- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനകളെ സ്നേഹിച്ച കോടതി ശബരിമലയിൽ കുപ്പിവെള്ളം നിരോധിച്ചപ്പോൾ മലകയറി എത്തിയത് കോളയുടെ വിഷപാനീയങ്ങൾ; 50 വെൻഡിങ് മിഷൻ ഉള്ളവർക്കേ ടെൻഡർ നൽകൂവെന്ന വ്യവസ്ഥ വച്ചത് ആഗോള ഭീകരന് വേണ്ടി
ശബരിമല: പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുപ്പിവെള്ള നിരോധനം കരുത്തയാത് ആഗോള ഭീമന്. കനാന ക്ഷേത്രത്തിലേക്കുള്ള തീർത്ഥാനത്തിലെ ശീതളപാനീയ കച്ചവടം കൊക്കോകോള കമ്പനി കൈയടക്കി. ശബരിമലയിൽ കുപ്പിവെള്ള കച്ചവടം ഹൈക്കോടതി പൂർണമായും നിരോധിച്ച പശ്ചാത്തലത്തിലാണ് ശീതളപാനീയ വിപണിയിലെ ആഗോളകുത്തക ശബരിമലയിലേക്ക് കടന്നുവരുന്നത്. പ്ലാസ്റ്റിക് കുപ്പികൾ വനത്തിൽ ഉപേക്ഷിച്ച് പോകുന്നത് പതിവായതോടെയാണ് കോടതി ഇടപെട്ടത്. ഈ കുപ്പികൾ ആനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കും ഭീഷണിയാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഇതോടെ ദേവസം ബോർഡിലെ ഉന്നതരുടെ സഹായത്താൽ കോള കമ്പനി ശബരിമലയിൽ പിടിമുറുക്കി. സ്വാധീനം ഉപയോഗിച്ച് ടെൻഡർ വ്യവസ്ഥകളിൽ മാറ്റംവരുത്തിയാണ് 18 ലക്ഷത്തിൽപരം രൂപയ്ക്ക് വിപണി ലേലത്തിൽ പിടിച്ചത്. വെൻഡിങ് മെഷീനുകളിലൂടെ ശീതളപാനീയം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതാണ് കൊക്കോകോളയ്ക്ക് മലകയറാൻ വഴിയൊരുങ്ങിയത്. കുപ്പിയിലാക്കിയ ശീതളപാനീയങ്ങളുടെയും സോഡയുടെയും വിതരണം എന്ന പേരിലായിരുന്നു മുൻവർഷങ്ങളിൽ ടെൻഡർ ക്ഷണിച്ചിരുന്നത്. തദ്ദ
ശബരിമല: പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുപ്പിവെള്ള നിരോധനം കരുത്തയാത് ആഗോള ഭീമന്. കനാന ക്ഷേത്രത്തിലേക്കുള്ള തീർത്ഥാനത്തിലെ ശീതളപാനീയ കച്ചവടം കൊക്കോകോള കമ്പനി കൈയടക്കി.
ശബരിമലയിൽ കുപ്പിവെള്ള കച്ചവടം ഹൈക്കോടതി പൂർണമായും നിരോധിച്ച പശ്ചാത്തലത്തിലാണ് ശീതളപാനീയ വിപണിയിലെ ആഗോളകുത്തക ശബരിമലയിലേക്ക് കടന്നുവരുന്നത്. പ്ലാസ്റ്റിക് കുപ്പികൾ വനത്തിൽ ഉപേക്ഷിച്ച് പോകുന്നത് പതിവായതോടെയാണ് കോടതി ഇടപെട്ടത്. ഈ കുപ്പികൾ ആനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കും ഭീഷണിയാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഇതോടെ ദേവസം ബോർഡിലെ ഉന്നതരുടെ സഹായത്താൽ കോള കമ്പനി ശബരിമലയിൽ പിടിമുറുക്കി.
സ്വാധീനം ഉപയോഗിച്ച് ടെൻഡർ വ്യവസ്ഥകളിൽ മാറ്റംവരുത്തിയാണ് 18 ലക്ഷത്തിൽപരം രൂപയ്ക്ക് വിപണി ലേലത്തിൽ പിടിച്ചത്. വെൻഡിങ് മെഷീനുകളിലൂടെ ശീതളപാനീയം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതാണ് കൊക്കോകോളയ്ക്ക് മലകയറാൻ വഴിയൊരുങ്ങിയത്. കുപ്പിയിലാക്കിയ ശീതളപാനീയങ്ങളുടെയും സോഡയുടെയും വിതരണം എന്ന പേരിലായിരുന്നു മുൻവർഷങ്ങളിൽ ടെൻഡർ ക്ഷണിച്ചിരുന്നത്. തദ്ദേശീയ കമ്പനികൾ ലേലത്തിൽ പങ്കെടുക്കുകയും പിടിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇക്കൊല്ലത്തെ ടെൻഡറിൽ വെൻഡിങ് മെഷീൻ വേണമെന്നും 50 ഇടത്ത് ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കണമെന്നും വ്യവസ്ഥ വച്ചു. ഒരു വെൻഡിങ് മെഷീന് രണ്ടു ലക്ഷത്തോളം രൂപ വിലവരും. 50 എണ്ണം സ്ഥാപിക്കണമെങ്കിൽ ഒരു കോടിയോളം രൂപ മുതൽമുടക്കണം. ഈ വ്യവസ്ഥമൂലം തദ്ദേശീയ കമ്പനികൾ പിന്മാറി. ഇതോടെ ആഗോള ഭീമന്മാർക്ക് കോളുമായി. വെൻഡിങ് മെഷീൻ സ്ഥാപിക്കാൻ ശേഷിയുള്ളതുകൊക്കോകോളക്കും പെപ്‌സിക്കും മാത്രമാണ്. പെപ്‌സി ശബരിമലയിലെ ലേലത്തിൽ പങ്കെടുത്തില്ല. അങ്ങനെ വിതരണത്തിന്റെ കുത്തകാവകാശം കൊക്കോകോളയ്ക്ക് കിട്ടി.
നിലയ്ക്കൽ മുതൽ സന്നിധാനം വരെ പല ഹോട്ടലുകളിലുമായി കോളാ വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചുകഴിഞ്ഞു. 200 മില്ലിലിറ്ററിന്റെ ഗ്ലാസ്സിന് 25 രൂപ, 300 മില്ലിക്ക് 35 രൂപ എന്ന നിരക്കിലാണ് വിൽപ്പന. കൊക്കോകോള കമ്പനിയുടെ 10 ഉത്പന്നങ്ങൾ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്.