- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിൽ ജനുവരി പത്തിന് 'കോമഡി ആൻഡ് മ്യൂസിക് ഫെസ്റ്റ് 2016': ടിക്കറ്റ് വിതരണം ആരംഭിച്ചു
ഡബ്ലിൻ: അയർലണ്ടിലെ മലയാളികൾക്ക് പുതുവത്സര സമ്മാനമായി മലയാളം സംസ്‌കാരിക സംഘടന ഒരുക്കുന്ന സ്‌റ്റേജ്‌ഷോയ്ക്ക് 'കോമഡി ആൻഡ് മ്യൂസിക് ഫെസ്റ്റ്-2016' എന്ന് നാമകരണം ചെയ്തു. സ്‌റ്റേജ് ഷോയ്ക്ക് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് ഒരു ഫാമിലി വി.ഐ.പി ടിക്കറ്റ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഐറിഷ് മലയാളി സമൂഹത്തിൽ നിന്നും ലഭിച്ച നിരവധി
ഡബ്ലിൻ: അയർലണ്ടിലെ മലയാളികൾക്ക് പുതുവത്സര സമ്മാനമായി മലയാളം സംസ്‌കാരിക സംഘടന ഒരുക്കുന്ന സ്‌റ്റേജ്‌ഷോയ്ക്ക് 'കോമഡി ആൻഡ് മ്യൂസിക് ഫെസ്റ്റ്-2016' എന്ന് നാമകരണം ചെയ്തു. സ്‌റ്റേജ് ഷോയ്ക്ക് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് ഒരു ഫാമിലി വി.ഐ.പി ടിക്കറ്റ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഐറിഷ് മലയാളി സമൂഹത്തിൽ നിന്നും ലഭിച്ച നിരവധി പേരുകളിൽ നിന്നും സുജ ഷജിത്ത് (ആർക്ലോ) നിർദേശിച്ച പേരാണു തിരഞ്ഞെടുത്തത്.
'കോമഡി ആൻഡ് മ്യൂസിക് ഫെസ്റ്റ് 2016'ന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ഡബ്ലിൻ പ്ലാസ ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു. സ്‌റ്റേജ് ഷോയുടെ ആദ്യടിക്കറ്റ് ബെന്നി ജോർജിനു (കില്‌ക്കെനി) നല്കികൊണ്ട് ഡബ്ലിൻ സൗത്ത്‌വെസ്റ്റ് കൗണ്ടി കൗൺസിലർ ആൻ മേരി ഡെർമോദി വിതരണോദ്ഘാടനം നിർവഹിച്ചു.
ജനുവരി പത്തിന് ഡബ്ലിനിലെ RED COW MORAN ഹോട്ടലിൽ വച്ചാണ് 'കോമഡി ആൻഡ് മ്യൂസിക് ഫെസ്റ്റ് അരങ്ങേറുന്നത്. പ്രശസ്ത കലാകാരന്മാരായ കലാഭവൻ നവാസ്, മനോജ് ഗിന്നസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌റ്റേജ് ഷോയിൽ കേരളത്തിലെ അറിയപ്പെടുന്ന പിന്നണിഗായികയും മികച്ച അവതാരകയുമായ സുമി അരവിന്ദും പങ്കെടുക്കുന്നു.
വിശദവിവരങ്ങൾക്ക്
ജോബി സ്‌കറിയ 085 7184293
ബിപിൻ ചന്ദ് 089 4492321