- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കളക്ടർ ബ്രോ കൈയടി വാങ്ങിയേ അടങ്ങൂ... കൊയിലാണ്ടി പിഷാരിക്കാവ് ചിറ വൃത്തിയാക്കാൻ കുട്ടികൾക്കൊപ്പം മുന്നിട്ടിറങ്ങി; വാക്കു പാലിച്ച് സ്പെഷ്യൽ ബിരിയാണിയും വാങ്ങി നൽകി
കോഴിക്കോട്: കോഴിക്കോട്ട് ജില്ലക്കാർ ഒറ്റക്കെട്ടായി എൻ പ്രശാന്ത് ഐപിഎസിനോട് പറയുന്നത് നിങ്ങ... പൊളിക്ക് ബ്രോ.. എന്നാണ്. ജനകീയനായ കല്ക്ടർ സോഷ്യൽ മീഡിയയുടെയും നാട്ടുകാരുടെയും കൈയടി വീണ്ടും നേടി. ജലസമ്പത്ത് സംരക്ഷിക്കാൻ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത കോഴിക്കോട് കലക്ടർ അതിന് വേണ്ടി ധൈര്യസമേരം രംഗത്തിറങ്ങി. കുട്ടികളെയും നാട്ടുകാ
കോഴിക്കോട്: കോഴിക്കോട്ട് ജില്ലക്കാർ ഒറ്റക്കെട്ടായി എൻ പ്രശാന്ത് ഐപിഎസിനോട് പറയുന്നത് നിങ്ങ... പൊളിക്ക് ബ്രോ.. എന്നാണ്. ജനകീയനായ കല്ക്ടർ സോഷ്യൽ മീഡിയയുടെയും നാട്ടുകാരുടെയും കൈയടി വീണ്ടും നേടി. ജലസമ്പത്ത് സംരക്ഷിക്കാൻ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത കോഴിക്കോട് കലക്ടർ അതിന് വേണ്ടി ധൈര്യസമേരം രംഗത്തിറങ്ങി. കുട്ടികളെയും നാട്ടുകാരെയും സഹകരിപ്പിച്ച് കൊയിലാണ്ടി പിഷാരികാവ് ചിറ വൃത്തിയാക്കാനാണ് പ്രശാന്ത് രംഗത്തെത്തിയത്.
വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല, അത് നടപ്പിലാക്കുകയും ചെയ്യുമെന്ന് പറഞ്ഞാണ് കലക്ടർ രംഗത്തു വന്നത്. ജലസമ്പത്ത് സംരക്ഷിക്കുന്നതിനെക്കുറിച്ചും നാടുകളിൽ ഉപയോഗമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന ചിറകളെക്കുറിച്ചും കളക്ടർ എൻ പ്രശാന്ത് ദിവസങ്ങൾക്ക് മുൻപ് ഫേയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കുളം വൃത്തിക്കാൻ രംഗത്തിറങ്ങുന്നവർക്ക് സർക്കാർ ചെലവിൽ 'ബിരിയാണി' വാങ്ങിത്തരുമെന്നും കളക്ടർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ജനകീയ കളക്ടറുടെ ബിരിയാണി വാഗ്ദാനം ഏറ്റെടുത്താണ് കോഴിക്കോട് കൊല്ലം പിഷാരിക്കാവ് നിവാസികൾ വർഷങ്ങളായി പായലും ചെളിയും നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതായിരുന്ന ചിറ വൃത്തിയാക്കിയത്. 14 ഏക്കർ വിസ്തീർണ്ണമുള്ള ചിറയാണ് നാട്ടുകാർ ചേർന്ന് വൃത്തിയാക്കിയത്. കുളം കോരിയവർക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നത് പോലെ ബിരിയാണി വാങ്ങിക്കൊടുക്കാൻ കളക്ടറും മറന്നില്ല. ചിറക്ക് സമീപം തന്നെ കലവറയൊരുക്കി കുളംകോരാൻ നേതൃത്വം കൊടുത്തവർക്ക് നല്ല അസൽ കോഴിക്കോടൻ ബിരിയാണി ഉണ്ടാക്കിക്കൊടുത്തു.
കുളം കോരിയവരെ ഫേയ്‌സ്ബുക്കിലൂടെ അഭിനന്ദിക്കാനും കളക്ടർ ബ്രോ മറന്നില്ല. ഇവരെ അഭിനന്ദിച്ച് കളക്ടർ ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സ്വന്തം നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവർക്ക് ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരൾച്ച പ്രതി...
Posted by Collector, Kozhikode on Friday, January 8, 2016