- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കും വേണ്ടാതെ വെട്ടിനശിപ്പിച്ച കൊക്കോ കൃഷി വീണ്ടും നമുക്ക് തുടങ്ങാൻ കഴിഞ്ഞേക്കും; കൊക്കോയിൽനിന്നും കണ്ടെത്തിയ ഘടകം ഹൃദയാഘാതവും ഡിമിൻഷ്യയും സ്‌ട്രോക്കും തടയുമെന്ന് കണ്ടെത്തി; കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് രക്തചംക്രമണം കൂട്ടുന്ന മരുന്നിനായി വൻതോതിൽ കൊക്കോ കൃഷി വേണ്ടിവരും
നമ്മുടെ നാട്ടിലെ മലയോര മേഖലയിലെ കർഷകർ ഒരുകാലത്ത് സ്വപ്‌നം കണ്ടിരുന്നതുകൊക്കോ കൃഷിയിലൂടെ പുതിയ ജീവിതമായിരുന്നു മറ്റു പല കൃഷികളും അവസാനിപ്പിച്ച് കൊക്കോയിലേക്ക് തിരിഞ്ഞ കാലമുണ്ടായിരുന്നു. എന്നാൽ, കൊക്കോ ഏറ്റെടുക്കാൻ ആളില്ലാതെ വന്നതോടെ ഈ കൃഷിയും കർഷകരും വലിയ പ്രതിസന്ധിയിലായി. കൊക്കോയെ ശപിച്ച കർഷകർക്ക് അതൊക്കെ തിരിച്ചെടുക്കേണ്ട കാലം അതിവിദൂരമല്ലെന്നാണ് സൂചന. കൊക്കോയിൽനിന്ന് വേർതിരിച്ചെടുത്ത ഫ്‌ളവനോൾസ് എന്ന ഘടകം ജീവൻരക്ഷാ ഔഷധമാണെന്ന കണ്ടെത്തലാണ് കൊക്കോയ്ക്ക് പുതുജീവൻ പകരുന്നത്. കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് രക്തചംക്രമണം നേരെയാക്കാൻ ഫ്‌ളവനോൾസിനാകും. ഹൃദയാഘാതവും സ്‌ട്രോക്കും ഡിമിൻഷ്യയുമൊക്കെ തുരത്താൻ ഇതിനാവുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ, ഇതിനുള്ള വലിയ വെല്ലുവിളി ഇതിന്റെ ഉയർന്ന കലോറി മാത്രമാണ്. 400 ഗ്രാം ഡാർക്ക് ചോക്കലേറ്റോളം വരും ഒറ്റത്തവണ മരുന്ന്. 2429 കലോറിവരുമിത്. ബ്രിട്ടനിലെ മെഡിക്കൽ സ്‌റ്റോറുകളിൽ ചോക്കലേറ്റ് മരുന്ന് എത്തിക്കവിഞ്ഞു. ബ്ലഡ്ഫ്‌ളോ പ്ലസ് എന്ന മരുന്നാണ് വിപണി കീഴടക്കാനെത്തിയിട്ട
നമ്മുടെ നാട്ടിലെ മലയോര മേഖലയിലെ കർഷകർ ഒരുകാലത്ത് സ്വപ്‌നം കണ്ടിരുന്നതുകൊക്കോ കൃഷിയിലൂടെ പുതിയ ജീവിതമായിരുന്നു മറ്റു പല കൃഷികളും അവസാനിപ്പിച്ച് കൊക്കോയിലേക്ക് തിരിഞ്ഞ കാലമുണ്ടായിരുന്നു. എന്നാൽ, കൊക്കോ ഏറ്റെടുക്കാൻ ആളില്ലാതെ വന്നതോടെ ഈ കൃഷിയും കർഷകരും വലിയ പ്രതിസന്ധിയിലായി. കൊക്കോയെ ശപിച്ച കർഷകർക്ക് അതൊക്കെ തിരിച്ചെടുക്കേണ്ട കാലം അതിവിദൂരമല്ലെന്നാണ് സൂചന.
കൊക്കോയിൽനിന്ന് വേർതിരിച്ചെടുത്ത ഫ്‌ളവനോൾസ് എന്ന ഘടകം ജീവൻരക്ഷാ ഔഷധമാണെന്ന കണ്ടെത്തലാണ് കൊക്കോയ്ക്ക് പുതുജീവൻ പകരുന്നത്. കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് രക്തചംക്രമണം നേരെയാക്കാൻ ഫ്‌ളവനോൾസിനാകും. ഹൃദയാഘാതവും സ്‌ട്രോക്കും ഡിമിൻഷ്യയുമൊക്കെ തുരത്താൻ ഇതിനാവുമെന്ന് ഗവേഷകർ പറയുന്നു.
എന്നാൽ, ഇതിനുള്ള വലിയ വെല്ലുവിളി ഇതിന്റെ ഉയർന്ന കലോറി മാത്രമാണ്. 400 ഗ്രാം ഡാർക്ക് ചോക്കലേറ്റോളം വരും ഒറ്റത്തവണ മരുന്ന്. 2429 കലോറിവരുമിത്. ബ്രിട്ടനിലെ മെഡിക്കൽ സ്‌റ്റോറുകളിൽ ചോക്കലേറ്റ് മരുന്ന് എത്തിക്കവിഞ്ഞു. ബ്ലഡ്ഫ്‌ളോ പ്ലസ് എന്ന മരുന്നാണ് വിപണി കീഴടക്കാനെത്തിയിട്ടുള്ളത്. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയിൽ നടന്ന ഗവേഷണമാണ് കൊക്കോയുടെ അപൂർവ സിദ്ധി പുറത്തുകൊണ്ടുവന്നത്.
ഫ്‌ളവനോൾസ് രക്തയോട്ടം കൂട്ടാനും ശരീരത്തിലേക്ക് ഓക്‌സിജനും ന്യൂട്രിയന്റ്‌സുമെത്തിക്കാനും സഹായിക്കുമെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി അഥോറിറ്റിയും അംഗീകരിച്ചിട്ടുണ്ട്. എല്ലാവരിലും ആരോഗ്യം നിലനിർത്താനാവശ്യമായ ഒട്ടേറെഘടകങ്ങൾ കൊക്കോയിലുണ്ടെന്നാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നതെന്ന് കേംബ്രിഡ്ജ് ന്യൂട്രാസ്യൂട്ടിക്കൽസിലെ ഡോ. ആലിഫ് ലിൻഡ്ബർഗ് പറഞ്ഞു.
കൊക്കോ ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന കണ്ടെത്തൽ ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഗവേഷണം ലോകമെങ്ങും വ്യാപകമായി നടക്കുന്നുണ്ട്. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്ന മരുന്നിന് കൊക്കോ ഉചിതമാണെന്ന് കണ്ടെത്തിയാൽ, വൻതോതിലുള്ള കൊക്കോ കൃഷിയുടെ തിരിച്ചുവരവിനാകും അത് വഴിയൊരുക്കുക.