- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാമറയും ലേസറും ഓഡിയോയുമുള്ള ടെർമിനേറ്റർമാരായി മാറാൻ ഒരുങ്ങി ബ്രിട്ടീഷ് പട്ടാളക്കാർ; മൈലുകൾക്കപ്പുറമുള്ള ശത്രുവിന്റെ താവളം അപ്പോൾ തന്നെ പറഞ്ഞ് കൊടുക്കുന്ന ടെക്‌നോളജി വളർത്തി ബ്രിട്ടൻ
അനുദിനം വളരുന്ന ഇന്നത്തെ സ്മാർട്ട് യുഗത്തിന് അനുസൃതമായി ബ്രിട്ടീഷ് സൈന്യം നവീകരിക്കപ്പെടാൻ പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അതനുസരിച്ച് ക്യാമറയും ലേസറും ഓഡിയോയുമുള്ള ടെർമിനേറ്റർമാരായി മാറാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് പട്ടാളക്കാർ. ഇതിലൂടെ മൈലുകൾക്കപ്പുറമുള്ള ശത്രുവിന്റെ താവളം അപ്പോൾ തന്നെ പറഞ്ഞ് കൊടുക്കുന്ന ടെക്‌നോളജിയാണ് ബ്രിട്ടൻ വളർത്താൻ പോകുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിനുള്ള ഒരു ടെർമിനേറ്റർ കിറ്റ് സൈനികർക്ക് അധികം വൈകാതെ നൽകുന്നതാണ്. അതിലൂടെ അർബൻ യുദ്ധത്തിൽ കടുത്ത വിപ്ലവമായിരിക്കും ഉണ്ടാകാൻ പോകുന്നത്. ഇതിലൂടെ സൈനികർക്കുണ്ടാകുന്ന അനാവശ്യ മരണങ്ങൾ ഒഴിവാക്കാനും സാധിക്കും. പുതിയ പരിഷ്‌കാരം നടപ്പിലാകുന്നതിലൂടെ സൈനികർക്ക് തങ്ങളുടെ ആയുധങ്ങളിൽ ഓഡിയോ സെൻസറുകളും ലേസറുകളും ഉപയോഗിക്കാനും ശത്രു എവിടെയാണ് മറഞ്ഞിരിക്കുന്നതെന്ന വ്യക്തമായ സ്ഥാനം കണ്ടെത്താനും സാധിക്കുന്നതാണ്. അതായത് ശത്രു എവിടെ ഒളിച്ചിരുന്നാണ് തങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതെന്ന് സൈന്യത്തിലെ സഹപ്രവർത്തകർക്ക് വിവരം കൈമാറാനും ഇത
അനുദിനം വളരുന്ന ഇന്നത്തെ സ്മാർട്ട് യുഗത്തിന് അനുസൃതമായി ബ്രിട്ടീഷ് സൈന്യം നവീകരിക്കപ്പെടാൻ പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അതനുസരിച്ച് ക്യാമറയും ലേസറും ഓഡിയോയുമുള്ള ടെർമിനേറ്റർമാരായി മാറാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് പട്ടാളക്കാർ. ഇതിലൂടെ മൈലുകൾക്കപ്പുറമുള്ള ശത്രുവിന്റെ താവളം അപ്പോൾ തന്നെ പറഞ്ഞ് കൊടുക്കുന്ന ടെക്‌നോളജിയാണ് ബ്രിട്ടൻ വളർത്താൻ പോകുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിനുള്ള ഒരു ടെർമിനേറ്റർ കിറ്റ് സൈനികർക്ക് അധികം വൈകാതെ നൽകുന്നതാണ്. അതിലൂടെ അർബൻ യുദ്ധത്തിൽ കടുത്ത വിപ്ലവമായിരിക്കും ഉണ്ടാകാൻ പോകുന്നത്.
ഇതിലൂടെ സൈനികർക്കുണ്ടാകുന്ന അനാവശ്യ മരണങ്ങൾ ഒഴിവാക്കാനും സാധിക്കും. പുതിയ പരിഷ്‌കാരം നടപ്പിലാകുന്നതിലൂടെ സൈനികർക്ക് തങ്ങളുടെ ആയുധങ്ങളിൽ ഓഡിയോ സെൻസറുകളും ലേസറുകളും ഉപയോഗിക്കാനും ശത്രു എവിടെയാണ് മറഞ്ഞിരിക്കുന്നതെന്ന വ്യക്തമായ സ്ഥാനം കണ്ടെത്താനും സാധിക്കുന്നതാണ്. അതായത് ശത്രു എവിടെ ഒളിച്ചിരുന്നാണ് തങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതെന്ന് സൈന്യത്തിലെ സഹപ്രവർത്തകർക്ക് വിവരം കൈമാറാനും ഇതിലൂടെ കഴിയുന്നു. ശത്രുവിനെ മുഖാമുഖം കാണാതെ വേഗത്തിൽ വകവരുത്താനും കഴിയും.
