- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളം ഫാം ടൂറിസം പദ്ധതിക്കെതിരെ ആദിവാസി സംഘടനകൾ കലക്ടറേറ്റ് ധർണ നടത്തി; എം ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു
കണ്ണൂർ: ആറളം ഫാമിലെ ആദിവാസി കുടുംബങ്ങളുടെ ഭൂമി പിടിച്ചെടുത്ത് സർക്കാർ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനെതിരെ സംയുക്ത ആദിവാസി സംഘടനകൾ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ആദിവാസി ഗോത്ര മഹാസഭ കൺവീനർ എം ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു.
ആദിവാസി ഗോത്ര ജനസഭയും ആദിവാസി ദളിത് മുന്നേറ്റ സമിതി യും സംയുക്തമായി ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആറളം ആദിവാസി ഭൂമി ടൂറിസം പദ്ധതിക്ക് വേണ്ടി പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ആറാം പാമ്പിനെ മുഴുവൻ ഭൂമിയും ആദിവാസികൾക്ക് വിതരണം ചെയ്യുക ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ നടത്തിയത്.
ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷനായി. , പി കെ കരുണാകരൻ, കെ സതീശൻ, പി ടി കൃഷ്ണൻ, യാശോധ നാരായണൻ എന്നിവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story