യ്യിലുള്ള പാത്രം ചെറുതായതുകൊണ്ട് ചൂണ്ടയിൽ കുരുങ്ങുന്ന വലിയ മീനുകളെ തിരികെ പുഴയിലേക്കിടുന്ന മുക്കുവന്റെ കഥ ഒരു മാനേജ്‌മെന്റ് പാഠമാണ്. സംരംഭകനെ സംബന്ധിച്ച് സ്വന്തം പാത്രത്തിന്റെ വലിപ്പത്തെക്കുറിച്ചുള്ള ബോധ്യത്തോളം തന്നെ പ്രധാനമാണ് സംരംഭത്തിന്റെ ഗുണഭോക്താക്കളുടെ പാത്രത്തെക്കുറിച്ചുള്ള അറിവ് സ്വരൂപിക്കുക എന്നതും. ഇവിടെയാണ് മാർക്കറ്റ് റിസർച്ചിന്റെ പ്രാധാന്യം. ക്രമബദ്ധമായ ഒരു മാർകറ്റ് റിസർച്ച് നടത്തേണ്ടത് സംരംഭത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.

പാത്രമറിഞ്ഞ് വിളമ്പുക?

കേട്ടു ശീലിച്ച പാഠങ്ങളിലൊന്നാണ് പാത്രമറിഞ്ഞ് വിളമ്പുക എന്നത്. പക്ഷെ, സംരംഭകൻ പാത്രമറിയേണ്ടത് പന്തിയിൽ ഇലയിടാൻ നേരത്തല്ല. പാചകത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങും മുൻപേ ഗുണഭോക്താവിന്റെ ആവശ്യങ്ങളേയും പ്രതീക്ഷകളേയും സംബന്ധിച്ച വ്യക്തമായ ചിത്രം രൂപീകരിക്കുന്നത് തന്റെ വിഭവം ഗുണഭോക്താവിന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നു എന്നുറപ്പുവരുത്താൻ സംരംഭകനെ സഹായിക്കും.

സംരംഭം മുന്നോട്ടുവെയ്ക്കുന്ന ഉല്പന്നത്തിൽ നിന്നോ സേവനത്തിൽ നിന്നോ ഉപഭോക്താവ് പ്രതീക്ഷിക്കുന്നതെന്താണോ അതാണ് വിപണിയുടെ പാത്രം. ശാസ്ത്രീയമായും ക്രമബദ്ധമായും ചെയ്ത ഒരു മാർക്കറ്റ് റിസർച്ചിലൂടെ ഉപഭോക്താവിന്റെ പാത്രത്തിന്റെ വലിപ്പവും പ്രത്യേകതകളും സംരംഭകനു മനസിലാക്കാൻ സാധിക്കുന്നു. മാർക്കറ്റ് റിസർച്ചിനായി അവലംബിക്കാവുന്ന എളുപ്പവും ചെലവുകുറഞ്ഞതുമായ വഴി 'സെക്കന്ററി ഡാറ്റ'യെ ആശ്രയിക്കലാണ്. പുസ്തകങ്ങളിലെ വിവരങ്ങളും മുൻപ് നടന്നിട്ടുള്ള വിപണിപഠനങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. വിപണിയുടെ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുന്നതിന് പ്രൈമറി മാർകറ്റ് റിസർച്ച് രീതി അവലംബിക്കണം,. സാധ്യമായ വിഭവങ്ങളുപയോഗിച്ച് താൻ ലക്ഷ്യം വെയ്ക്കുന്ന വിപണി പഠിക്കാൻ സംരംഭകൻ തന്നെ മുന്നിട്ടിറങ്ങുമ്പോൾ ബിസിനസ്സിന്റെ അമൂല്യമായ പാഠങ്ങൾ വിപണിയിൽ നിന്ന് പഠിക്കാനാകുന്നു.

വിപണിയുടെ അടിസ്ഥാനസാമ്പത്തികശാസ്ത്രം പഠിക്കുക

വിപണിയെ പൊതുവായി അഡ്രസ് ചെയ്യുമ്പോഴും ടാർഗറ്റ് മാർകറ്റിന്റെ സ്വഭാവവും വലിപ്പവും മനസിലാക്കേണ്ടത് അനിവാര്യമാണ്. വിപണിയിൽ ഗണ്യമായ സ്വാധീനം ചെലുത്തുക എന്നത് സംരംഭത്തിന്റെ നാഴികക്കല്ലുകളിൽ പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയും, ഉണ്ടെങ്കിൽ ലക്ഷ്യം വെക്കുന്ന മാർകറ്റ് ഷെയർ എത്രയാണെന്നും അത് നേടാനുള്ള കാലപരിധി എന്താണെന്നും നിശ്ചയിക്കുകയും വേണം. വിപണിയിലെ ആവശ്യങ്ങൾ എന്താണെന്നും മാർകറ്റ് ട്രെൻഡ് ഏത് ദിശയിലാണെന്നും മനസിലാക്കാൻ സംരംഭകന് സാധിക്കേണ്ടതുണ്ട്. വിപണിയുടെ സാധ്യതകളും പരിമിതികളും മനസിലാക്കാനും ബിസിനസിനെ ശരിയായദിശയിൽ നയിക്കാനും ഈ പഠനം സംരംഭകനെ പ്രാപ്തനാക്കും.

