ഇൻഫോപാർക്കിലെ കോഗ്നിസെന്റ് ടെക്നോളജി സൊലൂഷൻസിൽ കൂട്ട പിരിച്ചുവിടൽ; അടുത്തിടെ പിരിച്ചുവിട്ടത് 200 പേരെ; ഒഴിവാക്കുന്നത് 10,000 ജീവനക്കാരെ; ആദ്യഘട്ടത്തിൽ ഒഴിവാക്കിയത് 5000 പേരെ; ജീവനക്കാർ ഓഫീസിലെത്തുന്നത് ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിൽ
കൊച്ചി: അമേരിക്കൻ ഐ.ടി. കമ്പനിയായ കോഗ്നിസെന്റ് ടെക്നോളജി സൊലൂഷൻസ് (സി.ടി.എസ്) ന്റെ എറണാകുളം ഇൻഫോപാർക്ക് കാമ്പസിൽ കൂട്ട പിരിച്ചുവിടൽ. അടുത്തിടെ പിരിച്ചുവിടപ്പെട്ടത് ഇരുനൂറോളം പേരാണ്. ആഗോള അടിസ്ഥാനത്തിൽ കമ്പനിയിൽനിന്ന് 10,000 ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ജീവനക്കാരെ ഒഴിവാക്കുന്നത്. ജോലി പ്രകടനത്തിൽ മികവില്ലെന്നും കാട്ടിയാണ് എച്ച്. ആർ. വിഭാഗം ജീവനക്കാരോട് നിർബന്ധിത രാജി ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ജോലി രാജി വയ്ക്കുന്നവർക്ക് കമ്പനി നാലുമാസത്തെ ശമ്പളം നൽകും. അതേസമയം പിരിച്ചുവിടലിൽ പ്രതിഷേധിച്ച് എച്ച്ആർ വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ജോലി രാജി വച്ചെന്നും വിവരമുണ്ട്. കൂടുതൽ ജീവനക്കാരെ പിരിച്ചുവിണമെന്ന മാനേജ്മെന്റ് സമ്മർദ്ദം താങ്ങാനാവാതെയാണ് രാജിയെന്നാണ് സൂചന. സി.ടി.എസിലെ ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥരായ പ്രോഗ്രാം അസോസിയേറ്റ്, അനലിസ്റ്റ് തസ്തികകളിലുള്ളവരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഫോർത്ത് ബക്കറ്റ് എന്ന ഗ്രേഡിലാക്കി പ്രോജക്ടുകൾ നൽകാതെയാണ് ഇവരെ ഒഴിവാക്കുന്നത്. ആദ്യ ഘട്
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: അമേരിക്കൻ ഐ.ടി. കമ്പനിയായ കോഗ്നിസെന്റ് ടെക്നോളജി സൊലൂഷൻസ് (സി.ടി.എസ്) ന്റെ എറണാകുളം ഇൻഫോപാർക്ക് കാമ്പസിൽ കൂട്ട പിരിച്ചുവിടൽ. അടുത്തിടെ പിരിച്ചുവിടപ്പെട്ടത് ഇരുനൂറോളം പേരാണ്.
ആഗോള അടിസ്ഥാനത്തിൽ കമ്പനിയിൽനിന്ന് 10,000 ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ജീവനക്കാരെ ഒഴിവാക്കുന്നത്. ജോലി പ്രകടനത്തിൽ മികവില്ലെന്നും കാട്ടിയാണ് എച്ച്. ആർ. വിഭാഗം ജീവനക്കാരോട് നിർബന്ധിത രാജി ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ജോലി രാജി വയ്ക്കുന്നവർക്ക് കമ്പനി നാലുമാസത്തെ ശമ്പളം നൽകും.
അതേസമയം പിരിച്ചുവിടലിൽ പ്രതിഷേധിച്ച് എച്ച്ആർ വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ജോലി രാജി വച്ചെന്നും വിവരമുണ്ട്. കൂടുതൽ ജീവനക്കാരെ പിരിച്ചുവിണമെന്ന മാനേജ്മെന്റ് സമ്മർദ്ദം താങ്ങാനാവാതെയാണ് രാജിയെന്നാണ് സൂചന.
സി.ടി.എസിലെ ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥരായ പ്രോഗ്രാം അസോസിയേറ്റ്, അനലിസ്റ്റ് തസ്തികകളിലുള്ളവരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഫോർത്ത് ബക്കറ്റ് എന്ന ഗ്രേഡിലാക്കി പ്രോജക്ടുകൾ നൽകാതെയാണ് ഇവരെ ഒഴിവാക്കുന്നത്. ആദ്യ ഘട്ടത്തിൽ 5000 പേരെ കമ്പനി ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടം ഒഴിവാക്കൽ അരംഭിച്ചപ്പോൾ കഴിഞ്ഞ ആഴ്ച്ചയിൽ മാത്രം നൂറോളം പേർക്കാണ് കൊച്ചിയിൽ തൊഴിൽ നഷ്ടപ്പെട്ടത്. നിർബന്ധിത രാജി ആയതിനാൽ നിയമനടപടിയുമായി മുന്നോട്ടു പോകാനും സാധിക്കില്ല.
ജീവനക്കാരെ എച്ച്.ആർ റൂമിലേക്ക് വിളിപ്പിച്ച് നാളെ മുതൽ ജോലിക്ക് വരേണ്ടെന്നും ഇന്ന് തന്നെ രാജി വയ്ക്കണമെന്നും ആവശ്യപ്പെടുന്നതാണ് രീതി. അന്ന് തന്നെ കമ്പനിയുടെ ഇമെയിൽ ലോഗിൻ ആക്സസുകൾ ഒഴിവാക്കുന്നതിനാൽ രാജി വയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലാതാകും.
വലിയ പ്രോജക്ടുകൾ നഷ്ടപ്പെട്ടതിന്റെ ഭാഗമായാണ് സി.ടി.എസ് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. മാനേജർമാർ നിർദ്ദേശിക്കുന്ന ആളുകളെയാണ് എച്ച്.ആർ. വിഭാഗം രാജിവയ്പ്പിക്കുന്നത്. എന്നാൽ, ഇതിനൊന്നും യാതൊരുവിധ രേഖകളുമില്ല. രണ്ടാംഘട്ട പിരിച്ചുവിടൽ ആരംഭിച്ച സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ജീവനക്കാർ ദിവസവും ഓഫീസിലെത്തുന്നത്.