- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോർട്ട് കൊച്ചി ഹെറിറ്റേജ് റൺ; പങ്കാളികളാകാൻ എത്തിയത് രണ്ടായിരത്തോളം പേർ; യുപിയിൽ നിന്നെത്തിയ സഞ്ജയ് അഗർവാളും മലയാളിയായ മെറീന മാത്യുവും ജേതാക്കളായി
പശ്ചിമ കൊച്ചിയുടെ ചരിത്രത്തിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒരു കായിക മാമാങ്കത്തിന് ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ ഐ.എൻ.എസ്. ദ്രോണാചാര്യ കമാൻഡിങ് ഓഫീസർ സൈമൺ മത്തായി പതാക വീശി. കൊച്ചിൻ കോളേജ് ആലുംനി അസോസിയേഷൻ സംഘടിപ്പിച്ച ലിട്മസ്7 ഫോർട്ട് കൊച്ചി ഹെറിറ്റേജ് റൺ, എന്ന, രണ്ടായിരത്തിലധികം പേർ പങ്കെടുത്ത കായിക മാമാങ്കത്തിന് പശ്ചിമകൊച്ചി സാക്ഷ്യം വഹിച്ചു . ആയിരക്കണക്കിന് സ്വദേശീയരും വിദേശീയരുമായ ഓട്ടക്കർ അണിനിരന്ന 15 കിലോമീറ്റർ വിഭാഗമാണ് ഉദ്ഘാടനം ചെയ്തത്. യുപിയിൽ നിന്നെത്തിയ സഞ്ജയ് അഗർവാൾ പുരുഷ വിഭാഗത്തിലും, മലയാളിയായ മെറീന മാത്യു വനിതാ വിഭാഗത്തിലും ജേതാക്കളായി5 കിലോമീറ്റർ വിഭാഗം മുംബൈ കസ്റ്റംസ് ആൻഡ് കമ്മീഷണർ ഡോ. കെ.എൻ. രാഘവൻ പച്ചക്കൊടി വീശി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്‌പോൺസർമാരായ ലിറ്റ്മസ്-7 കമ്പനിയുടെ സംഭാവന ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബ്രിജേഷ് മാത്യുവും പൂർവ്വവിദ്യാർത്ഥികളുടെ വക സംഭാവന രക്ഷാധികാരി ഡോക്ടർ എം രാജഗോപാലും എംഎൽഎ കേ. ജേ. മാക്സിക്ക് കൈമാറി. ഒറ്റക്കാലിൽ ഓടുന്ന കേരളത്തി
പശ്ചിമ കൊച്ചിയുടെ ചരിത്രത്തിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒരു കായിക മാമാങ്കത്തിന് ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ ഐ.എൻ.എസ്. ദ്രോണാചാര്യ കമാൻഡിങ് ഓഫീസർ സൈമൺ മത്തായി പതാക വീശി.
കൊച്ചിൻ കോളേജ് ആലുംനി അസോസിയേഷൻ സംഘടിപ്പിച്ച ലിട്മസ്7 ഫോർട്ട് കൊച്ചി ഹെറിറ്റേജ് റൺ, എന്ന, രണ്ടായിരത്തിലധികം പേർ പങ്കെടുത്ത കായിക മാമാങ്കത്തിന് പശ്ചിമകൊച്ചി സാക്ഷ്യം വഹിച്ചു . ആയിരക്കണക്കിന് സ്വദേശീയരും വിദേശീയരുമായ ഓട്ടക്കർ അണിനിരന്ന 15 കിലോമീറ്റർ വിഭാഗമാണ് ഉദ്ഘാടനം ചെയ്തത്.
യുപിയിൽ നിന്നെത്തിയ സഞ്ജയ് അഗർവാൾ പുരുഷ വിഭാഗത്തിലും, മലയാളിയായ മെറീന മാത്യു വനിതാ വിഭാഗത്തിലും ജേതാക്കളായി5 കിലോമീറ്റർ വിഭാഗം മുംബൈ കസ്റ്റംസ് ആൻഡ് കമ്മീഷണർ ഡോ. കെ.എൻ. രാഘവൻ പച്ചക്കൊടി വീശി,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്‌പോൺസർമാരായ ലിറ്റ്മസ്-7 കമ്പനിയുടെ സംഭാവന ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബ്രിജേഷ് മാത്യുവും പൂർവ്വവിദ്യാർത്ഥികളുടെ വക സംഭാവന രക്ഷാധികാരി ഡോക്ടർ എം രാജഗോപാലും എംഎൽഎ കേ. ജേ. മാക്സിക്ക് കൈമാറി.
ഒറ്റക്കാലിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണർ സജേഷ് കൃഷ്ണൻ, ക്രച്ചസിൽ ഓടുന്ന നീരജ് ബേബി, വീൽചെയറിൽ ഓടിയ അബ്ദുൾ നിസാർ, ലുക്കീമിയ ബാധിതനായ അഷ്‌റഫ് മൂവാറ്റുപുഴ എന്നിവർക്ക് കെ വി തോമസ് എംപി ഉപഹാരങ്ങൾ നൽകി.
അലുംനി ജനറൽ സെക്രട്ടറി സലിംകുമാർ ജനറൽ കൺവീനർ ജനറൽ കൺവീനർമാരായ അബ്ദുൽഹകീം, അനിത തോമസ്മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് എസ് വിജയ,ൻ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഷിബലാൽ എന്നിവരും പങ്കെടുത്തു എന്നിവരും പങ്കെടുത്തു