അബുദാബി : കലാ കാരന്മാരുടെ കൂട്ടായ്മ യായ ഇശൽ ബാൻഡ് അബു ദാബി ( ഐ. ബി. എ.) യുടെ മൂന്നാമത് കമ്മിറ്റി നിലവിൽ വന്നു.

സൽമാൻ ഫാരിസി (ചെയർമാൻ), അബ്ദുള്ള ഷാജി (ജനറൽ കൺവീനർ), അലിമോൻ വരമംഗലം (ട്രഷറർ), ശിഹാബ് എടരിക്കോട് (വൈസ് ചെയർമാൻ), അസീം കണ്ണൂർ (ജോയിന്റ് കൺവീനർ), ഇക്‌ബാൽ ലത്തീഫ് (ഇവന്റ് കോർഡിനേറ്റർ), സനാ കരീം (അഡ്‌മി നിസ്റേറ്റീവ് സെക്രട്ടറി) എന്നിവ രാണ് പ്രധാന ഭാര വാഹി കൾ.

സമീർ തിരുർ, അബ്ദുൾ അസിസ് ചെമ്മണ്ണൂർ, അൻസാർ വടക്കാഞ്ചേരി, അഫ്‌സൽ കരിപ്പോൾ, അൻസാർ വെഞ്ഞാറമൂട്, ഹബീബ് റഹ്മാൻ, നൗഫൽ ദേശ മംഗലം, ഷംസുദ്ധീൻ കണ്ണൂർ, മുഹമ്മദ് മിർഷാൻ, നിയാസ് നുജൂം, സയ്ദ് അലവി, മുഹമ്മദ് അലി, സാലിത്ത് കണ്ണൂർ എന്നിവരെ എക്‌സിക്യൂ ട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ചീഫ് പാട്രൺ : റഫീഖ് ഹൈദ്രോസ്. ഉപദേശക സമിതി അംഗങ്ങൾ : മുഹമ്മദ് ഹാരിസ്, അബ്ദുൾ കരീം, മഹ്റൂഫ് എ. ടി. എന്നിവർ.

ഇശൽ ബാൻഡ് അബു ദാബി ചെയ്തു വരുന്ന ജീവ കാരുണ്യ പദ്ധതികളുടെ ഭാഗ മായി ഈ വർഷം കോഴിക്കോട് ജില്ല യിൽ നിന്നുള്ള നിർദ്ധന പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കും. ഐ. ബി. യുടെ റമളാൻ റിലീഫ് പ്രവർത്തന ങ്ങളുടെ ഭാഗമായി ലേബർ ക്യാമ്പി ലെ തൊഴിലാളികൾക്ക് ഇഫ്താർ വിഭവങ്ങൾ എത്തി ക്കുന്ന പരി പാടി യിലേ ക്കുള്ള ആദ്യ ഫണ്ട് മുഹമ്മദ് ഹാരിസിൽ നിന്ന് ഇക്‌ബാൽ ലത്തീഫും, ജനാ മഹ്റൂഫ്, നിയാ മഹ്റൂഫ് എന്നീ ബാലിക മാരിൽ നിന്നും സൽമാൻ ഫാരിസിയും ഏറ്റു വാങ്ങി. കഠ്വ യിലെ പെൺകുട്ടിക്ക് നീതിക്കു വേണ്ടി ഐക്യ ദാർഢ്യവുമായി ഇശൽ ബാൻഡ് പുറത്തിറക്കുന്ന ദൃശ്യാ വിഷ്‌കാര ത്തിന്റെ റിലീ സിങ് നടത്തി.

പുതിയ കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന പ്രഥമ പൊതു പരി പാടി യായ ഐ. ബി. എ. ഓൺ ലൈൻ ഗാനാലാപന മൽസര ത്തിന്റെ മൂന്നാമത് ഗ്രാൻഡ് ഫിനാലെ മെയ്‌ 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ചു നടക്കും.