- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഏറ്റവും മികച്ച കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ്; കളമശേരി രാജഗിരിയും തേവര സേക്രട്ട് ഹാർട്ടും തൊട്ടുപിന്നാലെ; ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകളിൽ കേരളത്തിൽനിന്ന് 14 എണ്ണം. 37 കോളേജുകളുമായി തമിഴ്നാട് മുന്നിൽ; ഇന്ത്യയിലെ മികച്ച കോളേജുകൾ ഇവയൊക്കെ
ഇന്ത്യയിലെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ 14 എണ്ണം കേരളത്തിൽനിന്ന്. 37 കോളേജുകളുള്ള തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കോഴിക്കോട് ഐഐഎം അഞ്ചാം സ്ഥാനത്തുമുണ്ട്. നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിംവർക്കാണ് പട്ടിക തയ്യാറാക്കിയത്. കേളേജുകളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് കേരളത്തിൽനിന്നുള്ള ഏറ്റവും മികച്ച വിദ്യാലയം. ഇന്ത്യയിലെ മികച്ച കോളേജുകളിൽ 18-ാം സ്ഥാനവും ക്രൈസ്റ്റിനുണ്ട്. കളമശേരി രാജഗിരി കോളേജാണ് സംസ്ഥാന പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ദേശീയ റാങ്കിങ്ങിൽ 25-ാം സ്ഥാനമാണ് രാജഗിരിക്ക്. ദേശീയ റാങ്കിങ്ങിൽ 28-ാം സ്ഥാനത്തുള്ള തേവര സേക്രട്ട് ഹാർട്ട് കോളേജ് മൂന്നാം സ്ഥാനത്തുമുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് സാങ്കേതിക സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്ത്. അടുത്ത നാല് സ്ഥാനങ്ങൾ ഐഐടികൾ സ്വന്തമാക്കി. യഥാക്രമം മദ്രാസ്, ബോംബെ, ഖരഗ്പുർ, ഡൽഹി എന്നിവയാണ് തൊട്ടടുത്ത് നിൽക്കുന്നത്. കോളേജുകളുടെ പട്ടികയിൽ ഡൽഹിയിലെ മിറാൻഡ ഹൗസാണ് ഏറ്റവും മികച്ച
ഇന്ത്യയിലെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ 14 എണ്ണം കേരളത്തിൽനിന്ന്. 37 കോളേജുകളുള്ള തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കോഴിക്കോട് ഐഐഎം അഞ്ചാം സ്ഥാനത്തുമുണ്ട്. നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിംവർക്കാണ് പട്ടിക തയ്യാറാക്കിയത്.
കേളേജുകളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് കേരളത്തിൽനിന്നുള്ള ഏറ്റവും മികച്ച വിദ്യാലയം. ഇന്ത്യയിലെ മികച്ച കോളേജുകളിൽ 18-ാം സ്ഥാനവും ക്രൈസ്റ്റിനുണ്ട്. കളമശേരി രാജഗിരി കോളേജാണ് സംസ്ഥാന പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ദേശീയ റാങ്കിങ്ങിൽ 25-ാം സ്ഥാനമാണ് രാജഗിരിക്ക്. ദേശീയ റാങ്കിങ്ങിൽ 28-ാം സ്ഥാനത്തുള്ള തേവര സേക്രട്ട് ഹാർട്ട് കോളേജ് മൂന്നാം സ്ഥാനത്തുമുണ്ട്.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് സാങ്കേതിക സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്ത്. അടുത്ത നാല് സ്ഥാനങ്ങൾ ഐഐടികൾ സ്വന്തമാക്കി. യഥാക്രമം മദ്രാസ്, ബോംബെ, ഖരഗ്പുർ, ഡൽഹി എന്നിവയാണ് തൊട്ടടുത്ത് നിൽക്കുന്നത്.
കോളേജുകളുടെ പട്ടികയിൽ ഡൽഹിയിലെ മിറാൻഡ ഹൗസാണ് ഏറ്റവും മികച്ച സ്ഥാപനം. ഇതടക്കം ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ആറ് കോളേജുകൾ ആദ്യപത്തിലുണ്ട്. ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സ് (മൂന്നാം സ്ഥാനം), ആത്മ റാം സന്താൻ ധർമ കോളേജ് (5), ലേഡി ശ്രീറാം കോളേജ് (7), ദയാൽ സിങ് കോളേജ് (8), ദീൻ ദയാൽ ഉപാധ്യായ കോളേജ് (9), എന്നിവയാണ് മറ്റു കോളേജുകൾ. ചെന്നൈ ലയോള കോളേജ് രണ്ടാം സ്ഥാനത്തും തിരുച്ചിറപ്പള്ളി ബിഷപ്പ് മൂർ കോളേജ് നാലാം സ്ഥാനത്തും ചെന്നൈ വിമൺസ് ക്രിസ്്ത്യൻ കോളേജ് പത്താം സ്ഥാനത്തും നിൽക്കുന്നു. കൊൽക്കത്ത സെന്റ് സേവ്യേഴ്‌സാണ് ആറാം സ്ഥാനത്തുള്ളത്.
ആദ്യ നൂറിൽപ്പെട്ട കേരളത്തിൽനിന്നുള്ള കോളേജുകൾ ഇവയാണ്. ബ്രാക്കറ്റിൽ ദേശീയ റാങ്കിങ്ങിലെ സ്ഥാനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (14), കളമശേരി രാജഗിരി (25), തേവര സേക്രട്ട് ഹാർട്ട് (28), കോഴിക്കോട് ദേവഗിരി (31), തൃശൂർ സെന്റ് ജോസഫ് (42), പാലക്കാട് മേഴ്‌സി കോളേജ് (48), തൃശൂർ ലിറ്റിൽ ഫ്‌ളവർ (49), വളാഞ്ചേരി എം.ഇ.എസ് (51), തൃശൂർ വിമല (52), തൃശൂർ സെന്റ് മേരീസ്(55), എറണാകുളം സെന്റ് തെരേസാസ് (70), കൊല്ലം മന്നം മെമോറിയൽ എൻ.എസ്.എസ്. (73), അസംപ്ഷൻ, ചങ്ങനാശേരി (84), മൂവാറ്റുപുഴ നിർമല (91).