കൊച്ചിൻ ഷിപ്പ്യാർഡ് അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രംനിർമ്മാണോദ്ഘാടനം കുറിച്ചു. വെല്ലിങ്ടൺ ഐലന്റിൽ നടന്ന ചടങ്ങ് കേന്ദ്രഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെയും കൊച്ചിൻ ഷിപ്യാർഡിന്റെയും ചരിത്രത്തിൽരേഖപ്പെടുത്താവുന്ന ഒരു വലിയ തുടക്കമാണിത്. കൂടാതെ ഇതിനോടൊപ്പം 6000 പേർക്ക്‌തൊഴിൽ അവസരങ്ങൾ നൽകും. നമ്മുടെ രാജ്യത്ത് ഇന്ന് ഷിപ്പ് റിപ്പയറിങ്ങിനുംനിർമ്മാണത്തിനും വേണ്ട സൗകര്യങ്ങൾ കുറവാണ് പക്ഷെ ഈ ഷിപ് റിപ്പയർ യാർഡ്‌നിർമ്മാണം പൂർത്തിയാക്കുന്നതോടെ ഷിപ്പ് റിപ്പയറിങ്ങിന് മറ്റു രാജ്യങ്ങളെഇന്ത്യക്ക് ആശ്രയിക്കേണ്ടി വരില്ല.

കേരളത്തിന്റെ വികസനത്തിന് തടസ്സം ഭൂമിലഭ്യതയാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പദ്ധതികൾനടപ്പിലാക്കുന്നതിൽ പിന്നോക്കം നിൽക്കുന്നതിന് കാരണം ഭൂമിലഭിക്കാത്തതിനാലാണെന്നും മന്ത്രി സൂചിപ്പിച്ചു. ഗൈയിൽ പദ്ധ്തി സമയബന്ധിതമായിപൂർത്തീകരിക്കണമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.

കേരളത്തിന്റെ ഭാവി വികസനത്തിനുള്ള ചുവടുവെപ്പാണ് പദ്ധതിയെന്ന് വ്യവസായവകുപ്പു മന്ത്രി എ സി മൊയ്ദീൻ പറഞ്ഞു. നിരവധി പേർക്ക് തൊഴിൽ വാഗ്ദാനംചെയ്യുന്ന പദ്ധതി സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് മുതൽ കൂട്ടാണെന്നുംമന്ത്രി കൂട്ടിച്ചേർത്തു. ഭാവി വികസനത്തിന് സർക്കാരിന്റെ എല്ലാവിധപിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ളവ്യവസായ ഇടനാഴിക്കുള്ള ശ്രമം സർക്കാർ നടത്തുന്നുവെന്നും ഇത് സംബന്ധിച്ച്‌കേന്ദ്രവുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും കേരളത്തിൽ അയ്യായിരംഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആറു ട്രാൻസ്ഫർ സ്റ്റേഷനുകൾ ഉൾപ്പെടുന്ന യാർഡിൽ ഒരേ സമയം ഒന്നിലേറെകപ്പലുകൾ വെള്ളത്തിലിറക്കാനും ഡോക്കിൽ കയറ്റാനുമുള്ള സാങ്കേതികസൗകര്യങ്ങൾ ഉണ്ടാകും. അത്യാധുനിക സാങ്കേതിക നിലവാരമുള്ള ജർമൻ നിർമ്മിതലിഫ്റ്റും സ്ഥാപിക്കും. 150 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഷിപ്ലിഫ്റ്റ് 130 മീറ്റർ വരെ നീളവും 6,000 ടൺ വരെ ഭാരവുമുള്ള യാനങ്ങൾഉയർത്താൻ കഴിയുന്നതാണ്. വെല്ലിങ്ടൺ ഐലൻഡിൽ കൊച്ചി തുറമുഖ
ട്രസ്റ്റിൽ നിന്നു പാട്ടത്തിനെടുത്ത 42 ഏക്കറിലാണ് ഷിപ്പ് റിപ്പെയർയാർഡ് ഒരുക്കുന്നത്. 970 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കേന്ദ്രം 24മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കപ്പൽ അറ്റകുറ്റപ്പണി രംഗത്ത് ആഗോള നിലവാരത്തിലുള്ള സേവനങ്ങൾലഭ്യമാക്കാൻ ഇന്റർനാഷണൽ ഷിപ്പ് റിപ്പെയർ കേന്ദ്രത്തിലൂടെ കഴിയുമെന്ന്കൊച്ചി കപ്പൽശാലയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർപറഞ്ഞു. രണ്ടു വർഷത്തിനകം കൊച്ചി ഒരു പ്രധാന കപ്പൽ റിപ്പെയർ ഹബ്ബായിമാറും.

പൊഫ. കെ വി തോമസ് എംപി അധ്യക്ഷത വഹിച്ചു. സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി എസി മൊയ്ദീൻ, കൊച്ചി മേയർ സൗമിനി ജെയിൻ, എംഎൽഎമാരായ ഹൈബി ഈഡൻ, കെ ജെ മാക്‌സി, അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, കൊച്ചിൻ പോർട്ട്ട്രസ്റ്റ് ചെയർമാൻ പി രവിന്ദ്രൻ. കൊച്ചിൻ ഷിപ്പ്യാർഡ് എംഡി മധു എസ്‌നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.