- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോൺ ബോൾസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; പിന്നാലെ ടേബിൾ ടെന്നിസിൽ പുരുഷ ടീമിനും സ്വർണം; ഭാരോദ്വഹനത്തിൽ വികാസ് ഠാക്കൂറിന് വെള്ളി; കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ
ബെർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ വനിതാ ലോൺ ബൗൾസിൽ ഇന്ത്യൻ വനിതാ ടീം സ്വർണനേട്ടം കുറിച്ചതിന് പിന്നാലെ പുരുഷ ടേബിൾ ടെന്നിസിലും സ്വർണം. പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ വികാസ് ഠാക്കൂർ വെള്ളിയും നേടിയതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 12 ആയി ഉയർന്നു. അഞ്ച് സ്വർണം, നാലു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം.
സിംഗപൂരിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. 2018ലായിരുന്നു ഇന്ത്യക്ക് തന്നെയായിരുന്നു സ്വർണം. ഹർമീത് ദേശായ് ക്ലാരൻസ് ച്യൂവിനെ തോൽപ്പിച്ചതോടെയാണ് ഇന്ത്യ സ്വർണം നേടിയത്. സ്‌കോർ 11-8, 11-5, 11-6.
ടേബിൾ ടെന്നിസ് പുരുഷവിഭാഗം ടീമിനത്തിൽ ഹർമൻപ്രീത് ദേശായ്, സത്യൻ ജ്ഞാനശേഖരൻ എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ഫൈനലിൽ സിംഗപ്പുരിനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യൻ ടീമിന്റെ സ്വർണനേട്ടം.
പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ വികാസ് ഠാക്കൂർ വെള്ളി നേടി. പുരുഷ വിഭാഗം 96 കിലോ ഗ്രാം വിഭാഗത്തിലാണ് വികാസ് സ്വർണം നേടിയത്. സ്നാച്ചിൽ 155 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 191 കിലോയും വികാസ് ഉയർത്തി. തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് മെഡലാണ് വികാസിന്റേത്. 2014ൽ വികാസ് വെള്ളിയും 2018ൽ വെങ്കലവും നേടിയിരുന്നു. അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യ, ഇംഗ്ലണ്ടിനോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്.
നേരത്തെ, ഇന്ത്യയുടെ ലോൺ ബൗൺസ് വനിതാ ടീം സ്വർണം നേടിയിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്‌കോറിൽ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്ലി ചൗബേ, പിങ്കി, നയന്മോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം സ്വർണം നേടിയത്. സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ് മെഡലുറപ്പിച്ചത്.
കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബൗൾസ് ഫോറിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. സെമിയിൽ ഫിജിയെ കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. നേരത്തെ ലോൺ ബൗൾസിൽ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തിന്നെങ്കിലും നോർത്തേൺ അയർലൻഡിനോട് 8-26 എന്ന സ്‌കോറിൽ തോറ്റ് പുറത്തായിരുന്നു.
സ്പോർട്സ് ഡെസ്ക്