സിംഗപ്പൂരിലെ പ്രധാന ഗതാഗത കമ്പനിയായ കഫോർട്ട്‌ഡെൽഗ്രോ യാത്രനിരക്കിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് രംഗത്ത്. ഏപ്രിൽ 10 മുതൽ കമ്പനിയുടെ ആപ്പ് വഴി യാത്ര ബുക്ക് ചെയ്യുന്നവർക്കാണ് നിരക്കിൽ ആനുകൂല്യം ലഭിക്കുക. ടാക്‌സികൾക്ക് ടാക്‌സി നിരക്കിൽ വർദ്ധന വരുത്താൻ ആനുമതി നല്കിയതിന് പിന്നാലെയാണ് ഇപ്പോൾ കമ്പനി യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സിംഗപ്പൂരിലെ ഏറ്റവും വലിയ ടാക്‌സി കമ്പനിയാണ് കഫോർട്ട് ഡെൽഗ്രോ. നിലവിലുള്ള നിരക്കിലല്ലാതെ യാത്രക്കാർക്ക് അവർക്ക് മികച്ച നിരക്ക് തെരഞ്ഞെടുക്കാനാണ് 10 മുതൽ അവസരം ലഭ്യമാകുക. മൊബൈൽ ആപ്പ് വഴി യാത്രാ ബുക്ക് ചെയ്യുമ്പോൾ ദുരത്തിന് അനുസരിച്ച് നിരക്കിലാവും ബുക്ക് ചെയ്യാവുന്നതാണ്, എന്നാൽ ഇടയ്ക്കുള്ള സ്റ്റോപ്പുകൾക്ക് നിരക്ക് വ്യത്യാസം വരില്ല.

എന്നാൽ നിലവിൽ ബുക്ക് ചെയ്ത സ്ഥലത്തിന് പുറമേ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര വീണ്ടും നിളുകയാണെങ്കിൽ ഒരോ അഞ്ച് കിലോമീറ്ററിനും 5 പൗണ്ട് വീതം ഈടാക്കും.