തിരുവനന്തപുരം: 'പരിഷ്‌കാരി. സംസ്‌കാരി. മലയാളി.തിരിച്ചടിക്കാൻ കെൽപ്പില്ല എന്നുറപ്പുള്ളവനെ തിരഞ്ഞ് പിടിച്ചടിക്കുമ്പോഴാണ് നക്‌സലിസവും പ്രതിരോധവും മറ്റും ഉണ്ടാവുന്നത്. അവകാശപ്പെട്ട ഭൂമി എടുത്തു. അരി എടുത്തു. ജീവനും എടുത്തു. അങ്ങനെ കാണുന്നതാ അതിന്റെ ശരി.' അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തച്ചുകൊന്നപ്പോൾ കളക്ടർ പ്രശാന്ത് നായർ കുറിച്ചതാണ് ഈ വാക്കുകൾ. കാച്ചിക്കുറുക്കി ലളിതമായി പറയാനുള്ള കളക്ടർ ബ്രോയുടെ വിരുത് പലപ്പോഴും അഭിനന്ദനങ്ങൽ മാത്രമല്ല വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

മുലയൂട്ടൽ വിവാദത്തെ കുറിച്ചാണ് ബ്രോയുടെ ഒടുവിലത്തെ പോസ്റ്റ്. 'എന്ന തുറിച്ച് നോക്കീറ്റ് പറയുവാ..'എന്ന തുറിച്ച് നോക്കണ്ടാന്ന്..പോസറ്റ് ഫേസ്‌ബുക്കിൽ ഹിറ്റായി.

'ഒരുപിഞ്ചു പൈതലിനെ അമ്മിഞ്ഞപ്പാലുണ്ടെന്ന് മോഹിപ്പിച്ച് അമ്മയല്ലാത്ത , അമ്മ ആയിട്ടില്ലാത്ത ഒരു സ്ത്രീ അമ്മിഞ്ഞയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാലില്ലാത്ത, പാൽ ചുരത്താൻ കഴിയാത്ത ഒരവയവം കുഞ്ഞിന്റെ വായിലേക്ക് തിരുകി കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച ഈ സ്ത്രീക്കെതിരെയും, അതിനു പ്രേരിപ്പിച്ചവരേയും, ഫോട്ടോഗ്രാഫർ തൊട്ട് , അത് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണത്തിനെതിരെയും ജാമ്യമില്ലാ വകുപ്പു പ്രകാരം ബാലാവകാശക്കമ്മീഷനും, മനുഷ്യാവകാശക്കമ്മീഷനും കേസ്സെടുത്ത് അവരെ ജയിലിലടക്കാൻ തയ്യാറാവണം..'

'എന്തു തന്നെയും ആയിക്കൊള്ളട്ടെ..കയ്യിൽ കുഞ്ഞിരുന്നു വിശന്നു കരയുമ്പോൾ.എന്തു സാഹചര്യത്തിലും, എത്ര ആള്കൂട്ടത്തിനു നടുവിലായാലും..അമ്മക്ക് മുലപ്പാൽ കുഞ്ഞിന് കൊടുക്കാൻ ഉള്ള സാഹചര്യം ഉണ്ടാവണം..കുഞ്ഞിന് മുലപ്പാൽ..ലഭ്യമാകുകയും വേണം..കുഞ്ഞുങ്ങളുടെ തലയും മൂക്കും പൊതി..ഒളിച്ചും പാത്തിരുന്നും കൊടുക്കേണ്ട ഗതികേട് ഈ നാട്ടിലുണ്ട്..അമ്മമാർക് ആ വേദന മനസിലാകും എന്നു..എനിക്ക് തോന്നുന്നു..'


'തുറിച്ചു നോക്കരുത് എന്നേ പറഞ്ഞുള്ളു സോഫ്ട് ആയി നോക്കാം'

'മുഖചിത്രം കണ്ടു..കേരളത്തോട് അമ്മമാർ-തുറിച്ച് നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം'എന്ന ക്യാപ്ഷനു.കൊള്ളാം വളരെ നന്നായിട്ടുണ്ട്..!സത്യത്തിൽ നിങ്ങളെന്താണ് ഉദ്ദേശിച്ചത്..?? കേരളത്തിൽ ഉള്ളവന്മാരെല്ലാം മറ്റേ കണ്ണോടെ ഒരു കുഞ്ഞിന് മുലയൂട്ടുന്നത് #തുറിച്ചുനോക്കുന്നവരാണെന്നാണോ..??

മറയ്‌ക്കേണ്ടതും ഒളിക്കേണ്ടതുമായിട്ടുള്ള ചില കാര്യങ്ങളുണ്ട്, അതങ്ങനെ തന്നെ വേണം, അതാണു സംസ്‌കാരം..!