- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖാവരണം മാറ്റിയാൽ അപ്പോൾ കൺപീലികൾ കട്ടിപിടിക്കും; ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റിയെന്ന് വരില്ല; തണുപ്പെന്ന് പറഞ്ഞാൽ ഇതാണ് തണുപ്പ്; മൈനസ് 62 ഡിഗ്രി സെൽഷ്യസിൽ ജീവിക്കുന്ന ഒരു നാടിന്റെ കഥ
ഭൂമിയിലെ മഞ്ഞുകട്ടയാണ് സൈബീരിയയിലെ ഒയ്മ്യാക്കോൺ എന്ന ഗ്രാമം. ഇത്രയും തണുപ്പുള്ള മറ്റൊരു ജനവാസ കേന്ദ്രം ഭൂമുഖത്തില്ല. മൂത്രം ഒടിച്ചുകളയേണ്ടിവരുന്നത്ര തണുപ്പാണ് ഇവിടെ. എല്ലുകൾ പോലും മരവിക്കുന്ന ഈ ഗ്രാമത്തിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രി സെൽഷ്യസ്. ജനുവരിയിലെ ശരാശരി താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസ്. വീടിന് പുറത്തിറങ്ങിയാൽ മഞ്ഞിൽ മൂടിപ്പോകുന്ന ഈ ഗ്രാമത്തിൽ 500-ഓളം പേർ താമസിക്കുന്നുണ്ട്. മുഖാവരണം അണിയാതെ പുറത്തിറങ്ങാനാവില്ല. മുഖാവരണം മാര്‌റിയാൽ ആ നിമിഷം കൺപീലികളിൽ മഞ്ഞുവീണ് മൂടും. ഇവിടെ താപനില അളക്കാൻ ഔദ്യോഗിക സംവിധാനങ്ങളുണ്ടെങ്കിലും അത് ശരിയാംവിധം പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ കണക്കനുസരിച്ച് ഇവിടെ ഇക്കൊല്ലം രേഖപ്പെടുത്തിയ ഏറ്റവും തണുപ്പ് മൈനസ് 67 ഡിഗ്രി സെൽഷ്യസാണ്. ഔദ്യോഗിക കണക്ക് മൈനസ് 59 ഡിഗ്രി സെൽഷ്യസും. 1933-ൽ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള മൈനസ് 68 ഡിഗ്രി സെൽഷ്യസാണ് ജനവാസകേന്ദ്രത്തിലെ അനുവദനീയമായ ഏറ്റവും തണുപ്പ്. ഒയ്മ്യാക്കോൺ മാർക്കറ്റിൽ സർ
ഭൂമിയിലെ മഞ്ഞുകട്ടയാണ് സൈബീരിയയിലെ ഒയ്മ്യാക്കോൺ എന്ന ഗ്രാമം. ഇത്രയും തണുപ്പുള്ള മറ്റൊരു ജനവാസ കേന്ദ്രം ഭൂമുഖത്തില്ല. മൂത്രം ഒടിച്ചുകളയേണ്ടിവരുന്നത്ര തണുപ്പാണ് ഇവിടെ. എല്ലുകൾ പോലും മരവിക്കുന്ന ഈ ഗ്രാമത്തിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രി സെൽഷ്യസ്. ജനുവരിയിലെ ശരാശരി താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസ്.