ഇതിലൂടെ യുദ്ധമുഖത്ത് നിന്നുള്ള എല്ലാ വിവരങ്ങളും കമാൻഡർമാർക്ക് ലഭിക്കുകയും ഇതിലൂടെ തങ്ങളുടെ ട്രൂപ്പുകളെ ട്രാക്ക് ചെയ്യാനും നയിക്കാനും ഫലപ്രദമായി സാധിക്കുകയും ചെയ്യുന്നു.പട്ടണങ്ങളിൽ ഒളിച്ചിരിക്കുന്ന ജിഹാദികൾക്കെതിരെ ഭാവിയിൽ ബ്രിട്ടീഷ് സേന നടത്തേണ്ടി വന്നേക്കാവുന്ന പോരാട്ടങ്ങളിൽ ഇത് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ നടപ്പിലാക്കാനൊരുങ്ങുന്ന ക്ലോസ് കോംബാറ്റ് സെൻസർ സിസ്റ്റം ടെർമിനേറ്റർ ടെക്‌നോളജി എന്ന വിധത്തിലാണ് വിവരിച്ചിരിക്കുന്നത്. ഇതിലൂടെ ചുറ്റുപാടുമുള്ള സേനകളെ വിലയിരുത്താനും ഒരു പൂർണമായ ചിത്രം സൈനികന് ലഭിക്കാനും ഇടയാക്കുന്നു.
ടെർമിനേറ്ററിൽ ആർനോൾഡ് സ്‌കാവർസെനെഗർ തന്റെ മുന്നിലെത്തുന്ന ഓരോ ശത്രുവിനെയും ഓട്ടോമാറ്റിക്കായി വിശകലനം ചെയ്ത് മനസിലാക്കുന്നുണ്ട്. ഇത്തരത്തിൽ തങ്ങളുടെ റൈഫിളിൽ ഘടിപ്പിച്ചിരിക്കുന്ന ആധുനിക സംവിധാനങ്ങളിലൂടെ ശത്രുവിന്റെ ഓരോ നീക്കങ്ങളെ സംബന്ധിച്ചും വിവരം ലഭിക്കാനാണ് ബ്രിട്ടീഷ് പട്ടാളക്കാർക്ക് അവസരം ലഭിക്കുന്നത്. റൈഫിളിന് മേൽ പിടിപ്പിച്ച സെൻസറുകളോട് അനുബന്ധിച്ചുള്ള സ്‌ക്രീനാണ് ശത്രുവിന്റെ നീക്കം വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ സഹസൈനികരും സിവിലിയന്മാരും എവിടെയാണ് നിലകൊള്ളുന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നതാണ്. ഇവരൊക്കെ എവിടെ എത്ര അകലത്താണ് നിലകൊള്ളുന്നതെന്നും ഇതിലൂടെ തിരിച്ചറിയാനും അതിനനുസരിച്ച് നീക്കങ്ങൾ കൃത്യമാക്കാനും സാധിക്കുന്നു.
കമാൻഡർമാർക്ക് തങ്ങളുടെ ട്രൂപ്പുകളുടെ ലൊക്കേഷൻ യഥാസമയം ട്രാക്ക് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണിതെന്നാണ് മിനിസ്ട്രി ഓഫ് ഡിഫെൻസിന്റെ സയൻസ് ലബോറട്ടറിയിലെ വിദഗ്ദ്ധർ വിശദീകരിക്കുന്നത്. ഇതിലൂടെ സ്വന്തം പക്ഷത്തുള്ളവരെ അബദ്ധത്തിൽ ആക്രമിക്കുന്നത് തടയാനാവുമെന്നും അതിലൂടെ അനാവശ്യ മരണങ്ങളൊഴിവാക്കാനാവുമെന്നം അവർ പറയുന്നു. ഇതിന് പുറമെ ശത്രുക്കളുടെ യഥാർത്ഥ ലൊക്കേഷൻ സഹസൈനികരുമായി പങ്ക് വയ്ക്കാനാവുമെന്നും അവർ പറയുന്നു.