കൊച്ചി: സമൂഹമാധ്യമങ്ങളിൽ മലയാളികളുടെ പൾസറിഞ്ഞ അഭിപ്രായങ്ങൾ പറയുന്ന മലയാളികളുടെ പ്രിയപ്പെട്ട 'കളക്ടർ ബ്രോ' ആശുപത്രിയിൽ. എന്നാൽ രോഗം പറഞ്ഞ് നാട്ടുകാരെ പേടിപ്പിക്കാനൊന്നും നിൽക്കില്ല ബ്രോ. ആശുപത്രിയിലായത് അറിഞ്ഞ് മെസേജുകളുടെയും, കോളുകളുടെയും പ്രളയമാണ്. ആശങ്കപ്പെടാനൊന്നുമില്ല. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിലാണ് പ്രശാന്ത്. കേൾവി ശക്തിയെ ബാധിക്കുന്ന രോഗമാണ് ബാധിച്ചിരിക്കുന്നത്. അപൂർവമാണ് എന്നാൽ തികിൽസയുണ്ട് താനും. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്.

മകൾ അമ്മു എടുത്ത ചിത്രം പ്രശാന്ത് നായർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തു. ജീവിതെ ഓരോ ദിവസവും പുതിയത് എന്തെങ്കിലും സമ്മാനിക്കും. അപ്പോഴാണ് നമ്മൾ മനുഷ്യരാണല്ലോ എന്നോർക്കുക. വ്യക്തിപരമായി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുമ്പോഴാണ് ഉത്തരവാദിത്വങ്ങളും ദൗർബല്യങ്ങളും നമ്മളെ തുറിച്ചുനോക്കുന്നത്. എന്തായാലും മകൾ എടുത്ത ചിത്രം ഗംഭീരമായി. ഫ്രെയിം നന്നാവുമ്പോൾ രോഗിക്ക് അയ്യോ പാവം ലുക്കാണെന്നും പറയുന്നു ബ്രോ.

 സോഷ്യൽ മീഡിയ കലക്ടർ ബ്രോ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന പ്രശാന്ത് നായർ, ജനപ്രിയ പദ്ധതികളിലൂടെയും, നിലപാടുകളിലൂടെയുമാണ് മലയാളികൾക്ക് ഏറെ പ്രിയങ്കരനാകുന്നത്. ജില്ലയുടെ കളക്ടറിന്റെ പേര് അറിഞ്ഞില്ലെങ്കിലും കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത നായരെ കുറിച്ച് ഏതൊരു മലയാളിക്കും ഏത് ഉറക്കത്തിലും സുപരിചിതമായിരുന്നു. നിയമത്തിന്റെ ചട്ടക്കൂടുകൾക്ക് അകത്തു നിൽക്കാതെ, ചുവപ്പുനാടകൾ പൊട്ടിച്ചെറിഞ്ഞ, ജനപ്രതിനിധികളെക്കാൾ ജനങ്ങൾ നെഞ്ചേറ്റിയ കളക്ടർ ബ്രോയാണ് പ്രശാന്ത് നായർ.

മരുന്നുകളോട് ശരീരം നന്നായി പ്രതികരിക്കുന്നതിനാൽ എത്രയും വേഗം ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. . കോഴിക്കോട് കളക്ടർ ആയിരിക്കെയാണ് പ്രശാന്ത് കളക്ടർ ബ്രോയെന്ന പേരിൽ പ്രശസ്തനായത്. പിന്നീടിങ്ങോട്ട് സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞും ഇടപെട്ടും പ്രശാന്ത് ശ്രദ്ധേയനായിരുന്നു.

 
 
 
View this post on Instagram

Dear friends, I've received many concerned messages & calls. Thanks for the love n affection. Hopefully nothing to worry. It's diagnosed as a sudden onset of Acute Sensory Neural Hearing loss. Rare but with decent prognosis. There are a lot of tests including MRI of the brain & a fair bit of medication involved. Response is good to the medication. Life brings on something new every day. You realise you are human. Your responsibilities and vulnerabilities stare at you when you face a personal health challenge. But the good thing for the day is that my daughter clicked a few wonderful frames and compositions. Made me so happy that she's picking it up so well. When the frame is good, the patient looks ‘ayyo pavam' (though a bit embarrassing) and the photographer looks for some appreciation, you gottu post it! Pic courtesy: Ammu

A post shared by Prasanth Nair (@bro_swamy) on