- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വിഡ്ഢികൾ ആകാൻ മലയാളികളും അവരെ കൂടുതൽ വിഡ്ഢികൾ ആക്കാൻ മാദ്ധ്യമങ്ങളും
മലയാളത്തിലെ പ്രമുഖ മാദ്ധ്യമങ്ങളിൽ അടുത്തകാലത്തായി വന്ന ഒരു വാർത്തയാണ് ഈ ആർട്ടിക്കിളിന് ആധാരം. 'മരണശേഷവും ജീവൻ നിലനിൽക്കും'. ഓൺലൈൻ മാദ്ധ്യമങ്ങൾ എല്ലാം വളരെ ആഘോഷപൂർവ്വം കൊണ്ടാടിയ ഈ വാർത്തയെ പറ്റി ഒരു പുനരന്വേഷണം നടത്താം. രണ്ടാഴ്ച ആയതേ ഉള്ളു മരണശേഷം ജീവൻ നിലനിൽക്കും എന്ന് ശാസ്ത്രം സമ്മതിച്ചതായി വാർത്തകൾ വന്നു തുടങ്ങിയിട്ട്. കേരളത
മലയാളത്തിലെ പ്രമുഖ മാദ്ധ്യമങ്ങളിൽ അടുത്തകാലത്തായി വന്ന ഒരു വാർത്തയാണ് ഈ ആർട്ടിക്കിളിന് ആധാരം. 'മരണശേഷവും ജീവൻ നിലനിൽക്കും'. ഓൺലൈൻ മാദ്ധ്യമങ്ങൾ എല്ലാം വളരെ ആഘോഷപൂർവ്വം കൊണ്ടാടിയ ഈ വാർത്തയെ പറ്റി ഒരു പുനരന്വേഷണം നടത്താം.
രണ്ടാഴ്ച ആയതേ ഉള്ളു മരണശേഷം ജീവൻ നിലനിൽക്കും എന്ന് ശാസ്ത്രം സമ്മതിച്ചതായി വാർത്തകൾ വന്നു തുടങ്ങിയിട്ട്. കേരളത്തിലെ മാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഓൺലൈൻ മാദ്ധ്യമങ്ങളിൽ വളരെയധികം ഈ വാർത്ത ചർച്ചയായി. ഇത് അവിടെ തീർന്നിരുന്നു എങ്കിൽ ഈ ആർട്ടിക്കിളിന്റെ ആവശ്യം ഉണ്ടാകില്ലായിരുന്നു.
ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാൻ കിട്ടിയ പോലെ അത് കേരളത്തിലെ മത വിഭാഗം ഏറ്റെടുത്തു. കൂടാതെ അത് തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാൻ ഉള്ള ഒരു അവസരമായി കാണുകയും ചെയ്തു. ചിലർ പറയുന്നു ഇത് പണ്ട് മരുന്ന് കൊടുത്ത് ഞങ്ങളുടെ ആളുകൾ ചെയ്തിരുന്നു എന്ന്. ചിലർ പറയുന്നു ഇത് തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നുണ്ട് എന്ന്. മറ്റുചിലരാകട്ടെ തങ്ങളുടെ ദൈവം ഇത് പണ്ടേ ചെയ്തിരുന്നു എന്നും. എന്തായാലും വിശ്വാസങ്ങൾ ചോദ്യം ചെയ്യാൻ മുതിരാതെ ഈ വാർത്ത ഒന്നു പരിശോധിക്കാം.
യുകെയിൽ ഉള്ള സതാംപ്ടൻ യൂണിവേഴ്‌സിറ്റി നടത്തിയ പഠനമാണ് ഈ വാർത്തയ്ക്ക് ആധാരം. മരണത്തെ മുഖാമുഖം കണ്ട ചില രോഗികളിൽ ഡോക്ടർ സാം പാർണിയയും സംഘവും നടത്തിയ പഠനം വെളിവാക്കിയത് ഇപ്രകാരം ആണ്: ഹൃദയം നിലച്ചു കഴിഞ്ഞാലും ഏകദേശം മൂന്ന് മിനുട്ടോളം ഓർമയും മറ്റു അവബോധങ്ങളും നിലനിൽക്കും.
നിലവിൽ ശാസ്ത്രവും വൈദ്യലോകവും കരുതിയിരുന്നത് ഹൃദയം നിലച്ചു ഏതാണ്ട് 30 സെക്കൻഡിനുള്ളിൽ തന്നെ മസ്തിഷ്‌ക മരണം സംഭവിക്കും എന്നാണ്. ഹൃദയാഘാതത്തിൽ നിന്ന് രക്ഷപെട്ട രോഗികളുടെ അനുഭവങ്ങളിൽ നിന്നാണ് ഈ പഠനം നടത്തിയത്. ഈ കണ്ടെത്തൽ അവർ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പഠനത്തിന്റെ പ്രാധാന്യം എന്താണെന്നാൽ ഒരാൾക്ക് ഹൃദയാഘാതം സംഭവിച്ചാലും മൂന്നു മിനുട്ടിനുള്ളിൽ കാർഡിയോ പൾമൊണറി റെസുസിറ്റേഷൻ (CPR) അഥവാ ഹൃദയ ഉത്തേജനം മൂലം മസ്തിഷ്‌ക മരണം സംഭവിക്കുന്നത് തടയാം എന്നാണ്. ഇത് മൂലം ഒരുപാട് ജീവൻ രക്ഷിക്കാനും കഴിയും.
എന്നാൽ എന്താണ് നമ്മുടെ മാദ്ധ്യമങ്ങൾ ചെയ്തത് അവർ ഈ ശാസ്ത്ര പഠനത്തെ വളച്ചൊടിച്ചു. മരണ ശേഷം ജീവൻ നിലനിൽക്കുന്നു എന്ന് ശാസ്ത്രം സമ്മതിച്ചു എന്ന രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ചു. ഇത് കേട്ട് വിഡ്ഢികളാകാൻ നമ്മൾ മലയാളികളും.
ജസ്റ്റിസ് കട്ജു മലയാളികൾ വിഡ്ഢികൾ ആണ് എന്ന് പറഞ്ഞതിനെ പിന്നെയും പിന്നെയും ന്യായീകരിക്കുന്ന ഉദാഹരണങ്ങൾ. എന്ത് വാർത്ത കേട്ടാലും അത് വെള്ളം തൊടാതെ വിഴുങ്ങുന്ന മലയാളികളുടെ സ്വഭാവം മാറ്റേണ്ടത് തന്നെ ആണ് അല്ലെങ്കിൽ അത് നമ്മളെ വലിയ കുഴിയിൽ കൊണ്ട് ചാടിക്കും. ജയ് ഹിന്ദ്.