മിഴ് ഹാസ്യതാരം സൂരിയുടെ പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമലോകം. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രചരിച്ച ചിത്രത്തിന് സോഷ്യൽമീഡിയും വമ്പൻ സ്വീകരണമാണ് നല്കുന്നത്.

സൂരിയുടെ കഠിനാധ്വാനത്തെ പ്രകീർത്തിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ നിറയുകയാണ്. മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. തമിഴ് യുവതാരം ശിവകാർത്തിയേകനാണ് സർപ്രൈസ് എന്ന രീതിയിൽ സൂരിയുടെ സിക്‌സ് ്പായ്ക്ക് ലുക്ക് പുറത്തിറക്കിയത്.

ഇന്ത്യൻ സിനിമയിൽ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഒരു ഹാസ്യതാരം ചിത്രത്തിനായി സിക്സ് പാക്കിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ തെലുഗ് ഹാസ്യതാരമായ സുനിൽ ഇത്തരത്തിൽ സിക്സ് പാക്കുമായി സിനിമയിൽ പ്രത്യേക്ഷപ്പെട്ടിരുന്നു. എന്നാൽ അമിതമായ ഗ്രാഫിക്സുകൾ കാരണം അദ്ദേഹത്തിന്റെ മേക്കോവറിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. എന്നാൽ 3 വർഷങ്ങൾ കൊണ്ട് അദ്ദേഹം നേടിയെടുത്ത ശരീരപ്രകൃതിയാണ് അതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ശിവകാർത്തികേയൻ നായകനാകുന്ന സീമരാജയിലാണ് സിക്‌സ്പായ്ക്ക് ഗെറ്റപ്പിലാണ് സൂരി എത്തുന്നത് എന്നാണ് ശിവകാർത്തികേയൻ അറിയിച്ചത്. ഇതോടെ ഈ ചിത്രം വച്ച് വൻ ട്രോളിംഗും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു. ചിത്രം സീമരാജയിലെ കോമഡി രംഗത്തിലുള്ളതാണെന്നാണ് സൂചന.റിലീസിന് ഒരുദിവസം മുമ്പെയാണ് ട്വിറ്റർ വഴി സൂരിയുടെ ലുക്ക് വെളിപ്പെടുത്തിയത്.

സൂരിയുടെ സീമരാജ സംവിധാനം ചെയ്യുന്നത് പൊൻരാം ആണ്. സാമന്തയാണ് നായിക. സിമ്രാൻ, നെപ്പോളിയൻ, ലാൽ, കെ എസ് രവികുമാർ, മനോബല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കീർത്തി സുരേഷ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്.