- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ജയത്തോടെ ശതാബ്ദി കോപ്പയിലെ ആദ്യ ക്വാർട്ടർ ഫൈനലിസ്റ്റുകളായി കൊളംബിയ; കോസ്റ്ററിക്കയെ എതിരില്ലാത്ത നാലു ഗോളിനു തകർത്ത് പ്രതീക്ഷ വിടാതെ അമേരിക്കയും
കലിഫോർണിയ: ശതാബ്ദി കോപ്പ അമേരിക്ക ടൂർണമെന്റിലെ ആദ്യ ക്വാർട്ടർ ഫൈനലിസ്റ്റുകളായി കൊളംബിയ. എ ഗ്രൂപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെയാണു കൊളംബിയ ക്വാർട്ടർ ഉറപ്പാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളിനു പരാഗ്വേയെ തകർത്താണു കൊളംബിയ ക്വാർട്ടറിലെത്തിയത്. പന്ത്രണ്ടാം മിനിറ്റിൽ കാർലോസ് ബാക്കയും 30-ാം മിനിറ്റിൽ ഹാമിഷ് റോഡ്രിഗസുമാണ് കൊളംബിയക്കായി ഗോൾ നേടിയത്. 71-ാം മിനിറ്റിൽ വിക്ടർ അയാളയുടെ വകയായിരുന്നു പരാഗ്വെയുടെ ആശ്വാസ ഗോൾ. ആറു പോയിന്റോടെ കൊളംബിയ ക്വാർട്ടർ ഉറപ്പിച്ചപ്പോൾ രണ്ടു കളികളിൽനിന്ന് ഒരു പോയിന്റ് മാത്രമാണു പരാഗ്വേയ്ക്ക്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് അവർ. കൊളംബിയൻ ഗോളി ഡേവിഡ് ഒസ്പിനയുടെ മികച്ച പ്രകടനവും വിജയത്തിൽ നിർണായകമായി. മൂന്നു മിനിറ്റിനിടെ രണ്ടു മഞ്ഞക്കാർഡുകൾ വാങ്ങിയ ഓസ്‌കർ റൊമേരോ പുറത്തുപോയതിനെ തുടർന്ന് 10 പേരുമായാണ് പരാഗ്വേ മൽസരം പൂർത്തിയാക്കിയത്. 79, 81 മിനിറ്റുകളിലാണ് റൊമേരോ കാർഡ് വാങ്ങിയത്. യുഎസ്എക്കെതിരെ ആദ്യമൽസരത്തിൽ നേടിയതിന് സമാനമായി കോർണറിൽനിന്നായിരുന്നു കൊളംബിയയുടെ ആദ്യഗോൾ. സൂപ്പർത
കലിഫോർണിയ: ശതാബ്ദി കോപ്പ അമേരിക്ക ടൂർണമെന്റിലെ ആദ്യ ക്വാർട്ടർ ഫൈനലിസ്റ്റുകളായി കൊളംബിയ. എ ഗ്രൂപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെയാണു കൊളംബിയ ക്വാർട്ടർ ഉറപ്പാക്കിയത്.
ഒന്നിനെതിരെ രണ്ടു ഗോളിനു പരാഗ്വേയെ തകർത്താണു കൊളംബിയ ക്വാർട്ടറിലെത്തിയത്. പന്ത്രണ്ടാം മിനിറ്റിൽ കാർലോസ് ബാക്കയും 30-ാം മിനിറ്റിൽ ഹാമിഷ് റോഡ്രിഗസുമാണ് കൊളംബിയക്കായി ഗോൾ നേടിയത്. 71-ാം മിനിറ്റിൽ വിക്ടർ അയാളയുടെ വകയായിരുന്നു പരാഗ്വെയുടെ ആശ്വാസ ഗോൾ.
ആറു പോയിന്റോടെ കൊളംബിയ ക്വാർട്ടർ ഉറപ്പിച്ചപ്പോൾ രണ്ടു കളികളിൽനിന്ന് ഒരു പോയിന്റ് മാത്രമാണു പരാഗ്വേയ്ക്ക്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് അവർ. കൊളംബിയൻ ഗോളി ഡേവിഡ് ഒസ്പിനയുടെ മികച്ച പ്രകടനവും വിജയത്തിൽ നിർണായകമായി. മൂന്നു മിനിറ്റിനിടെ രണ്ടു മഞ്ഞക്കാർഡുകൾ വാങ്ങിയ ഓസ്‌കർ റൊമേരോ പുറത്തുപോയതിനെ തുടർന്ന് 10 പേരുമായാണ് പരാഗ്വേ മൽസരം പൂർത്തിയാക്കിയത്. 79, 81 മിനിറ്റുകളിലാണ് റൊമേരോ കാർഡ് വാങ്ങിയത്.
