- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളംബിയയെ കോസ്റ്റാറിക്ക അട്ടിമറിച്ചപ്പോൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി അമേരിക്ക ക്വാർട്ടറിൽ; രണ്ടാം സ്ഥാനക്കാരാകേണ്ടി വന്ന കൊളംബിയ ബ്രസീലിനെ ക്വാർട്ടറിൽ നേരിടേണ്ടി വരുമെന്ന ആശങ്കയിൽ
ഹൂസ്റ്റൺ: ശതാബ്ദി കോപ്പയിൽ കൊളംബിയയെ കോസ്റ്റാറിക്ക അട്ടിമറിച്ചപ്പോൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി ആതിഥേയരായ അമേരിക്ക ക്വാർട്ടറിൽ. ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് മുന്നേറാൻ ഒരു സമനിലമാത്രം മതിയായിരുന്നു കൊളംബിയയ്ക്ക്. എന്നാൽ, തോൽവിയോടെ രണ്ടാം സ്ഥാനത്തേക്കു വീണ കൊളംബിയ ആശങ്കപ്പെടുന്നത് ക്വാർട്ടറിൽ ബ്രസീലുമായി ഏറ്റുമുട്ടേണ്ടി വരുമോ എന്ന കാര്യമാണ്. എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ പത്ത് മാറ്റങ്ങളുമായാണ് കൊളംബിയ ഗ്രൗണ്ടിലിറങ്ങിയത്. എന്നാൽ, രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു കോസ്റ്റാറിക്കയുടെ കൈയിൽ വീണുടയാനായിരുന്നു കൊളംബിയയുടെ വിധി. കോപ അമേരിക്കയിൽ കൊളംബിയയെ തകർത്ത അഭിമാനത്തോടെയാണു കോസ്റ്റാറിക്ക നാട്ടിലേക്ക് മടങ്ങുന്നത്. ഒരു സെൽഫ് ഗോൾ വഴങ്ങിയ കൊളംബിയയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കോസ്റ്റാറിക്ക വീഴ്‌ത്തിയത്. കളി തുടങ്ങി രണ്ടാം മിനറ്റിൽ തന്നെ ഉജ്വലമായൊരു ലോംഗ് റേഞ്ചറിലൂടെ യൊഹാൻ വെനേഗസ്സാണ് കോസ്റ്റാറിക്കയെ മുന്നിലെത്തിച്ചത്. എന്നാൽ ഏഴാം മിനിറ്റിൽ തന്നെ ഫ്രാങ്ക് ഫാബ്ര ഗോൾ മ
ഹൂസ്റ്റൺ: ശതാബ്ദി കോപ്പയിൽ കൊളംബിയയെ കോസ്റ്റാറിക്ക അട്ടിമറിച്ചപ്പോൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി ആതിഥേയരായ അമേരിക്ക ക്വാർട്ടറിൽ. ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് മുന്നേറാൻ ഒരു സമനിലമാത്രം മതിയായിരുന്നു കൊളംബിയയ്ക്ക്. എന്നാൽ, തോൽവിയോടെ രണ്ടാം സ്ഥാനത്തേക്കു വീണ കൊളംബിയ ആശങ്കപ്പെടുന്നത് ക്വാർട്ടറിൽ ബ്രസീലുമായി ഏറ്റുമുട്ടേണ്ടി വരുമോ എന്ന കാര്യമാണ്.
എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ പത്ത് മാറ്റങ്ങളുമായാണ് കൊളംബിയ ഗ്രൗണ്ടിലിറങ്ങിയത്. എന്നാൽ, രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു കോസ്റ്റാറിക്കയുടെ കൈയിൽ വീണുടയാനായിരുന്നു കൊളംബിയയുടെ വിധി.
കോപ അമേരിക്കയിൽ കൊളംബിയയെ തകർത്ത അഭിമാനത്തോടെയാണു കോസ്റ്റാറിക്ക നാട്ടിലേക്ക് മടങ്ങുന്നത്. ഒരു സെൽഫ് ഗോൾ വഴങ്ങിയ കൊളംബിയയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കോസ്റ്റാറിക്ക വീഴ്‌ത്തിയത്. കളി തുടങ്ങി രണ്ടാം മിനറ്റിൽ തന്നെ ഉജ്വലമായൊരു ലോംഗ് റേഞ്ചറിലൂടെ യൊഹാൻ വെനേഗസ്സാണ് കോസ്റ്റാറിക്കയെ മുന്നിലെത്തിച്ചത്. എന്നാൽ ഏഴാം മിനിറ്റിൽ തന്നെ ഫ്രാങ്ക് ഫാബ്ര ഗോൾ മടക്കി കൊളംബിയയെ ഒപ്പമെത്തിച്ചു. 34-ാം മിനിറ്റിൽ ഫാബ്രയുടെ സെൽഫ് ഗോളിൽ കോസ്റ്ററിക്ക വീണ്ടും മുന്നിലെത്തി. 58-ാം മിനിറ്റിൽ സെൽസൊ ബോർഗസ് കോസ്റ്റാറിക്കയുടെ ലീഡുയർത്തി. 73-ാം മിനിറ്റിൽ മാർലോസ് മൊരേനോ ഒരു ഗോൾ മടക്കിയെങ്കിലും കോസ്റ്റാറിക്കയുടെ അട്ടിമറി വിജയം തടയാൻ അത് മതിയാകുമായിരുന്നില്ല.
ബി ഗ്രൂപ്പിൽ ബ്രസീൽ ഒന്നാം സ്ഥാനത്തെത്തിയാൽ എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള കൊളംബിയക്ക് അവരെ നേരിടേണ്ടി വരും. ഒന്നാമതെത്തിയിരുന്നെങ്കിൽ താരതമ്യേന ദുർബലരായ എതിരാളികളെ കൊളംബിയക്കു ക്വാർട്ടറിൽ ലഭിച്ചേനെ.
എ ഗ്രൂപ്പ് ചാമ്പ്യന്മാരായി അമേരിക്ക
ഗ്രൂപ്പിലെ അവസാന മത്സത്തിൽ പരാഗ്വയെ തോൽപ്പിച്ചാണ് അമേരിക്ക ഒന്നാമതെത്തിയത്. പാരഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അമേരിക്ക പരാജയപ്പെടുത്തിയത്. കൊളംബിയക്കൊപ്പം ആറ് പോയിന്റാണ് നേടിയതെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ള അമേരിക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു.
ബ്രസീലിന്റെ മൂന്നാം മത്സരം നാളെ
കോപ്പയിലെ നാളത്തെ മത്സരങ്ങളിൽ ഇക്വഡർ ഹെയ്ത്തിയെയും ബ്രസീൽ പെറുവിനേയും നേരിടും. ഇന്ത്യൻ സമയം പുലർച്ചെ നാലിനാണ് ഇക്വഡോർ-ഹെയ്ത്തി മത്സരം. ആറിനു ബ്രസീലും പെറുവും ഏറ്റുമുട്ടും. രണ്ടു മത്സരങ്ങളും പൂർത്തിയായാലേ ഗ്രൂപ്പിൽ നിന്നു ക്വാർട്ടറിൽ കടക്കുന്ന ടീമുകളുടെ അവസാനചിത്രം ലഭിക്കൂ.