- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Maharashtra
കറുത്ത നിറക്കാർക്ക് ജീവിതത്തിലെന്നും വിവേചനം മാത്രം; നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നവർ സമൂഹത്തിൽ വ്യാപകം- സിന്ധു ജോയിയുടെ കോളത്തിന്റെ ആദ്യ ഭാഗം
ഡോ. സിന്ധു ജോയി എഴുതുന്ന കോളത്തിന്റെ ആദ്യഭാഗം വായിക്കാം ഗായിക സയനോര ഫിലിപ്പ് ഒരു പത്രത്തിൽ വന്ന അവരുടെ അഭിമുഖം എന്റെ ഫേസ് ബുക്ക് പേജിലേയ്ക്ക് ടാഗ് ചെയ്തിരുന്നു. താൻ കറുത്ത നിറക്കാരിയായതിനാൽ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് ആയിരുന്നു അത്. വ്യതസ്തമായ ശൈലിയിലുടെ സംഗീത രംഗത്ത് തിളങ്ങി നില്കുന്ന സയനോരയുടെ വ
ഡോ. സിന്ധു ജോയി എഴുതുന്ന കോളത്തിന്റെ ആദ്യഭാഗം വായിക്കാം
ഗായിക സയനോര ഫിലിപ്പ് ഒരു പത്രത്തിൽ വന്ന അവരുടെ അഭിമുഖം എന്റെ ഫേസ് ബുക്ക് പേജിലേയ്ക്ക് ടാഗ് ചെയ്തിരുന്നു. താൻ കറുത്ത നിറക്കാരിയായതിനാൽ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് ആയിരുന്നു അത്. വ്യതസ്തമായ ശൈലിയിലുടെ സംഗീത രംഗത്ത് തിളങ്ങി നില്കുന്ന സയനോരയുടെ വാക്കുകൾ ചില സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനമാണ്.
'കറുത്ത നിറമായതിനാൽ ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ചെറുപ്പകാലത്ത് പഠിച്ചിരുന്ന സ്‌കൂളിലെ ഒരു നൃത്ത പരിപാടിയിൽ നിന്ന് മാറി നില്ക്കാൻ ആവശ്യപെട്ടിട്ടുണ്ടെന്നും, വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്തരം നിലപാടുകൾ എന്നും സ്‌കൂൾകളിലും കോളേജുകളിലും തൊഴിലിടങ്ങളിലുമൊക്കെ വ്യപകമാണെന്നും സയനോര സാക്ഷ്യപ്പെടുത്തുന്നു.
മികവുറ്റ കുട്ടികൾ ആണെങ്കിൽ കൂടിയും നിറം നോക്കി കലാ കായിക രംഗത്ത് നിന്നൊക്കെ മാറ്റി നിർത്തപ്പെടുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ഗൗരവമായ അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ സെക്രട്ടറിയോട് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തു വരുമ്പോൾ മാത്രമേ ഇത്തരം പ്രവണതകൾ എത്ര മാത്രം ഉണ്ട് എന്ന് സ്ഥിരീകരിക്കാൻ കഴിയു. എന്നാൽ കേരളത്തിൽ പോലും ഇത്തരം പ്രവണതകൾ നിലനിൽക്കുന്നു എന്നത് വസ്തുതയാണ്.
സ്വാതത്ര്യം നേടി വർഷങ്ങൾ പിന്നിട്ടിട്ടും എല്ലാവരും തുല്യരാണെ ഭരണഘടനാ അവകാശങ്ങൾ നിലനിൽക്കുമ്പോഴും രാജ്യത്തെ പൊതു അവസ്ഥയും വ്യത്യസ്തമല്ല. വർണ്ണതത്തിന്റെയും രൂപത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ പിഴുതെറിയാൻ ഇനിയും നമുക്കായിട്ടില്ല. നമ്മുടെ ഭരണാധികാരികൾ പോലും പലപ്പോഴും ഇത്തരം വാക്കുകൾ ഉപയോഗിക്കുനത് കാണാം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കോൺഗ്രസുകാർ അംഗീകരിച്ചത് അവർക്ക് വെളുത്ത നിറമായതുകൊണ്ടാണെന്നും രാജീവ് ഗാന്ധി ഒരു നൈജീരിയകാരിയെയാണ് വിവാഹം കഴിച്ചിരുന്നതെങ്കിൽ അവരെ അധ്യക്ഷയക്കുമോ എന്ന കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ വാക്കുകൾ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. ഗിരിരാജ് സിംഗിനെ പ്രധാനമന്ത്രി താക്കീത് ചെയ്യുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്‌തെങ്കിലും തൊലിയുടെ നിറത്തിന് കല്പിക്കപെടുന്ന വിവേചനമല്ലേ ഈ വാക്കുകളിലൂടെ പ്രകടമാകുന്നത്.[BLURB#1-H]ഗോവയിൽ സമരം നടത്തുന്ന നേഴ്‌സുമാരോട് 'സമരം നടത്തി വെയിൽ കൊണ്ട് കറുത്ത് പോയാൽ വിവാഹം കഴിക്കാൻ ആരും വരിലെന്ന' മുഖ്യമന്ത്രിയുടെ വാക്കുകളും കറുപ്പിന് ഇന്നും നമ്മുടെ മനസുകളിൽ രണ്ടാം സ്ഥാനം ആണെന്ന് അടിവരയിട്ടുറപ്പിക്കുന്നു. എന്നാൽ അദ്ദേഹം പറഞ്ഞ വാക്കുകളുടെ മറ്റൊരു വശം ചിന്തിച്ചാൽ ഇന്നും വിവാഹത്തിന് പെൺകുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ പുരുഷന്മാർ നിറം നോക്കുന്നു എന്നതും വസ്തുതയാണ്. ബീഹാർ തലസ്ഥാനമായ പട്‌നയിൽ ഈയടുത്താണ് കറുത്ത നിറമുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ അയൽക്കാരുടെ കളിയാക്കലിന് ഇരയായ രാജേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും മറ്റും ഇനിയും തുടച്ചു മാറ്റപെടാൻ കഴിയാത്ത ജാതി വ്യവസ്ഥയിലാണ് ഇതിന്റെ അടിവേരുകൾ. ഉയർന്ന ജാതിക്കാർ വെളുത്തവരും താഴ്ന്ന ജാതിക്കാർ കറുത്തവരുമെന്ന സങ്കൽപം പിഴുതെറിയാൻ ഇനിയും ആയിട്ടില്ല.
