ആലത്തൂർ: പാലക്കാട് കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടിൽ മണികണ്ഠന്റെയും സുനിതയുടെയും മകൾ അശ്വതിയെ ആണ് വീട്ടിനുള്ളിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആലത്തൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥിനിയാണ് അശ്വതി.

രണ്ടു അദ്ധ്യാപകരും മൂന്നു വിദ്യാർത്ഥികളും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.