- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കൊരു സ്വപ്നം ഉണ്ട്.. ഈ സ്വപ്നം എന്റേത് കൂടിയാണ്.. ജനഹൃദയങ്ങളെ കീഴടക്കി കവിത പോലെ സുന്ദരമായ ഒരു പരസ്യം
തട്ടിപ്പു പരസ്യങ്ങൾ അരങ്ങു വാഴുന്ന ഈ കാലത്തും ചില പരസ്യങ്ങൾ നമ്മുടെ കണ്ണു നനയിക്കാറുണ്ട്.. ഹൃദങ്ങളെ കീഴടക്കാറുണ്ട്.. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു പരസ്യമാണ് കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. 'എനിക്കുമൊരു സ്വപ്നമുണ്ട്' എന്ന ടൈറ്റിലിലാണ് പരസ്യം. കാൻസർ രോഗം ബാധിച്ച കുട്ടിയുടെ കുരുന്നു സ്വപ്നങ്ങൾ യഥാർത്ഥ
തട്ടിപ്പു പരസ്യങ്ങൾ അരങ്ങു വാഴുന്ന ഈ കാലത്തും ചില പരസ്യങ്ങൾ നമ്മുടെ കണ്ണു നനയിക്കാറുണ്ട്.. ഹൃദങ്ങളെ കീഴടക്കാറുണ്ട്.. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു പരസ്യമാണ് കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. 'എനിക്കുമൊരു സ്വപ്നമുണ്ട്' എന്ന ടൈറ്റിലിലാണ് പരസ്യം. കാൻസർ രോഗം ബാധിച്ച കുട്ടിയുടെ കുരുന്നു സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കാൻ സമൂഹത്തിനും ബാധ്യതയുണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന പരസ്യം അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
സ്‌കൂളിൽ പോകാനും.. കൂട്ടുകാർക്കൊപ്പം കളിക്കാനും അവധിക്ക് അപ്പൂപ്പനെയും അമ്മൂമ്മയെയും കാണാൻ പോകാനും നൃത്തം ചെയ്യാനും മറ്റ് കുരുന്നുകളെ പോലെ തന്നെ പോലെ ആഗ്രഹിക്കുന്ന കാൻസർ ബാധിച്ച ഒരു കുഞ്ഞിന്റെ ആത്മഗതമാണ് പരസ്യത്തിന്റെ തുടക്കത്തിൽ. തനിച്ചു നടക്കാൻ കൊതിക്കുന്ന കുരുന്നിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ മാലാഖയെ പോലെ മറ്റൊരു കുരുന്നു കടന്നു വരുന്നു. 'ഈ സ്വപ്നം എന്റേത് കൂടിയാണ്' എന്ന് ആത്മവിശ്വാസത്തോടെ പറയുന്നു. തുടർന്ന് സമൂഹത്തിലെ പ്രമുഖർ ഈ കുരുന്നിന്റെ സ്വപ്നം തങ്ങളുടേത് കൂടിയാണെന്ന് ആവർത്തിച്ച് പറയുന്നു.
ബാബു പോൾ, ലെന, എം കെ സാനു, ഐ എം വിജയൻ, മാർ ക്രിസോസ്റ്റം തുടങ്ങി സമൂഹത്തിലെ നാനാതുറയിലുള്ളവർ ഈ കാൻസർ ബോധവൽക്കരണ പരിപാടിയുടെ സന്ദേശം ഏറ്റെടുക്കുന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഈ കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ ഈ പരസ്യത്തിന്റെ ഭാഗമാകുന്നു. 1:1.3 എന്റർടെയ്ന്മെൻസാണ് സുന്ദരമായ ഈ പരസ്യം ഒരുക്കിയിരിക്കുന്നത്. സിനിമാ സംവിധായകനും നടനും കൂടിയായ സിദ്ധാർത്ഥ് ശിവയാണ് ഈ പരസ്യചിത്രം തയ്യാറാക്കിയത്. ബേബി ഗൗരി, ബേബി ദിവ്യ എന്നിവർ അഭിനയിച്ചു.
സാധാരണക്കാരായ ആളുകൾക്ക് ചെലവേറിയ അർബുദ ചികിത്സക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിൻ കാൻസർ സൊസൈറ്റി പ്രവർത്തിക്കുന്നത്. ഡോ. വി പി ഗംഗാധരനാണ് സംഘടനയുടെ പാട്രൺ. കുറഞ്ഞ യഥാസമയം രോഗചികിത്സ തുടങ്ങാൻ സഹായിക്കുക, കുടുംബത്തിന് കൗൺസലിങ് നൽകുക, മരുന്നു വാങ്ങാൻ സഹായിക്കുക പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും സൊസൈറ്റി ഏറ്റെടുത്ത് ചെയ്യുന്നു. ഇങ്ങനെ സുമനസുകളെ എളുപ്പത്തിൽ സ്പർശിക്കും വിധമാണ് സിദ്ധാർത്ഥ് ശിവയും സംഘവും പരസ്യം ഒരുക്കിയിരിക്കുന്നത്.