- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ (55350101400), പ്രോഗ്രാമിങ് ഓഫീസർ (3660079200), ഇൻഫർമേഷൻ ഓഫീസർ (36600 79200), ടെക്നിക്കൽ അസിസ്റ്റന്റ് (39500 83000), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (20000 45800), അറ്റന്റർ (19000 43600) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമിങ് ഓഫീസറുടെ രണ്ട് ഒഴിവുകളുണ്ട്. മറ്റ് തസ്തികകളിൽ ഒരൊഴിവ് വീതം. സംസ്ഥാന സർക്കാർ സർവീസിലോ സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിലോ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നിരാക്ഷേപപത്രം ഉൾപ്പെടെ കേരള സർവീസ് റൂൾസ് 144 അനുസരിച്ചുള്ള പ്രൊഫോർമ സഹിതം ജനുവരി 10 ന് മുമ്പ് പ്രവേശന പരീക്ഷാകമ്മീഷണറുടെ കാര്യാലയം, ശാന്തിനഗർ, തിരുവനന്തപുരം - 01 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയക്കണം. പ്രവേശനപരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും ഡെപ
തിരുവനന്തപുരം: തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ (55350101400), പ്രോഗ്രാമിങ് ഓഫീസർ (3660079200), ഇൻഫർമേഷൻ ഓഫീസർ (36600 79200), ടെക്നിക്കൽ അസിസ്റ്റന്റ് (39500 83000), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (20000 45800), അറ്റന്റർ (19000 43600) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമിങ് ഓഫീസറുടെ രണ്ട് ഒഴിവുകളുണ്ട്. മറ്റ് തസ്തികകളിൽ ഒരൊഴിവ് വീതം.
സംസ്ഥാന സർക്കാർ സർവീസിലോ സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിലോ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നിരാക്ഷേപപത്രം ഉൾപ്പെടെ കേരള സർവീസ് റൂൾസ് 144 അനുസരിച്ചുള്ള പ്രൊഫോർമ സഹിതം ജനുവരി 10 ന് മുമ്പ് പ്രവേശന പരീക്ഷാകമ്മീഷണറുടെ കാര്യാലയം, ശാന്തിനഗർ, തിരുവനന്തപുരം - 01 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയക്കണം. പ്രവേശനപരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും ഡെപ്യൂട്ടേഷൻ നിയമന നടപടികൾ സ്വീകരിക്കുക. വിവരങ്ങൾക്ക് www.cee.kerala.org