- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം; ദേശീയ റെക്കോർഡോടെ വെങ്കല മെഡലുമായി ലൗവ്പ്രീത് സിങ്; ബോക്സിംഗിലും മെഡൽ പ്രതീക്ഷ
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് മെഡൽ കൊയ്ത്ത്്. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിൽ ആകെ 355 കിലോയുയർത്തി ദേശീയ റെക്കോർഡോടെ ഇന്ത്യയുടെ ലൗവ്പ്രീത് സിംഗിന് വെങ്കല മെഡൽ സ്വന്തമാക്കി.
ക്ലീൻ ആൻഡ് ജർക്കിൽ 192 കിലോയും സ്നാച്ചിൽ 163 കിലോയും ലൗവ്പ്രീത് ഉയർത്തി. ഇത് രണ്ടും ദേശീയ റെക്കോർഡാണ്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 13 ആയി. ഇത്തവണ ഏറ്റവും കൂടുതൽ മെഡൽ രാജ്യത്തിന് സമ്മാനിച്ച ഭാരോദ്വഹനത്തിലെ മെഡൽ നേട്ടം 9 ആവുകയും ചെയ്തു.
LOVEPREET WINS BR????NZE !!
- SAI Media (@Media_SAI) August 3, 2022
The weightlifting contingent is giving us major MEDAL moments at #CommonwealthGames2022????
Lovepreet Singh bags Bronze???? in the Men's 109 Kg category with a Total lift of 355 Kg
Snatch- 163Kg NR
Clean & Jerk- 192Kg NR
Total - 355kg (NR) pic.twitter.com/HpIlYSQxBZ
ബോക്‌സിംഗിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങും. ജയിച്ചാൽ സെമിഫൈനൽ പ്രവേശത്തിനൊപ്പം ഇവർ മെഡലും ഉറപ്പിക്കും. വൈകിട്ട് 4.45ന് 45 കിലോ വിഭാഗത്തിൽ നീതു ഗംഗസ്സ് വടക്കൻ അയർലൻഡിന്റെ നിക്കോൾ ക്ലൈഡിനെ നേരിടും. വൈകിട്ട് 5.45ന് 54 കിലോ വിഭാഗത്തിൽ ഹുസാമുദ്ദീൻ മുഹമ്മദിന് നമീബിയൻ താരമാണ് എതിരാളി.
രാത്രി 11.15ന് 48 കിലോ വിഭാഗത്തിൽ ലോകചാമ്പ്യൻ നിഖാത് സരീൻ വെയ്ൽസ് താരം ഹെലെൻ ജോൺസുമായി ഏറ്റുമുട്ടും. രാത്രി 12.45ന് 64 കിലോ വിഭാഗത്തിൽ ഒളിംപിക് മെഡലിസ്റ്റ് ലോവ്‌ലിന ബോർഗോഹെയ്ൻ വെയ്ൽസിന്റെ റോസീ എക്‌സെൽസിനെയും പുലർച്ചെ രണ്ടിന് 75 കിലോ വിഭാഗത്തിൽ ആശിഷ് കുമാർ ഇംഗ്ലണ്ടിന്റെ ആരോൺ ബോവനെയും നേരിടും.
സ്പോർട്സ് ഡെസ്ക്