വീടിന് പുറത്തിറങ്ങിയാൽ മഞ്ഞിൽ മൂടിപ്പോകുന്ന ഈ ഗ്രാമത്തിൽ 500-ഓളം പേർ താമസിക്കുന്നുണ്ട്. മുഖാവരണം അണിയാതെ പുറത്തിറങ്ങാനാവില്ല. മുഖാവരണം മാര്‌റിയാൽ ആ നിമിഷം കൺപീലികളിൽ മഞ്ഞുവീണ് മൂടും. ഇവിടെ താപനില അളക്കാൻ ഔദ്യോഗിക സംവിധാനങ്ങളുണ്ടെങ്കിലും അത് ശരിയാംവിധം പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ കണക്കനുസരിച്ച് ഇവിടെ ഇക്കൊല്ലം രേഖപ്പെടുത്തിയ ഏറ്റവും തണുപ്പ് മൈനസ് 67 ഡിഗ്രി സെൽഷ്യസാണ്. ഔദ്യോഗിക കണക്ക് മൈനസ് 59 ഡിഗ്രി സെൽഷ്യസും. 1933-ൽ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള മൈനസ് 68 ഡിഗ്രി സെൽഷ്യസാണ് ജനവാസകേന്ദ്രത്തിലെ അനുവദനീയമായ ഏറ്റവും തണുപ്പ്. ഒയ്മ്യാക്കോൺ മാർക്കറ്റിൽ സർക്കാർ ഒരു ഡിജിറ്റൽ തെർമോമീറ്റർ സ്ഥാപിച്ചിട്ടുണ്ട്. അതിൽ മൈനസ് 62 ഡിഗ്രിയായതോടെ, അത് പ്രവർത്തനം നിലച്ചു.
റെയിൻഡിയർ വളർത്തലുകാരുടെ ഇടത്താവളമായിരുന്നു ഒയ്മ്യാക്കോൺ. ചൂടുവെള്ളം വരുന്ന ഒരു ഉറവ ഇവിടെയുണ്ടായിരുന്നു. അവിടെനിന്ന് വെള്ളം ശേഖരിക്കാനാണ് ഇടയന്മാർ ഈ ഗ്രാമത്തിലെത്തിയിരുന്നത്. അവരാണ് പിന്നീട് ഇവിടെ കുടിയേറി താമസിക്കാൻ തുടങ്ങിയത്. ഇപ്പോൾ 500-ഓളം ആളുകളാണ് ഇവിടെയുള്ളത്. ഒരിക്കലും ഐസാകാത്ത വെള്ളമെന്ന അർഥത്തിലാണ് ഒയ്മ്യാക്കോണിന് ആ പേര് ലഭിച്ചത്.
1933-ൽ ഇവിടെ മൈനസ് 67.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിലും തണുപ്പ് അന്റാർട്ടിക്കയിലുണ്ടാകാറുണ്ട്. എന്നാൽ, അവിടെ സ്ഥിരമായി ആളുകൾ താമസിക്കുന്നില്ല. ഇവിടെ ജീവിക്കുന്നവർ നേരിടുന്ന നിരവധി പ്രതിസന്ധികളുണ്ട്. പേനയിലെ മഷി കട്ടപിടിക്കുക, മുഖം വലിഞ്ഞുമുറുകി മുറിയുക, ബാറ്ററികൾ വേഗം ചാർജ് തീരുക തുടങ്ങി. ബാറ്ററി ചാർജ് വേഗം നഷ്ടമാകുന്നതിനാൽ, കാറുകൾ ദിവസം മുഴുവൻ എൻജിൻ സ്റ്റാർട്ട് ചെയ്ത് നിർത്തേണ്ടിവരാറുണ്ട്.
ആളുകൾ മരിച്ചാൽ ശവസംസ്‌കാരമാണ് മറ്റൊരു പ്രതിസന്ധി. കുഴിച്ചിടാൻ പറ്റിയ ഇടം കണ്ടുപിടിക്കണമെങ്കിൽ, തീകത്തിച്ച് ആദ്യം മഞ്ഞുരുക്കിക്കളയണം. കുഴിക്കുംതോറും അതിൽ വീണ്ടും മഞ്ഞ് വീണ് നിറയുകയും ചെയ്യും. മൃതദേഹം കുഴിച്ചിടാൻ പാകത്തിൽ ഒരു കുഴി കുഴിക്കണമെങ്കിൽ ദിവസങ്ങളോളം കൽക്കരി കത്തിക്കേണ്ടിവരും. അതിനുശേഷം മാത്രമേ ശവസംസ്‌കാരം നടക്കൂ. തണുപ്പ് കൂടുതലായതിനാൽ, മൃതദേഹം അഴുകാനും കാലതാമസമെടുക്കും.