കേരളത്തിലാകട്ടെ നിരവധി പോരട്ടങ്ങളിലൂടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെ ഇടപെടലുകളുടെയും ഒക്കെ ഭാഗമായി നാം ആട്ടിയകറ്റിയ ദുഷിച്ച പ്രവണതകൾ ഇപ്പോഴും നില നില്കുന്നു എന്നതാണ് സയനോരയുടെ വാക്കുകളിലുടെ പ്രതിഫലിക്കുന്നത്. നവമാദ്ധ്യമങ്ങൾ പരിശോധിച്ചാൽ തന്നെ ഇത് വ്യക്തമാകും. 'ഉമ്മ തരട്ടെ കുട്ടാ' എന്ന അടികുറുപ്പോടെയുള്ള കറുത്ത വംശജയുടെ ചിത്രം അപഹാസ്യമായ രീതിയിൽ ഉപയോഗിക്കുന്നത് നമ്മുക്ക് സുപരിചിതമാണ്. നിറമില്ലാത്തവരെല്ലാം മോശകരാണെന്ന തോന്നലിൽ നിന്നാണ് ഇത്തരം പോസ്റ്റുകൾ ഉടലെടുക്കുനത് വർണ്ണവിവേചനത്തിന്റെ പേരിൽ ലോകമാകെ നിരവധി മുന്നേറ്റങ്ങൾ നടന്നുവെങ്കിലും കറുത്ത നിറക്കാരോടുള്ള മനോഭാവം മാറ്റാൻ സാക്ഷരർ എന്ന് അവകാശപെടുന്ന നമുക്ക് പോലും ആയിട്ടില്ല. നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപെടുന്ന കറുത്ത വർഗക്കാരുടെയും ആദിവാസികളുടെയും ഒക്കെ ചിത്രങ്ങൾ അപഹാസ്യമായി ചിത്രികരിക്കുമ്പോൾ ക്രൂരമായ ഒരാനന്ദം ചിലർക്കെങ്കിലും ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.[BLURB#2-VL] എന്റെ കൂട്ടുകാരി സുധ മേനോൻ ഈയിടെ അവളുടെ ഫേസ് ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ് അത് ഇങ്ങനെ ആണ് 'ജീവിക്കാൻ വേണ്ടി സോമാലിയയിലും, സുഡാനിലും, ഉഗാണ്ടയിലും പോകാൻ മടി കാണിക്കാത്ത ആഗോള മലയാളിക്ക് എന്തിനാണ് ഈ നിറത്തോട് ക്രൂരതയോളം എത്തുന്ന ഈ പുച്ഛം? ഇതേ നമ്മള് തന്നെയാണ് നെൽസൺ മണ്ടേലയുടെ ചിത്രം പ്രൊഫൈൽ പിക്ചർ ആയി ഇടുന്നത്. മണ്ടേലയെ പാടി പുകഴ്‌ത്തുന്നത്. ഓ എൻ വി യുടെ കറുത്ത പക്ഷിയുടെ പാട്ട് കാണാതെ പഠിപ്പിച്ചു മക്കൾക്ക് യുവജനോത്സവത്തിന് സമ്മാനം ഉറപ്പിക്കുനത്.... ആഫ്രിക്കൻ സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയുന്നത്... ഫേസ് ബുക്കിൽ കറങ്ങി നടക്കുന്ന ഈ ചിത്രവും പ്രതിഫലിപ്പിക്കുന്നത് ലോകത്തുള്ള ഒരു ടോയിലെറ്റ് ക്ലീനെറിനും വൃത്തിയാക്കാൻ ആവാത്ത അഴുക്കു കെട്ടികിടക്കുന്ന നമ്മുടെ മനസിനെയാണ് അല്ലാതെ ഈ കറുപ്പ് നിറത്തെയല്ല' സുധയുടെ വാക്കുകൾ പ്രസക്തമല്ലേ?
പരിഷ്‌കൃത സമൂഹം എന്ന് അവകാശപെടുന്ന നമുക്ക് പോലും വർണ്ണചിന്തകൾ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. സയനോരയുടെ വാക്കുകൾ നമുക്ക് തുറന്ന ചർച്ചക്ക് വിധേയമാക്കാം ഒപ്പം നമ്മുടെ സമൂഹത്തിൽ അവശേഷിക്കുന്ന ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ ശ്രമികുകയും ചെയ്യാം.