- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളുടെ ശല്യത്തിന് മുമ്പിൽ വഴങ്ങുന്നവർ അറിയുക; കോള കുടിക്കുന്നവരുടെ ആന്തരികാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് കൂട് കൂട്ടും; ഹൃദയാഘാതം വരാൻ സാധ്യതയേറെ
ചില രക്ഷിതാക്കൾ കുട്ടികൾ വാശി പിടിച്ച് ശല്യം ചെയ്താൽ എന്ത് സാധനവും വാങ്ങിക്കൊടുക്കാൻ തയ്യാറാകാറുണ്ട്. അതവരുടെ ശരീരത്തിന് നല്ലതാണോ ചീത്തയാണോ എന്നൊന്നും അവർ പരിഗണിക്കാറില്ല. താൽക്കാലിക സന്തോഷത്തിന് മാത്രമാണവർ പ്രാധാന്യം നൽകുന്നത്. ഇത്തരത്തിൽ കുട്ടികളുടെ വാശിക്ക് വഴങ്ങി അവർക്ക് കോള വാങ്ങിക്കൊടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്ക
ചില രക്ഷിതാക്കൾ കുട്ടികൾ വാശി പിടിച്ച് ശല്യം ചെയ്താൽ എന്ത് സാധനവും വാങ്ങിക്കൊടുക്കാൻ തയ്യാറാകാറുണ്ട്. അതവരുടെ ശരീരത്തിന് നല്ലതാണോ ചീത്തയാണോ എന്നൊന്നും അവർ പരിഗണിക്കാറില്ല. താൽക്കാലിക സന്തോഷത്തിന് മാത്രമാണവർ പ്രാധാന്യം നൽകുന്നത്. ഇത്തരത്തിൽ കുട്ടികളുടെ വാശിക്ക് വഴങ്ങി അവർക്ക് കോള വാങ്ങിക്കൊടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. അതായത് കോള കുടിക്കുന്നവരുടെ ആന്തരികാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂട് കൂട്ടാൻ സാധ്യതയേറെയാണെന്നറിയുക. ഇത്തരക്കാർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യതയേറെയുമാണ്. അതിനലാൽ കുട്ടികളെ ആത്മാർത്ഥമായി സ്‌നേഹിക്കുന്നവർ അവർ എത്ര വാശി പിടിച്ചാലും കോള വാങ്ങി നൽകരുത്. താൽക്കാലിക സന്തോഷത്തന് മുൻതൂക്കം നൽകാതെ വിവേചനപരമായി ചിന്തിച്ചാണ് ഇക്കാര്യത്തിൽ പ്രവർത്തിക്കേണ്ടത്.
ഇത്തരത്തിൽ ദിവസവും കോള കഴിക്കുന്നവരുടെ ശരീരത്തിൽ അത് കഴിക്കാത്തവരേക്കാൾ 30 ശതമാനത്തിൽ കൂടുതൽ അനാരോഗ്യകരമായ കൊഴുപ്പ് അടിഞ്ഞ് കൂടുമെന്നാണ് ഇത് സംബന്ധിച്ച പഠനം മുന്നറിയിപ്പേകുന്നത്. ഇത്തരംകൊഴുപ്പ് കരൾ പോലുള്ള സുപ്രധാനമായ ആന്തരികാവയവങ്ങൾക്ക് ചുറ്റുമാണ് അടിഞ്ഞ് കൂടുന്നത്. ഇതുവഴി ഹൃദയാഘാതമുണ്ടാകുന്നതിനുള്ള സാധ്യത കൂടുകയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആറു വർഷത്തോളം നീണ്ട ഒരു പഠനത്തിലൂടെയാണിക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
മസാച്ചുസെറ്റ്‌സിലെ യുഎസ് നാഷണൽ ഹാർട്ട്, ലംഗ്, ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ മധ്യവയസുള്ള 1000 പേരെ നീരീക്ഷിച്ച് ആറ് വർഷത്തോളം നീണ്ട പഠനം നടത്തിയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.പഞ്ചസാര നിറഞ്ഞതും ഡയറ്റ് ഡ്രിങ്കുകളും കുടിക്കുന്ന അവരുടെ ശീലത്തെ ആസ്പദമാക്കി ചോദ്യങ്ങൾ ചോദിക്കുകയും അവരെ നിരീക്ഷിക്കുകയുമായിരുന്നു ഗവേഷകർ ഇതിന്റെ ഭാഗമായി അനുവർത്തിച്ചിരുന്നത്.തുടർന്ന് ഈ പ്രൊജക്ടിന്റെ ആരംഭത്തിലും അവസാനത്തിലും സ്‌പെഷ്യലൈസ്ഡ് എക്‌സ്‌റേ എടുത്ത് അവരുടെ ശരീരത്തിലെ കൊഴുപ്പിന്റെ അനുപാതം കണക്കാക്കുയുമായിരുന്നു.
