ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാജസ്ഥാനിലെ മെഹന്ദിപൂർ ശാഖയിൽ സൂക്ഷിച്ച 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായതിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബാങ്ക് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നടപടി. പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

13 കോടി രൂപയുടെ നാണയങ്ങളാണ് ബാങ്കിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ കുറവുണ്ടെന്ന സംശയത്തെ തുടർന്ന് സ്വകാര്യ ഏജൻസിയെ നാണയമെണ്ണാൻ ഏൽപ്പിച്ചു. എന്നാൽ 2 കോടിയുടെ നാണയം മാത്രമാണ് കണ്ടെത്താനായത്. എണ്ണാൻ എത്തിയ ജീവനക്കാരെ താമസസ്ഥലത്തെത്തി ചിലർ ഭീഷണിപ്പെടുത്തിയിരുന്നു.