- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വടക്കൻ ഗവർണറേറ്റുകളിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ചിരുന്ന വാണിജ്യ പരസ്യങ്ങൾ നീക്കം ചെയ്തു; നിയമലംഘകർക്കെതിരേ കർശന നടപടിയെന്ന് അധികൃതർ
മനാമ: വടക്കൻ ഗവർണറേറ്റുകളിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ചിരുന്ന വാണിജ്യ പരസ്യങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പൂർത്തിയായതായി അധികൃതർ. ഈ മേഖലകളിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ചിരുന്ന കൂറ്റൻ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് സുരക്ഷാ അധികൃതരോടും പബ്ലിക് പ്രോസിക്യൂഷൻ അധികൃതരോടും ആവശ്യപ്പെട്ടിരുന്നതായി ഇതിനു നേതൃത്വം നൽകുന്നവർ വ്യക്തമാക്കി. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ വ്യവസായ- വിനോദ സഞ്ചാല മേഖലകളോട് നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇത്തരക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഹമദ് നഗരത്തിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ചിരുന്ന ഇരുനൂറോളം പരസ്യങ്ങളാണ് നീക്കം ചെയ്തത്. ഇത്തരത്തിൽ അനധികൃത പരസ്യങ്ങൾ മുഴുവൻ നീക്കം ചെയ്യുന്നതു വരെ കാമ്പയിൻ തുടരുമെന്നും നോർത്തേൺ ഏരിയ മുനിസിപ്പാലിറ്റി അധികൃതർ വെളിപ്പെടുത്തി. വാണിജ്യ സ്ഥാപനങ്ങളുടെ കുത്തഴിഞ്ഞ നടപടികൾക്ക് തടയിടാനാണ് ഇത്തരത്തിൽ അനധിക
മനാമ: വടക്കൻ ഗവർണറേറ്റുകളിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ചിരുന്ന വാണിജ്യ പരസ്യങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പൂർത്തിയായതായി അധികൃതർ. ഈ മേഖലകളിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ചിരുന്ന കൂറ്റൻ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് സുരക്ഷാ അധികൃതരോടും പബ്ലിക് പ്രോസിക്യൂഷൻ അധികൃതരോടും ആവശ്യപ്പെട്ടിരുന്നതായി ഇതിനു നേതൃത്വം നൽകുന്നവർ വ്യക്തമാക്കി.
പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ വ്യവസായ- വിനോദ സഞ്ചാല മേഖലകളോട് നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇത്തരക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹമദ് നഗരത്തിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ചിരുന്ന ഇരുനൂറോളം പരസ്യങ്ങളാണ് നീക്കം ചെയ്തത്. ഇത്തരത്തിൽ അനധികൃത പരസ്യങ്ങൾ മുഴുവൻ നീക്കം ചെയ്യുന്നതു വരെ കാമ്പയിൻ തുടരുമെന്നും നോർത്തേൺ ഏരിയ മുനിസിപ്പാലിറ്റി അധികൃതർ വെളിപ്പെടുത്തി. വാണിജ്യ സ്ഥാപനങ്ങളുടെ കുത്തഴിഞ്ഞ നടപടികൾക്ക് തടയിടാനാണ് ഇത്തരത്തിൽ അനധികൃത പരസ്യപ്രദർശകർക്ക് നേരെ കർശന നടപടിയെന്നും അധികൃതർ ചൂണ്ടിക്കാട്ടി.