- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികളേയും ഉൾപ്പെടുത്തി കമ്യൂണിറ്റി പൊലീസ് സേന രൂപീകരിക്കുന്നു; സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ അബുദാബി പൊലീസിന്റെ പുതിയ സംവിധാനം
അബുദാബി: സ്വദേശികളേയും രാജ്യത്ത് താമസക്കാരായ വിദേശികളേയും ഉൾപ്പെടുത്തി കമ്യൂണിറ്റി പൊലീസ് സംവിധാനം അബുദാബി പൊലീസ് നടപ്പാക്കുന്നു. സാമുഹിക സുരക്ഷ വർധിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് പ്രദേശത്ത് കമ്യൂണിറ്റി പൊലീസ് സംവിധാനം നടപ്പാക്കുന്നത്. നാമെല്ലാവരും പൊലീസ് എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ നൂറുകണക്കിന് വോളന്റിയർമാർക്കാണ് അബുദാബി പൊലീസ് പരിശീലനം നൽകുക. വിദേശികൾക്കും സ്വദേശികൾക്കും പരിശീലനം നൽകും. അറബ് ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. യൂറോപ്പ്, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലടക്കം പദ്ധതി വൻ വിജയമാണെന്ന് തെളിയിച്ചിട്ടുണ്ട്. പതിനെട്ട് വയസ് പൂർത്തിയായ, വീസയുള്ള ഏത് രാജ്യക്കാർക്കും ഈ സേവനത്തിലേക്ക് വരാം. താത്പര്യമുള്ളവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്താൽ മതി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മുഴുവൻ സമയ പരിശീലനം നൽകി പൊതുസംവിധാനത്തിന്റെ ഭാഗമാക്കും. 1957ൽ എൺപതുപൊലീസുകാരാണ് അബുദാബിയിൽ ഉണ്ടായിരുന്നത്. ഇപ്പോഴത് 34000 ആയി ഉയർന്നിരിക്കുന്നു. വർഷം തോറും 2000 മുതൽ 4000 വരെ ഈ അംഗസം
അബുദാബി: സ്വദേശികളേയും രാജ്യത്ത് താമസക്കാരായ വിദേശികളേയും ഉൾപ്പെടുത്തി കമ്യൂണിറ്റി പൊലീസ് സംവിധാനം അബുദാബി പൊലീസ് നടപ്പാക്കുന്നു. സാമുഹിക സുരക്ഷ വർധിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് പ്രദേശത്ത് കമ്യൂണിറ്റി പൊലീസ് സംവിധാനം നടപ്പാക്കുന്നത്. നാമെല്ലാവരും പൊലീസ് എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ നൂറുകണക്കിന് വോളന്റിയർമാർക്കാണ് അബുദാബി പൊലീസ് പരിശീലനം നൽകുക.
വിദേശികൾക്കും സ്വദേശികൾക്കും പരിശീലനം നൽകും. അറബ് ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. യൂറോപ്പ്, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലടക്കം പദ്ധതി വൻ വിജയമാണെന്ന് തെളിയിച്ചിട്ടുണ്ട്. പതിനെട്ട് വയസ് പൂർത്തിയായ, വീസയുള്ള ഏത് രാജ്യക്കാർക്കും ഈ സേവനത്തിലേക്ക് വരാം. താത്പര്യമുള്ളവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്താൽ മതി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മുഴുവൻ സമയ പരിശീലനം നൽകി പൊതുസംവിധാനത്തിന്റെ ഭാഗമാക്കും.
1957ൽ എൺപതുപൊലീസുകാരാണ് അബുദാബിയിൽ ഉണ്ടായിരുന്നത്. ഇപ്പോഴത് 34000 ആയി ഉയർന്നിരിക്കുന്നു. വർഷം തോറും 2000 മുതൽ 4000 വരെ ഈ അംഗസംഖ്യ വർദ്ധിപ്പിക്കുന്നുണ്ട്.
ഓരോ അമ്പത്തെട്ടു പേർക്കും ഒരു പൊലീസുകാരൻ എന്ന കണക്കാണ് ലക്ഷ്യമിടുന്നത്. 2021ഓടെ ഇത് സാക്ഷാത്ക്കരിക്കാനാകും. നാല് കൊല്ലത്തിനകം പൊലീസുകാരുടെ എണ്ണം 47000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ രാജ്യത്തുള്ള ഓരോരുത്തരും പൊലീസുകാരായി മാറും.