യുഎസ്എക്കെതിരെ ആദ്യമൽസരത്തിൽ നേടിയതിന് സമാനമായി കോർണറിൽനിന്നായിരുന്നു കൊളംബിയയുടെ ആദ്യഗോൾ. സൂപ്പർതാരം ഹാമിഷ് റോഡ്രിഗസ് കോർണറിൽനിന്ന് ഉയർത്തിവിട്ട പന്തിനെ ഹെഡ് ചെയ്തു കാർലോസ് ബാക്ക് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. ആദ്യഗോളിന് വഴിയൊരുക്കിയ റോഡ്രിഗസ് 30-ാം മിനിറ്റിൽ ഇടംകാൽ ഷോട്ടിലൂടെ പന്തു വലയിലെത്തിച്ചു. രണ്ടു ഗോൾ ലീഡോടെയാണു കൊളംബിയ ഇടവേളയ്ക്കു പോയത്.
ഇടവേളയ്ക്കു പിന്നാലെ ഗോൾ മടക്കാനുള്ള പരാഗ്വേയുടെ തീവ്രശ്രമങ്ങൾ മത്സരം ആവേശഭരിതമാക്കി. എങ്കിലും ഗോളി ഡേവിഡ് ഒസ്പിനയെ കബളിപ്പിക്കാൻ പരാഗ്വേ മുന്നേറ്റക്കാർക്കു കഴിഞ്ഞില്ല. ഒടുവിൽ 71-ാം മിനിറ്റിൽ വിക്ടർ അയാള 25 വാര അകലെനിന്നും തൊടുത്ത ഷോട്ട് ഒസ്പിനയെ കീഴടക്കി വലയിൽ പതിച്ചു.
ഒരു ഗോൾ നേടിയതോടെ കൂടുതൽ ശ്രമങ്ങൾ പരാഗ്വേയുടെ ഭാഗത്തു നിന്നുണ്ടായി. എങ്കിലും മുന്നേറ്റങ്ങൾ കൊളംബിയയുടെ പ്രതിരോധത്തിൽ തട്ടിത്തകർന്നതോടെ ശതാബ്ദി കോപ്പയിലെ ആദ്യ ക്വാർട്ടർ ഫൈനലിസ്റ്റുകളായി കൊളംബിയ മുന്നേറി. ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് ആതിഥേയരായ അമേരിക്കയെയാണു കൊളംബിയ തോൽപ്പിച്ചത്.
കോസ്റ്റാറിക്കയെ 4-0നു തകർത്ത് അമേരിക്ക
കോപ്പ അമേരിക്കയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കോസ്റ്ററിക്കയെ തകർത്ത് ആതിഥേയരായ അമേരിക്ക ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് അമേരിക്കയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ പരാഗ്വേയോട് സമനില പാലിച്ച കോസ്റ്ററിക്കയുടെ ക്വാർട്ടർ പ്രതീക്ഷകൾ ഇനി മറ്റു മത്സരങ്ങളുടെ ഫലവും ആശ്രയിച്ചാകും.
എട്ടാം മിനുട്ടിൽ പെനാൽട്ടിയിലൂടെ ക്ലിന്റ് ഡെംപ്സി അമേരിക്കയ്ക്കൻ ഗോൾ മഴയ്ക്ക് തുടക്കമിട്ടു. ഡെംപ്‌സി രാജ്യത്തിനായി നേടുന്ന അമ്പതാം ഗോൾ കൂടിയാണിത്. 37 ാം മിനുട്ടിൽ ജെർമെയ്ൻ ജോൺസും 41 ാം മിനുട്ടിൽ ബോബി വുഡും ഗോൾ വല കുലുക്കിയതോടെ ആദ്യപകുതി അമേരിക്കയുടെ സ്വന്തമാക്കി. 86 ാം മിനുട്ടിൽ ഗ്രഹാം സുസിയും ലക്ഷ്യം കണ്ടതോടെ കോസ്റ്ററിക്കൻ പതനം പൂർണമായി.