ബിർമിങ്ഹാം: ജൂഡോയിൽ രണ്ടും ഭാരോദ്വഹനത്തിൽ ഒരു മെഡലും നേടിയാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന്റെ നാലാം ദിനം അവസാനിപ്പിച്ചത്. അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ ലോൺ ബോൾ ഫൈനലിൽ കടന്ന ഇന്ത്യൻ വനിതാ സംഘത്തിലാണ് ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷ.

സെമി ഫൈനലിൽ ന്യൂസിലൻഡിനെ 16-13ന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ലോൺ ബോൾ ടീം ചരിത്രമെഴുതിയത്. സ്വർണ പോരിൽ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ഹോക്കിയിൽ സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യൻ വനിതാ ടീമും ഇന്ന് ഇറങ്ങും. ഇംഗ്ലണ്ട് ആണ് എതിരാളി.

അതേസമയം അത്‌ലറ്റിക്സിൽ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസും ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇരുവരുടേയും ലോംഗ്ജംപ് യോഗ്യതാ മത്സരം നടക്കും. വ്യാഴാഴ്ചയാണ് ലോംഗ്ജംപ് ഫൈനൽ. രാത്രി പന്ത്രണ്ടിന് ലോംഗ്ജംപ് യോഗ്യതാറൗണ്ടിൽ തേജശ്വിൻ ശങ്കറും മത്സരിക്കും. രാത്രി 12.50ന് വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനൽ നടക്കും. സീമ പൂനിയയും നവ്ജീത് കൗർ ധില്ലനുമാണ് ഇന്ത്യക്കായി ഡിസ്‌കസ് ത്രോയിൽ മത്സരിക്കുക.

ടേബിൾ ടെന്നിസ് പുരുഷ ടീം ഇനത്തിൽ ഇന്ത്യക്ക് ഇന്ന് സ്വർണ മെഡൽ പോരാട്ടമാണ്. വൈകിട്ട് ആറിനാണ് മത്സരം തുടങ്ങുക. സിംഗപ്പൂരാണ് എതിരാളികൾ. സ്‌ക്വാഷ് പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലിന്റെ സെമിഫൈനൽ രാത്രി ഒൻപതേകാലിന് നടക്കും. ബർമിങ്ഹാമിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ മെഡലുകൾ സമ്മാനിച്ച ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ഇന്ന് മൂന്ന് ഫൈനലുണ്ട്. ഉച്ചയ്ക്ക് രണ്ടിന് വനിതകളുടെ 76 കിലോ വിഭാഗത്തിൽ പൂനം യാദവ് മത്സരിക്കും. വൈകിട്ട് ആറരയ്ക്ക് പുരുഷന്മാരുടെ 96 കിലോ വിഭാഗത്തിൽ വികാസ് താക്കൂറും രാത്രി പതിനൊന്നിന് വനിതകളുടെ 87 കിലോ വിഭാഗത്തിൽ ഉഷ ബന്നൂരും മെഡൽ പ്രതീക്ഷയുമായി ഇറങ്ങും.

വനിതാ ഹോക്കിയിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും. വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന കളിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് ഘാനയെയും രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് വെയ്ൽസിനെയും തോൽപിച്ചിരുന്നു.

 

ലോൺ ബോൾസ്

വനികളുടെ സ്വർണ മെഡൽ മത്സരം-
പെയർ റൗണ്ട്
ട്രിപ്പിൾ റൗണ്ട്

സ്വിമ്മിങ്

പുരുഷന്മാരുടെ 200 മീ ബാക്ക്സ്ട്രോക്ക്-ഹീറ്റ് 2-ശ്രീഹരി നടരാജ്
1500 മീ ഫ്രീസ്‌റ്റൈൽ-ഹീറ്റ് 1- അദ്വൈദ്
1500 മീ ഫ്രീസ്‌റ്റൈൽ-ഹീറ്റ് 2-കുശാഗ്ര റവാത്ത്

ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്

പുരുഷന്മാരുടെ വോൾട്ട് ഫൈനൽ-സത്യജിത് മൊൻഡൽ- 5.30
പാരലൽ ബാർസ് ഫൈനൽ-സെയ്ഫ് സഡക്ക്-6.35

ബോക്സിങ്

63.5 കിലോഗ്രാം വെൽറ്റർവെയിറ്റ്-റൗണ്ട് 16-റോഹിത് ടോകാസ്-44.15

ടേബിൾ ടെന്നീസ്

പുരുഷന്മാരുടെ സ്വർണ മെഡൽ മത്സരം: ടീം ഇന്ത്യ-6

ഹോക്കി

വനിതകളുടെ പൂൾ എ-ഇന്ത്യ്‌ െഇംഗ്ലണ്ട്-6.30ുാ

ബാഡ്മിന്റൺ

മിക്സഡിൽ ഗോൾഡ് മെഡൽ മത്സരം-ഇന്ത്യ മലേഷ്യ-10

അത്ലറ്റിക്സ്

പുരുഷന്മാരുടെ ലോങ് ജംപ് യോഗ്യതാ റൗണ്ട്- എം ശ്രീശങ്കർ, മുഹമ്മദ് അനീസ്-2.30
ഹൈ ജംപ് യോഗ്യതാ റൗണ്ട്-തേജസ്വിനി-12.30 മാ

വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനൽ-സീമ പൂനിയ, നവ്ജീത് കൗർ-12.52

സ്‌ക്വാഷ്

വനിതകളുടെ സിംഗിൾസ് പ്ലേറ്റ് സെമി ഫൈനൽ- സുനയ്ന സാറ കുരുവിള-8.30
പുരുഷന്മാരുടെ സിംഗിൾസ് ഫൈനൽ-സൗരവ് ഘോഷാൽ-9.15

ഭാരോദ്വഹനം

വനിതകളുടെ 76 കിലോഗ്രാം-പൂനം യാദവ്- 2
87 കിലോഗ്രാം-ഉഷ എൻകെ-11
പുരുഷന്മാരുടെ 96 കിലോഗ്രാം-വികാസ് താക്കൂർ-6.30