- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിങ്കോയിസത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് കലക്ടർ ബ്രോയും; ഡിങ്കമത ആശയങ്ങൾ പ്രചരിപ്പിക്കുന്ന ആദ്യ ഐഎഎസുകാരനായി പ്രശാന്ത്
കോഴിക്കോട്: മറ്റ് മതങ്ങളെയെല്ലാം വിശ്വാസത്തിൽ പിന്നിലാക്കി സോഷ്യൽ മീഡിയയിൽ ഡിങ്കമതം അതിവേഗം വ്യാപിക്കുന്നു. ഓരോ ദിവസവും ആയിരങ്ങളാണ് ഡിങ്കമതത്തിൽ വിശ്വാസികളായി രംഗത്തു വരുന്നത്. ഏറ്റവും ഒടുവിൽ ഡിങ്കനാണ് ഏകദൈവം എന്ന വിശ്വസിച്ച് ഒരു ഐഎസുകാരനു ഡിങ്കമതത്തിന്റെ പ്രചരാകനായി മാറി. ഫേസ്‌ബുക്കിൽ ഡിങ്കമതത്തിന്റെ പ്രാധാന്യം വിളിച്ചോ
കോഴിക്കോട്: മറ്റ് മതങ്ങളെയെല്ലാം വിശ്വാസത്തിൽ പിന്നിലാക്കി സോഷ്യൽ മീഡിയയിൽ ഡിങ്കമതം അതിവേഗം വ്യാപിക്കുന്നു. ഓരോ ദിവസവും ആയിരങ്ങളാണ് ഡിങ്കമതത്തിൽ വിശ്വാസികളായി രംഗത്തു വരുന്നത്. ഏറ്റവും ഒടുവിൽ ഡിങ്കനാണ് ഏകദൈവം എന്ന വിശ്വസിച്ച് ഒരു ഐഎസുകാരനു ഡിങ്കമതത്തിന്റെ പ്രചരാകനായി മാറി. ഫേസ്‌ബുക്കിൽ ഡിങ്കമതത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് കലക്ടർ ബ്രോ എൻ പ്രശാന്ത് ഡിങ്കപാത സ്വീകരിച്ചത്.
കളക്ടർ ബ്രോയും ഡിങ്കപാത പിന്തുടർന്നതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് ഡിങ്കോയിസ്റ്റുകൾ. കളക്ടർ ബ്രോയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ ആവേശം കൊണ്ട് നൂറുകണക്കിന് പേരാണ് ദിനംപ്രതി ഡിങ്കമതത്തിലേക്ക് എത്തുന്നതെന്നാണ് വിവരം.
കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ രണ്ടര മാസം മുൻപ് തന്നെ ഡിങ്കമത മുദ്രാവാക്യങ്ങള് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു. തുടർന്ന് ഡിങ്കമതത്തിന്റെ വിവിധ പ്രചരണപോസ്റ്റുകളും കളക്ടർ ബ്രോ പോസ്റ്റ് ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവിൽ സിനിമാതാരം ദിലീപിനോട് ഡിങ്കോയിസം പഠിച്ചുവരാൻ പറയുന്ന പോസ്റ്റും പ്രശാന്ത് ഷെയർ ചെയ്തിട്ടുണ്ട്.
Posted by Prasanth Nair on Saturday, January 30, 2016
'പൊതുസ്ഥലത്ത് ചപ്പുചവറുകൾ വലിച്ചെറിയുന്നവന്റെ സ്ഥാനം നരകത്തിലെ കപ്പ വാട്ടുന്ന ചെമ്പിന് കീഴിൽ വിറകിന് പകരമത്രേ ബാലമംഗളം 15 : 24' തുടങ്ങിയ ഡിങ്കമതവചനങ്ങളും കളക്ടർ ബ്രോ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. സാമ്പ്രദായിക മതവിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന ട്രോൾ മതമായ ഡിങ്കമതം നവമാദ്ധ്യമങ്ങളിൽ വൻ ചലനമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അടുത്തെ ദിലീപിന്റെ പുതിയ സിനിമ ഡിങ്കനെ അപമാനിക്കുന്നു എന്നാരോപിച്ച് ഡിങ്കമതവിശ്വാസികൾ കടുത്ത പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
No worldly cause or a vice has ever caused such death or destruction in this world as has been caused in the name of...
Posted by Prasanth Nair on Sunday, November 15, 2015