- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ശൈത്യകാലത്തിന്റെ വരവറിയിച്ച് ആകാശത്ത് അൽഅഖീൽ നക്ഷത്രമുദിച്ചു; ഖത്തറിൽ വരും ദിവസങ്ങളിൽ കാറ്റിനും മഴക്കും സാധ്യത
ശൈത്യകാലത്തിന്റെ വരവറിയിച്ച് ആകാശത്ത് അൽഅഖീൽ നക്ഷത്രമുദിച്ചതോടെ ഖത്തറിൽ നാൽപതു ദിവസം നീളുന്ന ശിശിര ഋതുവിന് (അൽമർബാനിയ) തുടക്കമായെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇതോടെ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ താപനില കാര്യമായി താഴുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഖത്തറിൽ ഇന്ന് ഉച്ച മുതൽ തിങ്കൾ വരെ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം പറയുന്നു. അന്തരീക്ഷത്തിന്റെ ഉയർന്ന വിതാനങ്ങളിൽ രൂപംകൊള്ളുന്ന അതിമർദമാണു വടക്കുപടിഞ്ഞാറു ദിശയിൽ വീശുന്ന കാറ്റിനു കാരണമാവുക. വെള്ളി, ശനി ദിവസങ്ങളിൽ കാറ്റിനു കരുത്തേറും. ഉൾപ്രദേശങ്ങളിൽ മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ വേഗത്തിലും തീരത്തോടടുത്ത് 25, ഉൾക്കടലിൽ 40 നോട്ടിക്കൽ മൈൽ വേഗത്തിലുമാണു കാറ്റുവീശുക. കാറ്റ് ശക്തമായ കടൽക്ഷോഭത്തിനിടയാക്കും. വടക്കൻ സമുദ്രമേഖലയിൽ 14 അടിവരെ തിരകൾ ഉയരാം. കനത്ത കാറ്റിൽ ഖത്തറിന്റെ വടക്കൻ മേഖലയിൽ രാത്രിതാപനില 14 ഡിഗ്രി സെൽഷ്യസിലേക്കും പകൽതാപന
ശൈത്യകാലത്തിന്റെ വരവറിയിച്ച് ആകാശത്ത് അൽഅഖീൽ നക്ഷത്രമുദിച്ചതോടെ ഖത്തറിൽ നാൽപതു ദിവസം നീളുന്ന ശിശിര ഋതുവിന് (അൽമർബാനിയ) തുടക്കമായെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇതോടെ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ താപനില കാര്യമായി താഴുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഖത്തറിൽ ഇന്ന് ഉച്ച മുതൽ തിങ്കൾ വരെ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം പറയുന്നു. അന്തരീക്ഷത്തിന്റെ ഉയർന്ന വിതാനങ്ങളിൽ രൂപംകൊള്ളുന്ന അതിമർദമാണു വടക്കുപടിഞ്ഞാറു ദിശയിൽ വീശുന്ന കാറ്റിനു കാരണമാവുക. വെള്ളി, ശനി ദിവസങ്ങളിൽ കാറ്റിനു കരുത്തേറും. ഉൾപ്രദേശങ്ങളിൽ മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ വേഗത്തിലും തീരത്തോടടുത്ത് 25, ഉൾക്കടലിൽ 40 നോട്ടിക്കൽ മൈൽ വേഗത്തിലുമാണു കാറ്റുവീശുക.
കാറ്റ് ശക്തമായ കടൽക്ഷോഭത്തിനിടയാക്കും. വടക്കൻ സമുദ്രമേഖലയിൽ 14 അടിവരെ തിരകൾ ഉയരാം. കനത്ത കാറ്റിൽ ഖത്തറിന്റെ വടക്കൻ മേഖലയിൽ രാത്രിതാപനില 14 ഡിഗ്രി സെൽഷ്യസിലേക്കും പകൽതാപനില 22 ഡിഗ്രിയിലേക്കും താഴാമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു