- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിന്ധുവിന്റെ ഫൈനൽ മുതൽ ഹോക്കി വരെ; അവസാന ദിനം കൂടുതൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യ; ഇന്നത്തെ ഇന്ത്യൻ ഷെഡ്യൂൾ ഇങ്ങനെ
ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ അവസാന ദിനമായ ഇന്ന് കൂടുതൽ സ്വർണനേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യൻ താരങ്ങൾ ഇറങ്ങുന്നത്. ബാഡ്മിന്റണിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പി വി സിന്ധുവിന്റെ കലാശപ്പോരാട്ടം ഇന്ന് നടക്കും. ലക്ഷ്യ സെന്നും ഫൈനൽ മത്സരത്തിനായി ഇന്നിറങ്ങുന്നുണ്ട്. പുരുഷന്മാരുടെ ഹോക്കി ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ടേബിൾ ടെന്നിസിൽ അചന്ത ശരത് ഇന്ന് സ്വർണത്തിനായി മത്സരിക്കും.
ഇന്നത്തെ മത്സരങ്ങൾ
ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനൽ - പി വി സിന്ധു
പുരുഷ സിംഗിൾസ് ഫൈനൽ - ലക്ഷ്യ സെൻ
പുരുഷന്മാരുടെ ഡബിൾസ് ഫൈനൽ - ചിരാഗ്/സാത്വിക്
ടേബിൾ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനൽ
ഹോക്കി ഫൈനൽ ഇന്ത്യ - ഓസ്‌ട്രേലിയ
സ്പോർട്സ് ഡെസ്ക്
Next Story