- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറ്റയെ തല്ലിക്കൊല്ലാൻ വരട്ടെ; അവ നിങ്ങളുടെ ജീവൻ കാക്കുന്ന പാൽ തരും; നിങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കും; പാറ്റപ്പാൽ എങ്ങനെ കിട്ടുമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും അറിയാമോ...?
പാറ്റയുടെ തലവെട്ടം വീടിനകത്ത് എവിടെയെങ്കിലും കണ്ടാൽ അതിനെ തല്ലിക്കൊല്ലുകയെന്നതാണ് ഭൂരിഭാഗം പേരുടെയും നയം. എന്നാൽ അടുത്ത പ്രാവശ്യ പാറ്റയെ കാണുമ്പോൾ അതിനെ വകവരുത്തുന്നതിന് മുമ്പ് അൽപം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും... കാരണം നിങ്ങളുടെ ജീവൻ കാക്കുന്ന പാൽ തരാൻ ശേഷിയുള്ള ജന്തുവാണ് പാറ്റയെന്ന് എത്ര പേർക്കറിയാം...ചുമ്മാ പറയുന്നതല്ല...പശുവിൻ പാലിനേക്കാൾ പോഷകസമ്പുഷ്ടമാണ് പാറ്റകളുടെ പാലെന്നാണ് ഏറ്റവും പുതിയ പഠനഫലങ്ങൾ വെളിപ്പെടുത്തുന്നത്. ഈ പാലിന് നിങ്ങളെ സുന്ദരന്മാരും സുന്ദരിമാരുമാക്കുന്നതിനുള്ള കഴിവുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ പാറ്റപ്പാൽ എങ്ങനെ കിട്ടുമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും അറിയുന്നത് നന്നായിരിക്കും. വളരെയേറെ പോഷകസമ്പുഷ്ടമായ പാലാണ് പാറ്റകൾക്കുള്ളതെന്നാണ് പുതിയ ഗവേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്. പസിഫിക്ക് ബീറ്റിൽ ക്രോക്കോച്ചിലാണ് ഇത്തരം ഗുണമേന്മയേറിയ പാൽ കണ്ടെത്തിയിരിക്കുന്നത്. അവയുടെ കുട്ടികൾക്ക് കഴിക്കാൻ വേണ്ടിയാണിത് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇവ മനുഷ്യർക്കും ഗുണകരമാണെന്നാണ
പാറ്റയുടെ തലവെട്ടം വീടിനകത്ത് എവിടെയെങ്കിലും കണ്ടാൽ അതിനെ തല്ലിക്കൊല്ലുകയെന്നതാണ് ഭൂരിഭാഗം പേരുടെയും നയം. എന്നാൽ അടുത്ത പ്രാവശ്യ പാറ്റയെ കാണുമ്പോൾ അതിനെ വകവരുത്തുന്നതിന് മുമ്പ് അൽപം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും... കാരണം നിങ്ങളുടെ ജീവൻ കാക്കുന്ന പാൽ തരാൻ ശേഷിയുള്ള ജന്തുവാണ് പാറ്റയെന്ന് എത്ര പേർക്കറിയാം...ചുമ്മാ പറയുന്നതല്ല...പശുവിൻ പാലിനേക്കാൾ പോഷകസമ്പുഷ്ടമാണ് പാറ്റകളുടെ പാലെന്നാണ് ഏറ്റവും പുതിയ പഠനഫലങ്ങൾ വെളിപ്പെടുത്തുന്നത്. ഈ പാലിന് നിങ്ങളെ സുന്ദരന്മാരും സുന്ദരിമാരുമാക്കുന്നതിനുള്ള കഴിവുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ പാറ്റപ്പാൽ എങ്ങനെ കിട്ടുമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും അറിയുന്നത് നന്നായിരിക്കും.
വളരെയേറെ പോഷകസമ്പുഷ്ടമായ പാലാണ് പാറ്റകൾക്കുള്ളതെന്നാണ് പുതിയ ഗവേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്. പസിഫിക്ക് ബീറ്റിൽ ക്രോക്കോച്ചിലാണ് ഇത്തരം ഗുണമേന്മയേറിയ പാൽ കണ്ടെത്തിയിരിക്കുന്നത്. അവയുടെ കുട്ടികൾക്ക് കഴിക്കാൻ വേണ്ടിയാണിത് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇവ മനുഷ്യർക്കും ഗുണകരമാണെന്നാണ് ഗവേഷണത്തിലൂടെ ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ന്യൂട്രിയന്റുകളുടെ ഒരു പവർഹൗസാണ് ഈ പാലെന്ന് ജേർണൽ ഓഫ് ദി ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനം എടുത്ത് കാട്ടുന്നു.
പശുവിന്റെ പാലിലുള്ളതിനേക്കാൾ നാലിരട്ടി പ്രോട്ടീനാണ് പാറ്റപ്പാലിലുള്ളത്. എരുമയുടെ പാലിലുള്ളതിനേക്കാൾ മൂന്നിരട്ടി പ്രോട്ടീനും ഇതിലുണ്ട്. ഇതിന് പുറമെ മനുഷ്യശരീരത്തിൽ കോശവളർച്ച ത്വരിതപ്പെടുത്താൻ അത്യാവശ്യമായ അമിനോ ആസിഡുകൾ, ശരീരത്തെ ആരോഗ്യകരമായി നിർത്തുന്ന കൊഴുപ്പ്, ഊർജമേകുന്ന പഞ്ചസാര തുടങ്ങിയവ പാറ്റപ്പാലിൽ സുലഭമായി അടങ്ങിയിരിക്കുന്നു. ഇതിനാൽ പാറ്റപ്പാൽ ഒരു സമീകൃതാഹാരമാണെന്നാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയവരിൽ പ്രമുഖനായ സഞ്ചാരി ബാനർജി വെളിപ്പെടുത്തുന്നത്.
പാറ്റയിൽ നിന്നും പാൽ ശേഖരിക്കുകയെന്നതാണ് ഏറ്റവും ദുർഘടമായ കാര്യം. ഇവ ഉപയോഗിച്ച് ഗുളിക നിർമ്മിക്കുന്ന രീതിയും ആലോചിച്ച് വരുന്നുണ്ട്. എന്നാൽ ഇത്തരമൊരു ഗുളിക നിർമ്മിക്കുന്നതിന് 100 പാറ്റകളുടെയെങ്കിലും പാൽ എടുക്കേണ്ടി വരും. പാറ്റപ്പാൽ പോഷസമ്പുഷ്ടമാണെന്ന് തിരിച്ചറിഞ്ഞുവെങ്കിലും അതിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല. അതിനാൽ പാറ്റപ്പാലിനെ അത്ഭുതകരമായ പാലെന്നൊന്നും വിളിക്കാനാവില്ലെന്നാണ് കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോക്ടറായ ഷായൻ ദാസ് ഗുപ്ത അഭിപ്രായപ്പെടുന്നത്.