- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വരാൻ പോകുന്നത് നമ്മുടെ വെളിച്ചെണ്ണയുടേയും തേങ്ങയുടേയും കാലമോ? അൽഷിമേഴ്‌സിനും പാർക്കിൻസണും പരിഹാരം വെളിച്ചെണ്ണയെന്ന് ശാസ്ത്രം
ലണ്ടൻ: അവസാനം നമ്മുടെ വെളിച്ചെണ്ണയുടെ സമയം തെളിഞ്ഞെന്നാണ് തോന്നുന്നത്. അൽഷിമേഴ്‌സിനും പാർക്കിൻസണും വരെ പരിഹാരം വെളിച്ചെണ്ണയെന്നു വരെ പറയാൻ മാത്രം വെളിച്ചെണ്ണയുടെ ഗുണം കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല, പ്രായത്തെ പിടിച്ചുനിർത്താൻ പോലും വെളിച്ചെണ്ണയ്ക്കാവുമത്രേ... കൊഴുപ്പ് ഏറെയുള്ള ഭക്ഷണ രീതി അൽഷിമേഴ്‌സിനേയും പാർക്കിൻസൺ രോഗത്
ലണ്ടൻ: അവസാനം നമ്മുടെ വെളിച്ചെണ്ണയുടെ സമയം തെളിഞ്ഞെന്നാണ് തോന്നുന്നത്. അൽഷിമേഴ്‌സിനും പാർക്കിൻസണും വരെ പരിഹാരം വെളിച്ചെണ്ണയെന്നു വരെ പറയാൻ മാത്രം വെളിച്ചെണ്ണയുടെ ഗുണം കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല, പ്രായത്തെ പിടിച്ചുനിർത്താൻ പോലും വെളിച്ചെണ്ണയ്ക്കാവുമത്രേ...
കൊഴുപ്പ് ഏറെയുള്ള ഭക്ഷണ രീതി അൽഷിമേഴ്‌സിനേയും പാർക്കിൻസൺ രോഗത്തേയും അകറ്റിനിർത്തുമെന്നാണ് പുതിയ കണ്ടുപിടുത്തം. കൊഴുപ്പടങ്ങിയ ഭക്ഷണം ചർമത്തെ ചുളിവുകൾ മാറ്റി നിർത്തുകയും തലച്ചോറിനെ പ്രായമാകുന്നതിൽ നിന്നു രക്ഷിക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. കോശങ്ങൾ നശിക്കുന്നതിൽ നിന്നു കൊഴുപ്പ് രക്ഷയേകുമെന്നും അങ്ങനെ ഡിഎൻഎ ഘടനയ്ക്ക് മാറ്റംവരാതെ സൂക്ഷിക്കുമെന്നുമാണ് പുതിയ കണ്ടെത്തൽ.
കുട്ടികളിൽ കണ്ടുവരുന്ന കൊക്കായ്ൻ സിൻഡ്രം എന്ന രോഗത്തിനും ഏറെ കൊഴുപ്പടങ്ങിയ ഭക്ഷണം ആവശ്യമാണ്. ചില കുട്ടികളിൽ കണ്ടുവരുന്ന വളർച്ചയില്ലായ്മയും മറ്റു ചിലരിൽ കണ്ടുവരുന്ന അധിക വളർച്ചയുമാണ് കൊക്കായ്ൻ സിൻഡ്രമെന്ന് അറിയപ്പെടുന്നത്. ചില കുട്ടികളുടെ ചർമം വയോധികരെപ്പോലെ ചുളിഞ്ഞിരിക്കുന്നത് കാണാറില്ലേ..ഇതുകൊക്കായ്ൻ സിൻഡ്രത്തിന്റെ ലക്ഷണമാണ്. മറ്റുചിലർ വളർച്ച എത്താത്തവരും.
കോശങ്ങൾ നശിക്കാതിരിക്കാൻ തലച്ചോറിന് പഞ്ചസാര അഥവാ കീറ്റോൺ അടങ്ങിയ ഭക്ഷണമാണേ്രത വേണ്ടത്. കീറ്റോൺ ആണ് തലച്ചോറിന്റെ ഇന്ധനം. ഒരു വ്യക്തി ഉപവസിക്കുന്ന സമയത്ത് വേണ്ടത്ര പഞ്ചസാര ശരീരത്തിന് നൽകുന്നതും കീറ്റോൺ ആണ്. ഇതുസംബന്ധിച്ച് എലികളിൽ നടത്തിയ പരീക്ഷണത്തിൽ കൊഴുപ്പടങ്ങിയ ഭക്ഷണമായി നൽകിയത് വെളിച്ചെണ്ണയായിരുന്നു. ഇത് ഏറെ ഫലപ്രദമാണെന്നാണ് പരീക്ഷണത്തിൽ കണ്ടെത്തിയതും. വെളിച്ചെണ്ണ അടങ്ങിയ ഭക്ഷണം തലച്ചോറിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കീറ്റോൺ പോലെയുള്ള അധിക ഊർജസ്രോതസിനെ നൽകാനും വെളിച്ചെണ്ണയ്ക്ക് ആകുമെന്നാണ് കണ്ടുപിടിച്ചിട്ടുള്ളത്. കൊക്കായ്ൻ സിൻഡ്രം ഉള്ള കുട്ടികളിലും വെളിച്ചെണ്ണ ഉപയോഗം ഏറെ ഫലപ്രദമാണത്രേ. ഇതുസംബന്ധിച്ച പൂർണ റിപ്പോർട്ട് സെൽ മെറ്റാബോളിസം എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.