ർമ്മൻ നഗരങ്ങളായ കൊളോണിലും ബോണിലും പഴയ ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ തീരുമാനം. പ്രാദേശിക കോടതികൾ ആണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്

അടുത്ത വർഷം ഏപ്രിലിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നാണ് ഉത്തരവ്. കോളോണിൽ മുഴുവൻ ബോണിൽ രണ്ട് സ്ട്രീറ്റുകളിലുമാണ് നിരോധനം നടപ്പിൽ വരുക.നൈട്രജൻ ഡയോക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കുക എന്നതാണ് ഡീസൽ നിരോധനത്തിന്റെ ലക്ഷ്യം.

ജർമൻ പരിസ്ഥിതി സംഘടനയായ ഡിയുഎച്ച് നൽകിയ ഹർജികളാണ് രണ്ടിടത്തും നിരോധനത്തിനു കാരണമായിരിക്കുന്നത്. സ്‌ററുട്ട്ഗർട്ട്, ഫ്രാങ്ക്ഫർട്ട്, ബർലിൻ തുടങ്ങിയ നഗരങ്ങളിൽ നേരത്തെ തന്നെ നിരോധനം നടപ്പിലാക്കിയിരുന്നു.