രാജ്യം കഴിഞ്ഞ രണ്ട് ദിവസങ്ങളായി കനത്ത തണുപ്പിന്റെ പിടിയിലാണ്. ഒപ്പം അസുഖബാധിതരുടെ എണ്ണം കൂടിയതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട്. മഴയെ തുടർന്ന് അന്തരീക്ഷ താപനില കുറഞ്ഞതോടെയാണ് ആസുഖബാധിതരുടെ എണ്ണം കൂടുന്നത്.

നിരവധി പേരാണ് ചികിത്സയ്ക്കായി എത്തുന്നത്. ഫ്‌ളു, പനി, ജലദോഷം എന്നിവയാണ് ഇപ്പോൾ പടരുന്നത്. അതിശൈത്യം അനുഭവപ്പെടുന്ന സമയങ്ങളിൽ കഴിവതും വീടുകളിൽ തന്നെ കഴിയാൻ ശ്രമിക്കണമെന്നും പുറത്തിറങ്ങേണ്ടി വരുന്ന അവസരങ്ങളിൽ ശരീരം മുടൂം വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നല്കി.

ദിവസവും ശരാശരി മുപ്പതിലധികം ആളുകളാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചുമ, ജലദോഷം, ഫഌ എന്നിവ ബാധിക്കാതിരിക്കാൻ വാക്‌സിനേഷനുകളഉം ചില സ്വകാര്യ ആശുപത്രികൾ നല്കി വരുന്നുണ്ട്.

വരുംദിവസങ്ങളിലും തണുത്ത കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നീരിക്ഷണ വിഭാഗം അറിയിച്ചത്. അടുത്ത മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ കുറഞ്ഞ അന്തരീക്ഷ താപനില 10 ഡിഗ്രി സെലഷ്യസിലേക്കും കൂടിയ താപനില 18 ലേക്കേുമെത്തുന്നതാണ് അറിയിപ്പ്.