കസ്റ്റമർ പ്രൊഫൈലിങ്ങ്

സങ്കീർണമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ഫലപ്രദമായ ടൂളാണ് വിഭജനവും വർഗീകരണവും. വിശാലമായ പൊതു വിപണിയെ സംരംഭത്തെ സംബന്ധിച്ച് മുൻഗണനയർഹിക്കുന്ന മാനദണ്ഠങ്ങൾക്കനുസരിച്ച് വിഭജിക്കുകയും അർഥപൂർണമായ ഗ്രൂപ്പുകളാക്കി തിരിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. പ്രായം, ലിംഗം, ദേശം എന്നിവ അടിസ്ഥാനമാക്കി ഉപഭോക്താക്കളെ വിവിധ ഗ്രൂപ്പുകളാക്കാവുന്നതാണ്. വിദ്യാഭ്യാസം, തൊഴിൽ, മറ്റു സാമൂഹികമാനദണ്ഠങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയും ഗ്രൂപ്പിങ് നടത്താവുന്നതാണ്. ഇവയ്ക്കുപുറമേ സംരംഭത്തിനും വിപണിക്കും അനുയോജ്യമായ ഘടകങ്ങളെ അട്സ്ഥാനപ്പെടുത്തി ഉപഭോക്താക്കളെ വിവിധകള്ളികളിലാക്കി തിരിക്കുമ്പോൾ വിപണിയെ എങ്ങനെ അഭിമുഖീകരിക്കണം എന്ന ഉൾക്കാഴ്ച സംരംഭകനുലഭിക്കുന്നു.

വിപണിയിലെ മൽസരത്തെക്കുറിച്ച് ബോധവാന്മാരാകുക

'വിപണിയിലെ മൽസരത്തെക്കുറിച്ച് ബോധവാന്മാരാകുക' എന്നതിന് വിപണിയിലെ ഓട്ടമൽസരത്തിൽ തങ്ങളും ചേരുക എന്നർത്ഥമില്ല. വ്യതിരിക്തവും കൂടുതൽ മികവ് പുലർത്തുന്നതുമായ സേവനം ഗുണഭോക്താവിനു നൽകാൻ സംരംഭത്തിനാകുന്നുണ്ടെങ്കിൽ മുഖ്യധാരയിലെ കിടമൽസരത്തിൽ നിന്നൊഴിഞ്ഞുനിന്നുകൊണ്ട് വിജയകരമായി സംരംഭം മുന്നോട്ടുകൊണ്ടുപോകാനാവും. എന്നാൽ വിപണിയിലെ പ്രധാനശക്തികളെപ്പറ്റിയുള്ള ബോധ്യം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ഉപഭോക്താവിന്റെ മുൻഗണനകൾ എന്താണെന്നും അവയിലോരോന്നിലും വിപണിയിലെ പ്രധാനികളുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ ഉൽപ്പന്നം/സേവനം എവിടെ നിൽക്കുന്നുവെന്നും സംരംഭകൻ നിരന്തരം പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ കൂടി വെളിച്ചത്തിലാണ് സംരംഭത്തിന്റെ യു.എസ്‌പി നിശ്ചയിക്കേണ്ടത്.

നീഷ് മാർക്കറ്റ് കണ്ടെത്തുക:

സംരംഭം മുന്നോട്ടുവെയ്ക്കുന്ന സൊല്യൂഷൻ അഡ്രസ് ചെയ്യുന്നത് സമൂഹത്തെ പൊതുവായാണ്. എന്നാൽ സമൂഹത്തിലെ വൈവിധ്യമാർന്ന താല്പര്യങ്ങളും പ്രതീക്ഷകളുമുള്ള ഗ്രൂപ്പുകളെ ഒന്നിച്ച് അഡ്രസ് ചെയ്യുക എന്നത് പ്രായോഗികമായി അസാധ്യമാണ്. അതിവേഗം മൈക്രോസ്‌പെഷ്യലൈസ്ഡ് ആയിക്കൊണ്ടിരിക്കുന്ന ഒരു വിപണിയിൽ എല്ലവരേയും തൃപ്തിപ്പെടുത്തുന്ന ഒരു ഉല്പന്നമോ സേവനമോ നൽകാൻ ശ്രമിക്കുന്നതിനു പകരം സംരംഭത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുഗുണമായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സാക്ഷാത്കരിക്കുന്ന ഉല്പന്നം / സേവനം നൽകുകയും ചെയ്യുക എന്നതാണ് പ്രധാനം

സംരംഭം മുന്നോട്ടു വെയ്ക്കുന്ന ഉലപ്പന്നമോ സേവനമോ സാർഥകമാവുന്നത് അത് ഗുണഭോക്താവിന്റെ സ്വപ്നങ്ങളേയും പ്രതീക്ഷകളേയും തൃപ്തിപ്പെടുത്തുമ്പോഴാണ്. ഇത് ഉറപ്പുവരുത്താൻ സംരംഭകൻ നിശ്ചയമായും ചെയ്യേണ്ട ഗൃഹപാഠമാണ് മാർക്കറ്റ് റിസർച്ച്. മാർകറ്റ് റിസർച്ചിൽ നിന്ന് സംരംഭകനുലഭിക്കുന്ന ഉൾക്കാഴ്ച സംരംഭത്തിന്റെ തുടർഘട്ടങ്ങളിൽ മുതൽക്കൂട്ടായിരിക്കും.

+91-9400155565

ajas@outlook.com
www.ajas.in