ഇത് സംബന്ധിച്ച പഠനം ഫലങ്ങൾ സർക്കുലേഷൻ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഷുഗറി ഡ്രിങ്കുകളോ ഫിസി ഡ്രിങ്കുകളോ എല്ലാ ദിവസവും കഴിക്കുന്നവരുടെ ശരീരത്തിൽ ആറ് വർഷത്തിനിടയിൽ ഒരു ലിറ്ററിനടുത്ത് അധികം വിസ്‌കെറൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്.ഹാർവാഡ് മെഡിക്കൽ സ്‌കൂൾ, ബോസ്റ്റണിലെ ടുഫ്ട്‌സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദഗ്ദ്ധർ പ്രസ്തുത പ ഠന സംഘത്തിൽ ഉൾപ്പെട്ടിരുന്നു. കോളപോലുള്ള മധുരപാനീയങ്ങൾ ശരീരത്തിന് അത്യന്തം ദോഷകരമാണെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
കൂട്ടിച്ചേർക്കപ്പെട്ട പഞ്ചസാരയുള്ള പാനീയങ്ങളുടെ മേൽ നികുതി ഏർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ സമ്മർദം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത പഠനഫലങ്ങൾ പുറത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.ഇതിന് വേണ്ടി ഡോക്ടർമാരിൽ നിന്നും കാംപയിനർമാരിൽ നിന്നുമുള്ള ആവശ്യത്തെ ഡേവിഡ് കാമറോൺ അടുത്ത കാലം വരെ എതിർക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ പുതിയ പഠനഫലത്തെ തുടർന്ന് തന്റെ പുതിയ ചൈൽഡ് ഒബിസിറ്റി സ്ട്രാറ്റജിയിൽ ഈ വ്യവസ്ഥ കൂടി ഉൾപ്പെടുത്തുന്ന കാര്യം കാമറോൺ പരിഗണിച്ച് വരുന്നുണ്ട്. ഈ മാസം ഇത് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുട്ടികളിലെത്തുന്ന പഞ്ചസാരയുടെ മൂന്നിലൊന്നിലധികവും മധുരപാനീയങ്ങളിൽ നിന്നാണെന്ന് യുകെ സയന്റിഫിക് അഡൈ്വസറി കമ്മിറ്റീ ഓൺ ന്യൂട്രീഷൻ കഴിഞ്ഞ ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കോള പോലുള്ള മധുരപാനീയങ്ങൾ പതിവാക്കിയ കുട്ടികൾക്ക് കാൻസറും ഹൃദ്രോഗങ്ങളും ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് അതേ മാസം എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവായ സൈമൻ സ്റ്റീവൻസ് മുന്നറിയിപ്പേകിയിരുന്നു. കാർഡിയാ വാസ്‌കുലർ രോഗം, ടൈപ് ടു പ്രമേഹം എന്നിവയുമായി കോള പോലുള്ള പാനീയങ്ങൾക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നതെന്നാണ് ഇതിന് നേതൃത്വം നൽകിയ ഡോ. കരോലിൻ ഫോക്‌സ് ചൂണ്ടിക്കാട്ടുന്നത്.
852 മില്ലീ ലിറ്റർ മധുരപാനീയം എല്ലാ ദിവസവും കഴിച്ചാൽ ആറ് വർഷം കൊണ്ട് മേൽപറഞ്ഞ അളവിൽ വിസ്‌കെറൽ കൊഴുപ്പ് അവരുടെ ശരീരത്തിൽ അടിഞ്ഞ് കൂടുമെന്നാണ് അവരുടെ ടീം കണ്ടെത്തിയിരിക്കുന്നത്. അതായത് ഇത്തരം പാനീയങ്ങൾ കുടിക്കാത്തവരേക്കാൾ 30 ശതമാനം അപകടസാധ്യത കുടിക്കുന്നുവർക്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആഴ്ചയിലൊരിക്കൽ മധുരപാനീയം കുടിക്കുന്നവരുടെ ശരീരത്തിൽ ആറ് വർഷം കൊണ്ട് 707 മില്ലിലിറ്റർ വിസ്‌കെറൽ ഫാറ്റ് അടിഞ്ഞ് കൂടും. കുടിക്കാത്തവരേക്കാൾ 7 ശതമാനം അപകട സാധ്യത ഇവർക്കുണ്ടായിരിക്കുകയും ചെയ്യും.