ് ഫെസ്റ്റവലിന്റെ ഗ്രാൻഡ് ലോഞ്ച് നിർവഹിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി ഐ ലവ് കൊച്ചി ഇൻസ്റ്റലേഷൻ സിനിമാ താരം അജുവർഗീസും ഹൈബി ഈഡൻ എംഎൽഎയും ചേർന്ന് പ്രകാശനം ചെയ്തു. പരിപാടിയുടെഭാഗമായി സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിന്റെ വിജയാഘോഷവുംനടന്നു.കേരളം ഇതുവരെ കാണാത്ത ഷോപ്പിങ് മാമാങ്കമാണ് ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലെന്ന് സംഘാടകർ പറഞ്ഞു. ജൂൺ 15 വരെ നടക്കുന്ന ഷോപ്പിങ്ഫെസ്റ്റിൽ ഉപഭോക്താക്കൾക്കായി 50 ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണ്ഒരുക്കിയിരിക്കുന്നത്. കൂടാതെ മലയാളത്തിലെ പ്രശസ്ത സിനിമ താരങ്ങളോടൊപ്പംഷോപ്പ് ചെയ്യാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും കൈ നിറയെ സമ്മാനങ്ങൾനേടാനും അവസരമുണ്ടാകും.
ഏപ്രിൽ 15-ന് നടൻ ഫഹദ് ഫാസിൽ പുതിയ ലോഗോ പ്രകാശനം ചെയ്യുന്നതോടെരണ്ടാംഘട്ട പരിപാടികൾക്ക് തുടക്കമാകും. കേരളത്തിലാദ്യമായി സെലബ്രിറ്റിഹണ്ടിലൂടെ പ്രശസ്ത താരം മിയയുടെ അടുത്തെത്തുന്നയാൾക്ക് മിയയോടൊപ്പംഅൽപസമയം ചെലവിടാനും സമ്മാനം നേടാനും അവസരമുണ്ടാകും. ഇതുകൂടാതെതെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹണി റോസിനൊപ്പം സെൽഫിയെടുക്കാനും ഇഷാതൽവാറിനൊപ്പം ഭക്ഷണം കഴിക്കാനും അവസരമൊരുക്കും.
സിനിമാതാരങ്ങളായ അനുസിത്താര, അതിഥി രവി, നീരജ് മാധവ്, നൂറിൻ, രമേഷ് പിഷാരടി, ആസിഫ് അലിഎന്നിവരും വരും ദിവസങ്ങളിൽ മാളിലെത്തും. ഷോപ്പിങ് ഫെസ്റ്റിന്റെ ബ്രോഷർപ്രകാശനം ഇക്കഴിഞ്ഞ വ്യാഴാഴ്ച നടൻ കാളിദാസ് ജയറാമാണ് നിർവഹത്.
വിവരങ്ങൾക്ക് ബന്ധപ്പെടുക: ഷാഹ്ബാസ്- 90728 86777